പ്രാദേശിക പത്രം‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 19 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) (' '''ജൈവവൈവിധ്യ വിദ്യാലയം''' വിദ്യാഭ്യാസ സംരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)



ജൈവവൈവിധ്യ വിദ്യാലയം


വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ ജൈവ വൈവിധ്യപാർക്ക്‌ നിർമ്മാണത്തിന് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ‘പ്രകൃതിയാണ്‌ ഏറ്റവും വലിയ പാഠപുസ്തകം ‘ എന്ന ആശയമാണ്‌ ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ളത് . കുട്ടികൾ പ്രകൃതിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും. പ്രകൃതിയുടെ സ്നേഹസ്പർശത്താൽ വളരാനുള്ള അവസരം നമ്മുടെ വിദ്യാലയത്തിൽ ലഭ്യമാകുകയാണ് ലക്ഷ്യം. ഇതിനായി സ്കൂളിൽ ഹരിത നിയമാവലി ഗ്രീൻ/ പ്രോട്ടോകോൾ നടപ്പിലാക്കി. സ്കൂൾ ഭരണ സമിതി, പി ടി എ, സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, എൻ.സി.സി കേഡറ്റുകൾ,ജെ ആർ സി അംഗങ്ങൾ, വിവിധ സ്കൂൾക്ലബ്ബ് പ്രതിനിധികൾ എന്നിവർ ഒത്തുചേർന്ന്‌ ‘സ്കൂൾ പരിസരം പ്ലാസ്റ്റിക്‌ മാലിന്യ മുക്തമാക്കാനുള്ള കൂട്ടായ ശ്രമം ആരംഭിച്ചു. കുട്ടികൾ ഹരിത നിയമാവലി സ്കൂളിൽ എഴുതിവെച്ച്‌ വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക്‌ മുക്തമാക്കുമെന്നും അതിലൂടെ സ്കൂളിനെ ജൈവവൈവിധ്യ കലവറയാക്കുമെന്നും പ്രതിജ്ഞ എടുക്കുകയുണ്ടായി. ഹരിത നിയമാവലി ഓരോ കുട്ടികളും തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. അദ്ധ്യാപകരും പി.ടി.എ യും കുട്ടികൾക്ക്‌ സർവ്വപിന്തുണയും നൽകിവരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്‌ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്‌. സ്കൂളിലെ പച്ചക്കറിത്തോട്ടം ഇതിന്റെ മികച്ച ഉദാഹരണമാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്തൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാനും അനുഭവ ലഭ്യമാക്കാനും അതിലൂടെ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കാനും ഇതിലൂടെ സാധിച്ചു. സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാൻ ആരംഭിച്ചു. (വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും തൽസ്ഥിതി വ്യക്തമാക്കുന്ന രേഖാചിത്രങ്ങൾ, അവയുടെ വലിപ്പം, പ്രായം, ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി; മരങ്ങൾക്ക്‌ പ്രത്യേകം പേരും നമ്പരും നൽകി സ്റ്റോക്ക്‌ റജിസ്റ്ററായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്ന പദ്ധതി). ക്യാമ്പസ്‌ ഒരു പാഠപുസ്തകം. ഒരോ കുട്ടിയെയും പരിസ്ഥിതി ശാസ്ത്രജ്ഞരായി വളർത്തുക എന്നതാണ്‌ ലക്ഷ്യം. സ്കൂൾ പരിസ്ഥിതിയെ അവർ പാഠ പുസ്തകമാക്കട്ടെ. കുട്ടികൾക്ക്‌ നേരിട്ടുള്ള പഠനാനുഭവങ്ങൾ ഇവിടെനിന്ന് ലഭിക്കുന്നു. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ആപ്തവാക്യമായ ” മനുഷ്യരെ പരിസ്ഥിതിയുമായി ബന്ധപ്പിക്കുക എന്നത്‌ ” പ്രായോഗിക തലത്തിൽ നടപ്പിലാക്കുന്നതിന്‌ സ്കൂൾ ജൈവ വൈവിധ്യ പാർക്കുകളുടെ നിർമ്മാണവും സംരക്ഷണവും സാധ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്കൂളിൽ നടപ്പിലാക്കുന്ന ഗ്രീൻ പ്രോട്ടോകോൾ അഥവാ ഹരിതനിയമാവലി

ഭക്ഷണം പാഴാക്കാതിരിക്കുക, വേസ്റ്റുകൾ പരിസരങ്ങളിൽ വലിച്ചെറിയാതിരിക്കുക. കുടിവെള്ളം പ്ലാസ്റ്റിക്ക്‌ കുപ്പികളിൽ കൊണ്ടുവരുന്നതിന്‌ പകരം സ്റ്റീൽ ബോട്ടിലുകൾ ഉപയോഗിക്കുക, ഉപയോഗശേഷം വലിച്ചെറിയുന്ന പാത്രങ്ങൾക്ക്‌ പകരം സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നപ്പേന ശീലമാക്കുക,

പേപ്പർ ഗ്ലാസുകളും പേപ്പർ പ്ലേറ്റുകളും  ഉപേക്ഷിക്കുക,
ജൈവാവശിഷ്ടങ്ങളെ വളമാക്കി മാറ്റുക,
ഫ്ലക്സ്‌ ബോർഡുകളും ബാനറുകളും ഒഴിവാക്കുക,


സാമൂഹ്യശാസ്ത്രം സെമിനാർ

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സ്കൂൾ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഇന്ത്യയുടെ സാംസ്കാരിക വളർച്ചയും വികസനവും " എന്ന വിഷയത്തിൽ ചരിത്രകാരനും ഹയർ സെക്കന്ററി മുൻ ഡയറക്ടറുമായ പ്രൊഫ: വി. കാർത്തികേയൻ നായർ പ്രഭാഷണം നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ പി.ആർ.വസന്തൻ ആമുഖ പ്രസംഗം നടത്തി.


സിനിമ പഠന ക്ലാസ്സ്

ചലചിത്ര നിർമ്മാണത്തിന്റെ അണിയറ വിശേഷങ്ങൽ കുട്ടികൾക്ക് മുന്നിൽ തുറന്ന് കാട്ടികൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന സിനിമ പഠന ക്ലാസ്സ് ശ്രദ്ധേയമായി. പ്രശസ്ത പുസ്തക രചയിതാവും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ഡോ: പി.കെ. ഗോപനാണ് "സിനിമ വിവിധ ഘട്ടങ്ങളിൽ " എന്ന വിഷയത്തിൽ ക്കാസ്സുകൾ നയിച്ചു. പുതിയ പാഠ്യപദ്ധതിയിൽ ചലചിത്രങ്ങളും ചലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തപ്പെട്ട സാഹചര്യത്തിലാണ് സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇത്തരമൊരു ക്ലാസ്സ് സംഘടിപ്പിച്ചത്. സിനിമയെക്കുറിച്ച് ഓരോ യൂണിറ്റ് വീതം പത്താം ക്ലാസ്സ് ഇംഗ്ലീഷ് , ഹിന്ദി പാഠപുസ്തകങ്ങളിൽ പാഠ്യവിഷയമായുണ്ട്. സെക്കന്റുകൾ ദൈർഘ്യമുള്ള ഷോട്ടുകൾക്കു പിന്നിൽ അണിയറ പ്രവർത്തകർ അനുഭവിക്കേണ്ടി വരുന്ന യാതനകൾ ഇന്ത്യയിലെ എക്കാലത്തേയും മികച്ച സംവിധായകൻ സത്യജിത്ത് റേയുടെ അനുഭവങ്ങളിലൂടെ മനസിതാക്കാൻ സാധിച്ചു. 36 സിനിമകളിൽനിന്ന് 32 അന്താരാഷ്ട്ര അവാർഡുകൾ നേടിയ ആ മഹാപ്രതിഭയെ അടുത്തറിയാൻ ക്ലാസ്സ് സഹായിച്ചു. ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ 'Children's Heaven' എന്ന ചലചിത്രവും സെമിനാറിൽ ചർച്ച ചെയ്യപ്പെടിടു. ഷൂട്ടിങ്, എഡിറ്റിങ്, സൗണ്ട് മിക്സിങ്, വിവിധതരം ‍ഷോട്ടുകൾ, ക്യാമറ ആങ്കിൾ എന്നിവയിൽ തുടങ്ങി ചലചിത്ര ആസ്വാദന രീതിവരെ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു. പാഠഭാഗങ്ങൾ ആഴത്തിൽ മനസിലാക്കുവാനും നിത്യേന നാം കാണുന്ന സിനിമയുടെ കാണാപ്പുറങ്ങൾ മനസിലാക്കുവാനും സെമിനാർ സഹായിച്ചെന്നു കുട്ടികൾ അഭിപ്രായപ്പെട്ടു. രണ്ട് ബാച്ചായി സ്കൂളിലെ പതിനൊന്ന് ഡിവിഷനുകളിൽ പഠിക്കുന്ന നാണൂറിലാധികം കുട്ടികൾക്കാണ് ക്ലാസ്സ് ലഭിച്ചത്. കോഡിനേറ്റർ ജി മോഹനൻ നന്ദി പറഞ്ഞു.

സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാകുന്നു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കലോത്സവം. ഹെഡ്മിസ്ട്രസ്സ് ശ്രീലത ടീച്ചർ തിരി തെളിച്ചതോടെ ആരംഭിച്ചത് കരുനാഗപ്പള്ളിയിലെ പെൺകുട്ടികളുടെ ഏറ്റവും വലയ കലാമേള. നൃത്തവും പാട്ടും പ്രസംഗങ്ങളും മിമിക്രിയും തിരുവാതിരകളിയും ഒപ്പനയ്യും നാടകവും ഒക്കെയായി കരുനാഗപ്പള്ളിക്കിനി നാലുനാൾ ഉത്സവ ദിനങ്ങൾ. മത്സരാർത്ഥികളുടെ എൻട്രി സ്വീകരിക്കുന്നതു മുതൽ രജിസ്ടേഷനും മത്സരക്രമം ചിട്ടപ്പെടുത്തലും കോഡ് നമ്പർ അനുവദിക്കലും അനൗൺസ്മെൻറും സ്റ്റേജ് മാനേജ്മെന്റും ഉൾപ്പടെ വിധികർത്താക്കൾ ഒഴികെയുള്ള കലാമത്സരങ്ങൾ നിയന്ത്രിക്കുന്നതും നടത്തുന്നതും പൂർണ്ണമായും പെൺകുട്ടികളാണ്. കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മത്സരങ്ങൾ ചിട്ടപ്പെടുത്തുന്നത്. കുട്ടികൾ നടത്തുന്ന കുട്ടികളുടെ കലോത്സവം. പരാതികളുടെയും ആക്ഷേപങ്ങളുടെയും സംഘാടന പാളിച്ചകളുടെയും സ്ഥിരം വേദിയാകുന്ന സ്കൂൾ കലോത്സവങ്ങളിൽ നിന്ന് തികച്ചും വെത്യസ്തമായി പെൺ കുട്ടികളുടെ സംഘാടന മികവിന്റെ മാത്രക ആകുകയാണ് ഇവിടുത്തെ കുട്ടികൾ . സമയ നിഷ്ഠയോടെയും കൈയ്യടക്കതോടെയും മുതിർന്നവരിൽ പോലും അതിശയിപ്പിക്കുന്ന സംഘാടന മികവാണ് കുട്ടികൾ പ്രകടിപ്പിക്കുന്നത്. നാലു ദിവസം (ഒക്ടോ:19,20, 21, 24) നാല് വേദി ( താളം, നാദം, ശ്രുതി, ലിപി) കളിലായാണ് മത്സരങ്ങൾ നടത്തുന്നത്. രചനാ മത്സരങ്ങൾ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. അക്ഷര സേനയുടെയും നല്ല പാoത്തിന്റെയും കൂട്ടുകാർക്കാണ് പ്രോഗ്രാമിന്റെ  ചുമതല . എൻസിസി കേഡറ്റുകൾ ക്രമസമാധാനം ഭദ്രമാക്കുന്നു. ജെ ആർ സി കൂട്ടുകാർ വിജയികൾക്ക് അപ്പപ്പോൾ ട്രോഫി വിതരണം ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു. സ്കൂൾ പാർള്ളമെന്റ് അംഗങ്ങൾ എല്ലാറ്റിനും മേൽനോട്ടവും സഹായവുമായി ഇവർക്ക് ഒപ്പം കൂടുന്നു. ഉത്ഘാടന സമാപന സമ്മേളനങ്ങൾക്ക് പ്രത്യേകം ചുമതലക്കാരുണ്ട്. സ്കൂൾ കലോത്സവം സമാപനസമ്മേളനം കവി ഗണപൂജാരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാഹാത്മ ഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യം ബി എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചിന്നു പ്രശാന്ത് കേരളാ സർവ്വകലാശാലയിൽ നിന്ന് ബി എ സോഷ്യോളജിയിൽ ഒന്നാം റാങ്ക് നേടിയ രേണൂ രവീന്ദ്രൻ എന്നി പൂവ്വവിദ്യാർത്ഥിനികളെ ഉപഹാരം നൽകി അനുമോദിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലെസ്സ് ഗ്രേഡ് നേടിയ എഴുപത്തി അഞ്ച് കുട്ടികൾക്കും ഒമ്പത് വിഷയത്തിന് എ പ്ലെസ്സ് ഗ്രേഡ് നേടിയ ഇരുപത്തിനാല് കുട്ടികൾക്കും അവാർഡുകൾ സമ്മാനിച്ചു. അവാർഡ് വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ അക്ഷര സേനയുടെ വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന സ്കൂൾ ലൈബ്രറി പുസ്തക ശേഖരണ പദ്ധതിയിലേക്ക് നൽകാൻ അമ്പത് പുസ്തകങ്ങളുമായാണ് ഉദ്ഘാടകനായ കവി ഗണപൂജാരി വേദിയിലെത്തിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഓണം വിപണനമേളയായ സ്കൂളങ്ങാടിയിൽ നിന്ന് ലഭിച്ച ലാഭം മലയാള മനോരമ നല്ല പാഠം കുട്ട കാർ ചടങ്ങിൾ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെക്രട്ടറി ശ്രീ കോട്ടയിൽ രാജുവിന് കൈമാറി. പി ടി എ പ്രസിഡന്റ് ശ്രീ കെ. ജി. ശിവ പ്രസാദ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് എൽ. ശ്രീലത ടീച്ചർ മാനേജർ പ്രൊഫ: ആർ. ചന്ദ്രശേഖരൻ പിള്ള, എ കെ രാധാകൃഷ്ണപിള്ള, എൻ സി ശ്രീകുമാർ ,എം.സുഗതൻ, കെ. വേണുഗോപാൽ, സുനിതകുമാരി, ഭാമ, വി.ഗോപകുമാർ, ബി.ഗൗരിലക്ഷ്മി, ഹംദ സക്കീർ ,ബി.ആർ.പാർവ്വതി എന്നിവർ സംസാരിച്ചു.സ്കൂൾ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി കുമാരി ചാരു ജെ കൃഷ്ണ കലോത്സവ റിപോർട്ട് അവതരിപ്പിച്ചു. അക്ഷരസേന പ്രവർത്തകരുടെ ലൈബ്രറി പ്രവർത്തനങ്ങലൾക്ക് പിന്തുണയേകി കരുനാഗപ്പള്ളിയിലെ പ്രമുഖ കെട്ടിട നിർമ്മാതാക്കളായ പാലക്കോട് ബിൽഡേയ്സ് സജ്ജീകരിച്ചു നൽകിയ ക്ലാസ്സ്മുറി വായനശാലയുടെ ദാനം കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ശ്രൂ സുരേഷ് പാലക്കോട് നിർവ്വഹിച്ചു. കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ), സംസ്കൃത കലോത്സവം: ഹൈസ്കൂൾ വിഭാഗം എന്നിവയിൽ ഓവറാൾ – II നേടി ഇരുപത്തിഎട്ട് ഇനങ്ങളിൽ അഞ്ചലിൽ നടന്ന റെവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. ജനുവരി 15മുതൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എട്ട് ഇനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു.

എസ് എസ് എൽ സി കുട്ടികൾക്ക് ക്ലാസ്സ്

2017 മാർച്ചിൽ പരീക്ഷ എഴുത്തുന്ന കുട്ടികൾക്ക് ഭയരഹിതമായി പരീക്ഷയേ അഭിമുഖീകരിക്കാൻ കൗൺസിലിംങ് ക്ലാസ്സുകൾ നൽകി. കൗൺസിലർമാരായ സന്തോഷ്, ഷാജി എന്നിവർ ക്ലാസ്സുകൾ നയിച്ചു.

സ്കൂൾ സെൻസസ്സ്

ക്ലാസ്സ് തലത്തിൽനിന്ന് തെരഞ്ഞെടുത്ത രണ്ട് വീതം എന്യൂമറേറ്റർമാർ 1ഫോറം എ യിൽ വിദ്യാർത്ഥികളായ കുട്ടികളിൽ നിന്ന് 20 വിഭാങ്ങളിലായി 103 ചോദ്യങ്ങളിലൂടെ കുട്ടിയുടെ സെൻസസ് എടുlത്തു.. 2എന്യൂമറേറ്റർമാർ ഫോറം ബി യിൽ ക്ലാസ്സ് തലസംഗ്രഹം തയ്യാറാക്കുന്നു. 3 സൂപ്പർവൈസർ ചുമതലയുള്ള കുട്ടികൾ ക്ലാസ്സ് തലത്തിലെ ഫോറം എ ഫോറം ബി എന്നിവ എന്യൂമറേറ്റർമാരിൽ നിന്ന് ഏറ്റുവാങ്ങി ഫോറം സി യിൽ സ്റ്റാൻഡേർഡ് തല സംഗ്രഹം തയ്യാറാക്കുന്നു. 4 ചാർജ് ഓഫീസേഴ്സ് സൂപ്പർ വൈസർമാരിൽ നിന്ന്  ഫോറം സി ഏറ്റുവാങ്ങി സ്കൂൾ തല സംഗ്രഹമായ ഫോറം ഡി തയ്യാറാക്കുന്നു. 5 ടീം ഐ ടി ഫോറം ബി , സി, ഡി ഇവ ഏറ്റുവാങ്ങി ഡിജിറ്റൽ അനലൈസ് പട്ടികകൾ തയ്യാറാക്കുന്നു. 6. കുട്ടികൾ തയ്യാറാക്കിയ കുട്ടികളുടെ സെൻസസ് ഡിസംബർ 1ന് അധികൃതർക്ക് കൈമാറി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മലയാള മനോരമ നല്ല പാഠം കൂട്ടുക്ക൪ തയ്യറാക്കിയ സ്കൂൾ കുട്ടികളുടെ സെ൯സസ് 2016-ന്റെ റിപ്പോ൪ട്ട്.പല സാമൂഹിക സ്ഥിതിയിൽ നിന്നെത്തുന്ന നമ്മുടെ സ്കൂളിലെ കുട്ടികളെക്കുറിച്ച് മനസ്സിലാക്കുവാനും അതിലൂടെ സ്കൂളിന്റ പഠന നിലവാരം മെച്ചപ്പെത്തുനും ദൂരിതം അനുഭവിക്കുന്ന കുട്ടുക്കാ൪ക്ക് ഒപ്പം ചോരാനും അതുവഴി സ്കുളിനും നാടിനും നല്ല പാഠത്തിന്റ പുത്ത൯പാത തുറക്കുവാനും ഒപ്പം സഹപാഠികളെയും അധികാരികളെയും സഹായത്തിന് സജ്ജമാക്കുവാനും ലക്ഷ്യം വച്ചാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കുളിലെ നല്ലപാഠം കുട്ടുകാരായഞങ്ങൾ ഇത്തരം ഒരു പ്രോജക്ട ആരംഭിച്ചത് .


സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി തിളക്കവുമായി ഗൗരികൃഷ്ണ

സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ (58 കിലോ) വെള്ളി മെഡൽ നേടിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഗൗരീ കൃഷ്ണ മലയാളി വിദ്യാർഥിനിക്ക് ദക്ഷിണേന്ത്യൻ ഡ്രാമാ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അംഗീകാരം.

കൊല്ലം കരുനാഗപ്പള്ളി ഗേൾസ് എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ആമിനാ ഹുസൈനാണ് അംഗീകാരത്തിന് അർഹയായത്. ഡി.എൻ.എയുടെ എക്‌സ്‌റേ ഫോട്ടോഗ്രാഫി കണ്ടെത്തിയ ബ്രട്ടീഷ് ശാസ്ത്രജ്ഞ റോസലിൻ ഫ്രാങ്കിലിന് വേഷപ്പകർച്ച നൽകിയാണ് ആമിന പുരസ്‌കാരത്തിന് അർഹയായത്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ അവതരിപ്പിച്ച 'ലൈഫ് @51.കോം' എന്ന നാടകത്തിലെ അഭിനയത്തിനാണ് ആമിനയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ആമിനയ്ക്ക് മികച്ച നടിയ്ക്കുള്ള അവാർഡ് ലഭിച്ചപ്പോൾ നാടകത്തിന് മത്സരത്തിൽ നാലാം സ്ഥാനമാണ് ലഭിച്ചത്. ബെംഗളൂരുവിൽ നടന്ന നാടക മത്സരത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് മൊത്തം 13 നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. കൊല്ലം ജില്ലാ ശാസ്ത്രനാടക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ നാടകത്തിനായിരുന്നു. ആമിനാ ഹുസൈനെ ജില്ലയിലും മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നു. പാലക്കാട് ടൗൺ ഹാളിൽ നടന്ന സംസ്ഥാനതല നാടകമത്സരത്തിൽ എ ഗ്രേഡ് നേടാനും നാടകത്തിന് സാധിച്ചു. പ്രദീപ് കണ്ണങ്കോട് രചിച്ച നാടകം അഭിലാഷ് പരവൂരാണ് അണിയിച്ചൊരുക്കിയത്. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് പുന്നക്കുളത്ത് മുഹമ്മദ് ഹുസൈന്റെയും സുനിയുടെയും മകളാണ് ആമിന. പ്രഥമാധ്യാപിക ശ്രീലത, പി.ടി.എ. പ്രസിഡന്റ് കെ.ജി. ശിവപ്രസാദ്, സ്‌കൂൾ മാനേജർ പ്രൊഫ. ആർ. ചന്ദ്രശേഖരപിള്ള എന്നിവർ ആമിനയെ അഭിനന്ദിച്ചു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ ശാസ്ത്ര നാടകം Life @ 51.com സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവലിലേക്ക് .

ഡിഎൻ എ യുടെ എക്സ് റേ ഫോട്ടോഗ്രാഫി ആദ്യാമായി കണ്ടെത്തിയ ബ്രട്ടീഷ് ശാസ്ത്രജ്ഞ റോസാലിൻ ഫ്രാങ്ക്ലിന്റെ ജീവിതത്തെ ആസ്പതമാക്കി പ്രദീപ് കണ്ണങ്കോട് രചിച്ച് അഭിലാഷ് പരവൂർ സംവിധാനം ചെയ്ത ലൈഫ് അറ്റ് ഫിഫ്റ്റീവൺ ഡോട്ട് കോം എന്ന നാടകമാണ് നവംബർ 18 ന് ബംഗലവൂരിൽ നടന്ന South Indian Drama fest ഇൽ അവതരിപ്പിച്ചത്. ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രമായ റോസാലിനെ അവതരിപ്പിച്ച അമീന ഹുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ശാസ്ത്ര നാടക മത്സരത്തിലും നല്ല നടിക്കുള്ള അംഗീകാരം അമീന ഹുസൈൻ നേടിയിരുന്നു. റോസാലിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച ദേവ പ്രീയ പ്രത്യേക പരാമർഷവും നേടി. ക്ടോബർ മാസം ഇരുപത്തി ആറിന് പാലക്കാട് ഠൗൺ ഹാളിൽ നടന്ന സംസ്ഥാന തല ശാസ്ത്ര നാടക മത്സരത്തിൽ Life @ 51.com എ ഗ്രേഡ് നേടിയിരുന്നു.

ഒന്നാം സ്ഥാനത്തിന്റെ തിളക്കവുമായി വീണ്ടും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ......... ജില്ലാ ശാസ്ത്ര നാടകം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഒന്നാം സ്ഥാനം. ചവറയിൽ നടന്ന കൊല്ലം റവന്യൂ ജില്ല ശാസ്ത്ര നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും നല്ല നടിക്കുള്ള അംഗീകാരവും പ്രത്യേക പരാമർശവുംനേടി. ഡിഎൻഎ യുടെ എക്സ്റേ ഫോട്ടോഗ്രാഫി ആദ്യാമായി കണ്ടെത്തിയ ബ്രട്ടീഷ് ശാസ്ത്രജ്ഞ റോസാലിൻഡ് ഫ്രാങ്ക്ലിന്റെ ജീവിതത്തെ ആസ്പതമാക്കി പ്രദീപ് കണ്ണങ്കോട് രചിച്ച് അഭിലാഷ് പരവൂർ സംവിധാനം ചെയ്ത ലൈഫ് അറ്റ് ഫിഫ്റ്റീവൺ ഡോട്ട് കോം എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടിയത്. ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രമായ റോസാലിനെ അവതരിപ്പിച്ച അമീന ഹുസൈൻ നല്ല നടിക്കുള്ള അംഗീകാരം നേടി. റോസാലിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച ദേവ പ്രീയ പ്രത്യേക പരാമർഷത്തിന് അർഹയായി.

സ്വാതന്ത്ര്യ ദിനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത പതാക ഉയർത്തി. സ്കൂൾ  പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ സലാം അ ദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ എം പി ടി എ പ്രസിണ്ടന്റ് ശ്രീമതി ഷംല സക്കീർ ,സ്കൂൾ ചെയർപേഴ്സൺ കുമാരി ഗൗരിലക്ഷമി, സ്കൂൾ ലീഡർ കുമാരി ഹംദാ സക്കീർ ,സ്റ്റാഫ് സെക്രട്ടറി വി. ഗോപകുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് കരുനാഗപ്പള്ളി ടൗണിൽ വർണ്ണശബളമായ  ഘോഷയാത്ര നടന്നു. എൻ സി സി ,ജെ ആർ സി  , സ്കൗട്ട് കൂട്ടികൾക്കൊപ്പം വിവിധ ക്ലബ്ബ്കളിലെ കുട്ടികളും ഘോഷയാത്രയിൽ അണിചേരന്നു. ഭാരതാംമ്പയും വിവിധ ദൃശ്യങ്ങളും സ്വാതന്ത്ര്യ സമര നായകരുടെ ചിത്രങ്ങളും, സ്വാതന്ത്ര്യസന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ദേശീയ പതാകയുമായാണ് കുട്ടികൾ ഘോഷയാത്ര നടത്തിയത്. . ദേശഭക്തി ഗീതങ്ങളുടെ ആലാപനവും. സ്വാതന്ത്ര്യത്തിന്റെ മഹത്വാത്തേ കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.. സ്കൂൾ അധികൃതർ നൽകിയ മധുരവും കഴിച്ചാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.


ഗണിതശാസ്ത്ര സെമിനാർ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ & ബോയിസ് ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ് എസ് എൽ സി പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗണിത ശാസ്ത്ര ശില്പശാല സ്കൂൾ ഗണിത ശാസ്ത്ര പാഠപുസ്തകങ്ങളുടെ നിർമ്മാതാവും കേരള യൂണിവേഴ്സിറ്റി ഗണിത ശാസ്ത്രം മുൻ മേധാവിയുമായ ഡോ: ഈ . കൃഷ്ണൻ ക്ലാസ്സ് നയിക്കുന്നു. സ്കൂൾ മാനേജർ പ്രൊഫ: ആർ.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ.പി.ആർ.വസന്തൻ, ഫ്രൊഫ:ആർ.രാധാകൃഷ്ണപിള്ള, സംസ്ഥാന അദ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ, പ്രിൻസിപാൾ ബിന്ദു ആർ ശേഖർ, ഹെഡ്മാസ് ട്രസ്റ്റ് മാരായ ശ്രീമതി.എൽ.ശ്രീലത, ശ്രീമതി മേരി ടി അലക്സ്, ശ്രീ.ജി.പി .അനിൽ തുടങ്ങയവർ സംസാരിച്ചു.കരുനാഗപ്പള്ളി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു.

റോഡ് സുരക്ഷ ദിനാചരണം റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്സ്

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ റോഡ് സുരക്ഷാ ദിനാചരണം നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ കുട്ടികൾക്ക് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ്സ് എടുത്തു .ജോയിന്റ് ആർ ടി ഒ ശ്രീ അജിത്ത് കുമാർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത, വിദ്യാരംഗം ജില്ലാ കൺവീനർ ശ്രീ.ജി.ദിലീപ്, സ്റ്റാഫ് സെക്രട്ടറി ശ്രീ വി. ഗോപകുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾ റോഡ് സുരക്ഷാ പ്രതിജ്ഞ എടുത്തു.

നാടിൻ ചരിത്രം തേടി ഒരു യാത്രാ കേരള പിറവിയുടെ അരുപതാം വാർഷികാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ ചരിത്ര സ്മാരകങ്ങളിലൂടെ യാത്ര സംഘടിപ്പിച്ചു.കായംകുളത്തിനടുത്ത് കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള കരുനാഗപ്പല്ളിയിലെ പള്ളിക്കൽകുളത്തിൽനിന്ന് കണ്ടെടുത്ത ശ്രീബുദ്ധ വിഗ്രഹത്തിന് അരികിൽനിന്ന് ആരംഭിച്ച യാത്ര ചരിത്രവും വിശ്വാസവും ഇഴചേർന്ന് നിൽക്കുന്ന ഓച്ചിറ പടനിലം, ഓച്ചിറ തുഞ്ചൻ ഗുരുകുലം ,ശ്രീനീലകണ്ഠ തീർഥപാദ സ്വാമികളുടെ ആശ്രമം, പള്ളിക്കൽ കുളം, ത്രിരാജ പള്ളി, പള്ളിക്കലാർ എന്നിവ സന്ദർശിച്ചു.

ഐ എസ് ആർ ഒ യാത്രാ വഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വിക്രം സാരാഭായി വഹിരാകാശ കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. ആറു ബസ്സുകളിലായി 290 വിദ്യാർത്ഥിനികളും 10 അദ്ധ്യാപികമാരും 5 അദ്ധ്യാപകരും അടങ്ങുന്ന സംഘമാണ് യാത്ര പോയത്. ബഹിരാകാശ മ്യൂസിയം സന്ദർശിച്ച ഞങ്ങൾ രോക്കറ്റ് വിക്ഷേപണവും നേരിൽ കണ്ടാണ് മടങ്ങിയത്. മടക്കയാത്രയിൽ വേളി ടൂറിസ്റ്റ് വില്ലേജും സന്ദർശിച്ചു. ബഹിരാകാശ ക്ലാസ്സ് സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിക്രം സാരാഭായി വഹിരാകാശ കേന്ദ്രത്തിലേ ശാസ്ത്രജ്ഞൻ ശ്രീ അൻസർ സ്കൂലിലെത്തി ഭാരതീയ ബഹിരാകാശ പര്യവേഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഡിജിറ്റൽ മീഡിയായുടെ സഹായത്തോടെ ക്ലാസ്സെടുത്തു. കുട്ടികൾക്കൊപ്പം അദ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്ലാസ്സ് ഒരുമണിക്ക് അവസാനിച്ചു. സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. ബഹിരാകാശ വാരത്തോടനുബന്ധിച്ച് ശാസ്ത്ര സിനിമ പ്രദർശനം, ശാസ്ത്ര നാടക അവതരണം എന്നിവയും സംഘടിപ്പിച്ചു. കുട്ടികൾ ശാസ്ത്ര മാസിക തയ്യാറാക്കി.

INTERACT CLUB ഉദ്ഘാടനം

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച INTERACT CLUB ന്റെ ഉദ്ഘാടനം മലയാള മനോരമ നല്ലപാഠം ഫെസ്റ്റ് - 2016വേദിയിൽ Rtn. Major Donor Dr. G Sumithran (Assistant Governor, Rotary Club) നിർവ്വഹിച്ചു.

കാൻസർ രോഗികളുടെ സംരക്ഷണത്തിന് പഴയ ന്യൂസ് പേപ്പർ ശ്ശേഖരണം.

	കാൻസർ പ്രതിരോധ പ്രചാരണം ആശാകിരണം പദ്ധതിയുടെ ഭാഗമായി കുട്ടികൾ വീടുകളിൽ നിന്ന് പഴയ ന്യൂസ് പേപ്പറുകൾ  ശേഖരിച്ചു. ഓരൊകുട്ടിയും ശേഖരിച്ചു കൊണ്ടുവന്ന പേപ്പറുകൾ ക്സാസ്സ് തലത്തിൽ ശേഖരിക്കുകയും അവ എൻ സി സി കേഡറ്റുകൾ സ്കൂൾ തലത്തിൽ ശേഖരിക്കുകയും ചെയ്യ്തു. കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേതന ഇന്റർ ഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു.എ എൻ ഒ സിന്ധു,ആസ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കുട്ടികൾ ശേഖരിച്ച പഴയ ന്യൂസ് പേപ്പറുകൾ കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേതന ഇന്റർ ഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ കാൻസർ പ്രതിരോധ സന്നധപ്രവർത്തകർക്ക് കൈമാറി.

കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് സ്കൂൾ കുട്ടികൾ. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികളാണ് അവരുടെ മുടി ക്യാൻസർ രോഗത്താൽ മനോവിഷമം അനുഭവിക്കുന്ന രോഗികൾക്കായി നൽകി സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃക കാട്ടിയത്. കാൻസർ പ്രതിരോധ പ്രചാരണം ആശാകിരണം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ മുടി ദാന പരിപാടി സംഘടിപ്പിച്ചത്. തൃശൂർ അമല കാൻസർ സെന്റർ, കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേതന ഇന്റർ ഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പരിപാടിയിൽ നിരവധി പെൺകുട്ടികൾ മുടി ദാനം ചെയ്യാൻ സന്നദ്ധരായി. രക്ഷാകർത്താക്കളുടെ സമ്മതപത്രം വാങ്ങിയാണ് സ്കൂൾ അധികൃതർ കുട്ടികളുടെ മുടി സ്വീകരിച്ചത്. അവയവ ദാനം പോലെ തന്നെ മഹത്തരമായ സന്ദേശമാണ് കേശ ദാനവും പുത്തൻ തലമുറയ്ക്ക് നൽകുന്നത്. കാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒരുങ്ങി കൂടുന്നതിനും കാരണമാകുന്നു. ചിലപ്പോൾ ഇത് ചികിത്സയേപോലും ബാധിക്കുന്നു. സ്വാഭാവിക മുടികൊണ്ടു തന്നെ വിഗ്ഗ് തയ്യാറാക്കി സൗജന്യമായി നൽകി കാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുകയാണ് മുടി ദാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത പറഞ്ഞു. ആസ്മി, ലക്ഷ്മി , ശ്രീജ എന്നിവർ നേതൃത്വം നൽകി.

പാലിയേറ്റീവ് ഭവനസന്ദർശനം

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കൂട്ടികൾ സാന്ത്വനവുമായി രോഗികൾക്കരികിലേക്ക് സ്കൂൾ പാലിയേറ്റീവ് കെയറിന്റെ സഹായം ലഭിക്കുന്ന രോഗികൾക്ക് അരുകിലേക്ക് എല്ലാ മാസവും സന്ദർശനം നടത്തുന്നു. ക്യാപ്റ്റൻ തക്ഷ്മി പാലിയേറ്റീവ് കെയർ യൂണിറ്റുമായി ചേർന്നാണ് കുട്ടികളുടെ പാലിയേറ്റീവ് പ്രവർത്തനം.

ഗൈനിക് മെഡിക്കൽ ക്യാമ്പ്

ഹൈസ്കൂളിലെ കൗമാര പെൺകുട്ടികളുടെ ശാരീരിക ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന കുമാരി പ്രോജക്ടിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് കരുനാഗപ്പള്ളിയുടെ സഹകരണത്തോ‌ടെ 2016 ഡിസംബർ ഒന്നിന് സ്കൂൾ നല്ല പാഠം ഫെസ്റ്റിനോട് അനുബന്ധിച്ചു കുട്ടികൾക്കുള്ള ഗൈനിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓച്ചിറ ചങ്ങൻകുളങ്ങര RCPM ഹോസ്പിറ്റൽ ഗൈനകോളജിസ്റ്റ് ഡോ: ആർ.നാരായണ കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർ ചികിത്സ ആവശ്യമായി വരുന്നവർക്ക് സൗജന്യ ചികിത്സ ആർ സി പി എം ഹോസ്പിറ്റലും റോട്ടറി ക്ലബ്ബ് കരുനാഗപ്പള്ളി യൂണിറ്റും വാഗ്ദാനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഗംഗ ജി കൈനൾ, വിയത്ത് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനകോളജിസ്റ്റ് ഡോ. ഭവ്യ എന്നിവർ ക്യാമ്പ് നയിച്ചു.

കുമാരി പ്രോജക്ട് മനുഷ്യജീവ ചക്രത്തിൽ ഏറ്റവും കൂടുതൽ വളർച്ചയും മാറ്റങ്ങളും നടക്കുന്ന സുപ്രധാന കാലഘട്ടമാണ് കൗമാരം. ശാരീരിക പക്വതയോടൊപ്പം മാനസിക വൈകാരിക സാമൂഹിക പക്വതകൂടി ആർജിക്കേണ്ട കാലമാണിത്. കൗമാരത്തിലുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങൾ ശേഷജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന ചിന്താഗതിക്കും പെരുമാറ്റത്തിനും കാരണമാകും എന്ന വസ്തുത ഓർമിക്കേണ്ടതാണ്. തനിക്കു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധവും വേണ്ടത്ര അറിവും കൗമാരക്കാർക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അപ്രതീക്ഷിതമായ ശാരീരികമാറ്റങ്ങൾ കൗമാരക്കാരിൽ പലപ്പോഴും മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നു. ഇത്തരം മാറ്റങ്ങൾ സ്വാഭാവികവും പ്രകൃതിനിയമാനുസൃതവുമാണെന്നുള്ള തിരിച്ചറിവ് നൽകണം. പെൺകുട്ടികളിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുക, ഇൻസുലിന്റെ ഉൽപ്പാദനത്തിൽ വ്യത്യാസം വരിക, ആൻഡ്രജൻ എന്ന പുരുഷ ഹോർമോൺ ശരീരത്തിൽ കൂടുതലുണ്ടാവുക, ശരീരം വല്ലാതെ തടിക്കുക, നിറയെ മുഖക്കുരു ഉണ്ടാകുക, അധികമായ രോമവളർച്ച, കഴുത്തിനു പുറകിലെ കറുപ്പുനിറം തുടങ്ങി വിവിധ ലക്ഷണങ്ങൾ പിസിഒഎസുമായി ബന്ധപ്പെട്ട് കാണുന്നു. വന്ധ്യതയുടെ ഒരു പ്രധാന കാരണമായേക്കാവുന്ന ഈ പ്രശ്നത്തെ നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. പെൺകുട്ടികളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുകയും വേണ്ട ചികിത്സ നൽകി പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുകയും ചെയ്യുന്നതിന് 'കുമാരി' എന്ന പദ്ധതി നടപ്പാക്കി.


പരിസ്ഥിതി ദിനം സ്കൂൾ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത ടീച്ചർ കുട്ടികൾക്ക് വ്യക്ഷതൈ വിതരണം ചെയ്യ്തു. പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മലയാള മനോരമ നല്ല പാഠം കൂട്ടുകാർ സ്കൂൾ ഗ്രൗണ്ടിലെ മുത്തശ്ശിമാവിനെ അക്ഷര തൊങ്ങൽ ചാർത്തി അലങ്കരിച്ച് ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത, നല്ല പാഠം കൊ-ഒഡിനേറ്റർ ശ്രീമതി എ ശ്രീജ ദേവി, ലക്ഷമി അശോകൻ എന്നിവർ കുട്ടികൾക്കൊപ്പം പങ്ക്ചേർന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എൽ. ശ്രീലത ടീച്ചർ പരിസ്ഥിതിദിന ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വളപ്പിൽ മുൻവർഷങ്ങളിൽ നട്ടു വളർത്തിയ മരങ്ങളുടെ അരുകിലേക്ക് പരിസ്ഥിതി ക്ലബ് അംഗങ്ങൾക്കൊപ്പം സന്ദർശനം നടത്തി. ആദില ഫാത്തിമ പരിസ്ഥിതി ദിന സന്ദേശം നൽകി

ഉപജില്ല കായിക പരിശീലനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മലയാള മനോരമ നല്ലപാഠം യൂണിറ്റ് സ്കൂൾ സ്പോർട്ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൽക്ക് അവധിക്കാല കായിക പരിശീലനം നൽകുി. 2016ഡിസംബർ 23മുതൽ ജനുവരി 02 വരെ ക്രിസ്തുമസ് അവധിക്കാലത്താണ് കായിക പരിശീലനം നൽകുിയത്. നിലവിൽ കായിക അദ്ധ്യാപകരില്ലാത്ത പ്രൈമറി സ്കൂളുകളിലെ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകിയത്. സ്കൂൾ കായിക അദ്ധ്യാപകൻ ബി ഗോപാലകൃഷ്ണന്റെ മാർഗ്ഗ നിർദ്ദേശത്തിൽ സ്കൂൾ സ്പോർട്ട്സ് ക്ലബംഗങ്ങൾ എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ പത്ത് മണിവരെ പരിശീലനം നൽകി.പി ടി എ യുടെ സഹായത്തോടെ പരിശീലനത്തിന് എത്തിയ കുട്ടികൾക്ക് ഭക്ഷണവും നൽകി. ആർ രാമചന്ദ്രൻ എം എൽ എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യ്തു. സ്കൂൾ കായിക അദ്ധ്യാപകൻ ബി ഗോപാല കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള, സ്കൂൾ ശതാബ്ദി കമ്മിറ്റി ചെ.യർമാൻ പി ആർ വസന്തൻ, കൗൺസിലർ എൻ സി ശ്രീകുമാർ,പിടിഎ പ്രസിഡന്റ് കെ ജി ശിവപ്രസാദ് പ്രഥമാദ്ധ്യാപിക എൽ ശ്രീലത ടീച്ചർ ജി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.


മൈലഞ്ചി മൊഞ്ചുമായി പെരുനാൾ ആഘോഷം

മേയ്ക്കപ്പ് ബോക്സുകളിൽ പല നിറങ്ങളിലും ഡിസൈനിലുമുള്ള നെയിൽ പോളിഷുകളും ടാറ്റൂ സ്റ്റിക്കറുകളുമെല്ലാം സ്ഥിരമായി ഇടം പിടിച്ചെങ്കിലും പണ്ടു കാലം മുതലേ വിരലുകൾ മനോഹരമാക്കിയിരുന്ന മൈലാഞ്ചി ചോപ്പിനോട് പുതുതലമുറക്കും പ്രിയമൊട്ടും കുറയുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു ചെറിയ പെരുന്നാൾ പ്രമാണിച്ച്‌ സ്കൂൾ കൾചറൽ ക്ലബ്ബ് സംഘടിപ്പിച്ച 'മൈലാഞ്ചി 2016' ബ്രൈഡൽ‌, അറബിക്, പീകോക്ക് , ചോപ്പർ‌, ഉത്തരേന്ത്യൻ, പാകിസ്ഥാനി, പേർഷ്യൻ എന്നിങ്ങനെ ധാരാളം ഡിസൈനുകൾ നടുവിരലിന്റെ തുമ്പു മുതൽ കൈമുട്ടു വരെയും കാൽപാദം നിറയെയും നിറയുന്ന മൈലാഞ്ചിച്ചുവപ്പുമായി 'മൈലാഞ്ചി 2016' കരവിരുതിന്റെ മായിക പ്രപഞ്ചം തന്നെ തീർത്തു.

	കൂട്ടത്തിൽ അറേബ്യൻ സ്റ്റൈലിനോടാണ് കുട്ടികൾ കൂടുതൽ  പ്രിയം കാട്ടിയത്. ഇടാനുള്ള എളുപ്പമാണ് പുതുതലമുറ അറേബ്യൻ ഡിസൈൻ തേടിപ്പോകുന്നതിന് കാരണം. വലിയ പൂക്കളാക്കി വളരെ എളുപ്പത്തിൽ ഇടാൻ കഴിയുമെന്ന പ്രത്യേകത അറേബ്യൻ ഡിസൈനുകൾക്കുണ്ട്. റംസാൻ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് കരവിരുതിന്റെയും കലാബോധത്തിന്റെയും സമന്വയ കാഴ്ച യായി മാറി.

കുട്ടികൾക്കൊപ്പം അദ്ധ്യാപികമാരും കൈകളിൽ മൈലാഞ്ചിയിടാൻ കൂടിയതോടെ സ്കൂൾഅങ്കണം ഉത്സവാന്തരീക്ഷമായി മാറി. കുട്ടികളിൽ സാഹോദര്യത്തിന്റെയും സഗവർതിത്വത്തിന്റെയും ചിന്ത വളർത്താൻ ഇത്തരം പരിപാടികളിലൂടെ കഴിയട്ടെ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രഥമാദ്ധ്യാപിക എൽ ശ്രീലത ടീച്ചർ പറഞ്ഞു.

സ്കൂൾ പ്രവർത്തന സമയം നഷ്ടപ്പെടുത്താതെ ഇടവേള സമയം പ്രയോജനപ്പെചുത്തിയാണ് പരിപാടി സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമായി. യു. പി.ക്ലാസ്സുകളിലെ 30 ജോഡികളും ഹൈസികൂൾ ക്ലാസ്സുകളിലെ 213 ജോഡികളും പങ്കെടുത്ത മത്സരത്തിൽ ഏററവും നല്ല ജോഡികളെ കണ്ടെത്താൻ ഏറെ പണിപ്പെട്ടു. ജി മോഹനൻ, ടി മുരളി, സബ്ന, ഷംല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

വിദ്യാരംഭം കുഞ്ഞോമനകൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരം ഒരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ.

പുണ്യക്ഷേത്രങ്ങൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കുമൊപ്പം മതാതീത സങ്കല്പമനുസരിച്ച് ഈ വർഷത്തെ വിദ്യാരംഭ ദിനത്തിൽ അക്ഷരങ്ങളിലൂടെ അറിവിന്റെ ലോകത്തേക്ക് ചുവട് വെക്കുന്ന കു‍ഞ്ഞോമനകൾക്ക് ആദ്യാക്ഷരം കുറിക്കാൻ നൂറിന്റെ നിറവീൽ നിൽക്കുന്ന അക്ഷര മുത്തശ്ശിയുടെ മടിത്തട്ടിൽ ഇടമൊരുക്കി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ദീപംതെളിച്ചതോടെ ഛടങ്ങുകൾ ആരംഭിച്ചു. ബോയിസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപാൾ ശ്രീമതി ബിന്ദു ആർ ശേഖർ സ്കൂൾ മാനേജർ പ്രൊഫ. ആർ.ചന്ദ്രശേഖരൻ പിള്ള ഹെഡ്മിസ്ട്രസ്സ് എൽ.ശ്രീലത ഡോ.നിസ്സാർ ശ്രീ അനിൽ മുഹമ്മദ് മുൻ അദ്ധ്യാപകൻ ശ്രീ എം സുഗതൻ എലന്നിവർ കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചു. കുട്ടികൾക്ക് അക്ഷരകിറ്റും മധുരവും നൽകി. സ്കൂൾ ശതാബ്ദി ആഹോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ പിടിഎ പ്രസിഡന്റ് കെ ജി ശിവപ്രസാദ് അദ്ധ്യാപകരായ ജി മോഹനൻ, ടി മുരളി എന്നിവർ നേതൃത്വം നൽകി

യോഗ ദിനാചരണം ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്'

ആരോഗ്യമുള്ള മനസ്സും ശരീരവും വളർന്നുവരുന്ന കുട്ടികൾക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികളിൽആത്മവിശ്വാസം വളർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ യോഗ പ്രദർശനം നടത്തി. സ്കൂളിൽ നടക്കുന്ന യോഗക്ലാസ്സിൽ പരിശീലനം ലഭിച്ച 250കുട്ടികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. വൈകിട്ട് 3.30ന് സ്കൂൾ മുറ്റത് ചുവന്ന പരവതാനി വിരിച്ചു പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു പ്രദർശനം. കരുനാഗപ്പള്ളി മുൻസിപ്പൽ ചേയർപെഴ്സൺ ശ്രീമതി എം ശോഭന, വാർഡ് കൗൺസിലർ ശ്രീ എം സി ശ്രീകുമാർ, സ്കൂൾ മാനേജർ പ്രഫ: ആർ ചന്ദശേഖരൻ പിള്ള, പി.ടി.എ പ്രസിഡന്റ് ശ്രീ.എൻ.അജയകുമാർ, സ്കൂൾ ശതാബ്ദി കമ്മിറ്റി ചെയർമാൻ ശ്രീ പി.ആർ. വസന്തൻ ഹെഡ്മിസ്ട്രസ് ശ്രീമതി എൽ ശ്രീലത ചേതന യോഗയുടെ ജില്ലാ കോഡിനേറ്റർ ശ്രീ ബ്രിസിൽ ജോസഫ് ശ്രീ വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. യോഗ പരിശീലകരായ ജെ.ചെന്താമരാക്ഷൻ,ജി.ശിവൻകുട്ടി.വൈ ആസാദ് ജി.രാജീവ്,ആതിര ജയ എന്നിവർ നേതൃത്വം നൽകി.


അദ്ധ്യാപക ദിനം അദ്ധ്യാപകർക്കും മാതൃകയായി കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾ . നാടെങ്ങും അദ്ധ്യാപകദിനം ആഘോഷിക്കുമ്പോൾ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ മാതൃകയായി. സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. അദ്ധ്യാപരുടെ അനുവാദം വാങ്ങി ടീച്ചിംഗ് നോട്ടും പാഠപുസ്തവും പഠന സഹായ സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾക്ക് ആദ്യം ചിരി പൊട്ടിയെങ്കിലും ടീച്ചർ ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി. പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ പല ടീച്ചർമാരും മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടിടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി. ചൊദ്യം ചോദിക്കലും സംശയനിവാരണവും പ്രയാസമുള്ള ഭാഗങ്ങൾ കൂടുതൽ വിശദീകരിച്ച് നൽകലും ഒക്കെയായി അദ്ധ്യാപനം കുട്ടി പരിപാടിയിൽ നിന്ന് മാറി ഗൗരവമുള്ളതായി. കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും തങ്കൾക്ക് പഠിക്കാൻ മാത്രമല്ല പഠിപ്പിക്കാനും കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു. മുൻ രാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടാണ് എല്ലാവരും ക്ലാസ്സുകൾ ആരംഭിച്ചത്. ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ സ്കൂൾ സെമിനാർ ഹാളിൽ മുൻ അദ്ധ്യാപകൻ ശ്രീ സുഗതൻ അദ്ധ്യാപകർക്കും കുട്ടികൾക്കും ജീവിത ശൈലി സംബന്ധിച്ച ക്ലാസ്സ് എടുത്തു. വിദ്യാർത്ഥിനികളും അദ്ധ്യാപകരും ചെർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ബാലശാസ്ത്ര പ്രതിഭയും സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ കുമാരി കുഷ്ണവേണി പത്താം ക്ലാസ്സിലെ മലയാളം പാഠഭാഗം പഠിപ്പിച്ചു. അവതരണ ശൈലിയിലെ വ്യത്യസ്ത കൊണ്ട് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ നേടി. എട്ടാം ക്ലാസ്സിലെ ജീവശാസ്ത്രം ടീച്ചർ കുമാരി അശ്വതി നല്ല ടീച്ചറിനുള്ള അംഗീകാരം നേടി. അദ്ധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ അദ്ധ്യാപകർക്ക് സ്നേഹ സമ്മാനവും നൽകാൻ മറന്നില്ല. പരീക്ഷ സമയതും മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച കുട്ടികളെ അദ്ധ്യാപകരും പി ടി എയും അഭിനന്ദിച്ചു.


സ്കൂൾ പാർളമെന്റ് തെരഞ്ഞെ‌‌ടുപ്പ് 2016

പെട്ടി മുതൽ മഷി വരെ തയ്യാർ കുട്ടി വോട്ടർമാർ പോളിംങ് ബൂത്തിലേക്ക് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് സ്കൂൾ പാർളമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ തുടങ്ങിയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇങ്ങനെ : നാമനിർദ്ദേശ പത്രിക സ്വീകരിക്കൽ സൂക്ഷമ പരിശോധന അന്തിമ പട്ടിക പ്രസിദ്ധികരിക്കൽ എന്നിവ പൂർത്തികരിച്ചു ഒരോ ഡിവിഷനും ഓരോ മണ്ഡലങ്ങളായി നിശ്ചയിച്ച് ആ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റ്പ്രസിദ്ധികരിച്ചു. ഓരോ മണ്ഡലത്തിലേക്കും പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചു. പ്രിസൈഡിംഗ് ആഫീസർമാരും മൂന്ന് വീതം പോളിംങ് ഉദ്യോഗസ്ഥരുമാണ് ഒരു ടീമിലുണ്ടാവുക. അവർക്കുള്ള പരിശീലന ക്ലാസ്സും നൽകി. അവർക്ക് രാവിലെ ഒമ്പത് മണി മുതൽ പ്രത്യേകം ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് ജീവനക്കാർ പോളിംഗ് മെറ്റീരിയലുകൾ വിതരണം ചെയ്തു. ബാലറ്റ് പേപ്പർ, ബാലറ്റ് ബോക്സ്, മഷി, വോട്ടിംഗ് സ്റ്റിക്, വോട്ടിംഗ് പാനൽ തുടങ്ങി തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ സാമഗ്രികളുമായാന്നു ഉദ്യോഗസ്ഥൻ പോളിംങ് ബൂത്തിലെത്തിയത്. പോളിംങ് ഉദ്യോഗസ്ഥർക്ക് എല്ലാം പോസ്റ്റൽ വോട്ട് ചെയ്യാൻ വേണ്ട ക്രമീകരണങ്ങളും സംഘാടകരായ കുട്ടികൾ ഒരുക്കി നൽകിയിരുന്നു. വോട്ടർമാർ സ്കൂൾ ഐ.ഡി കാർഡാണ് തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചത്. ക്രമസമാധാന പാലനത്തിന്റെ ചുമതല എൻ.സി.സി.യുടെ കുട്ടി പോലീസിനായിരുന്നു. പോളിംഗ് ബൂത്തിന്റെ നിശ്ചിത പരിധിയിൽ വോട്ടഭ്യർഥന നിരോധിച്ചിട്ടുണ്ട്. ക്ലാസ് ടീച്ചർമാർ നിരീക്ഷകരായി പ്രവർത്തിച്ചു.രാവിലെ പത്ത് മണിക്കാരംഭിച്ച വോട്ടെടുപ്പ് ക്ലാസ്സിൽ ഹാജർ രേഖപ്പെടുത്തിയ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തിതോടെ അവസാനിച്ചു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. ലോകത്തിലെ ഏറ്റവും മഹത്തായ ആശയങ്ങളിൽ ഒന്നാണ് ജനാധിപത്യം. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലുകൾ ആയി വിദ്യാലയങ്ങൾ മാറേണ്ടതുണ്ട്. ജനാധിപത്യങ്ങൾ സ്വന്തം കുടുംബത്തിൽ നിന്നും തുടങ്ങി വിദ്യാലയങ്ങൾ കൂടി അതിന്റെ വ്യാപ്തി വർധിപ്പിച്ചാൽ മാത്രമേ അത് പൂർണതയിൽ എത്തുകയുള്ളൂ . ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകം ആണ് തിരഞ്ഞെടുപ്പ്. നിഷ്പക്ഷവും, നീതിപൂർവവും ആയ തിരഞ്ഞെടുപ്പു രാഷ്ട്ര പുരോഗതിക്കു അനിവാര്യം ആണ്. പ്രക്രീയധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗം ആയി ക്ലാസ്റൂമിൽ തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രീയകൾ കുട്ടികൾക്ക് മനസിലാക്കുന്നതിനായി ഒരു പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പു കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ യിൽ നടന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ കുട്ടികൾ നിർവ്വഹിച്ചു. ജനാധിപത്യ സംവിധാനത്തിൽ സമ്മതിദാന അവകാശം എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നത്കുട്ടികൾക്ക്കൗതുകമായി. ഒരു പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു നടപടികൾ പുരോഗമിച്ചത്. നാമനിർദേശ പത്രിക സമർപ്പണം, പിൻവലിക്കൽ, ചപ്രചാരണം എന്നിവ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. ബാലറ്റ് പേപ്പറിൽ വോട്ടുചെയ്യാൻ ക്ഷമയോടെ കാത്തുനിന്ന് കൈ വിരലിൽ മഷി പുരട്ടിയത് കുട്ടികൾ ആസ്വദിച്ചു. രാവിലെ പത്ത് മണിക്കാരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. 46ഡിവിഷനുകളിലായി തടന്ന മത്സരത്തിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. പോളിംഗ് ഉദ്യോഗസ്ഥർ തിരികെ വിതരണ കേന്ദ്രത്തിലേത്തിച്ച സീൽ ചെയ്ത ബാലറ്റ് ബോക്സുകൾ ഉച്ചക്ക് ശേഷം ഒരോ ഡിവിഷനായി എണ്ണി ഫലപ്രഖ്യാപനം നടത്തി.

	പോസ്റ്റൽ ബാലറ്റിൽ തുടങ്ങിയ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലുമുള്ള ലീഡ് നില അനൗൺസ് ചെയ്തു കൊണ്ടിരുന്നു. ഭൂരിപക്ഷം മാറി മറിഞ്ഞത് പലപ്പോഴും പിരിമുറുക്കം സൃഷ്ടിച്ചു. വിജയം ഉറപ്പിച്ചിരുന്ന ചില സ്ഥാനാർത്ഥികളുടെ പരാജയം പലരേയും സങ്കടത്തിലാഴ്ത്തിയപ്പോൾ അപ്രതീക്ഷിതമായി ചിലർ അട്ടിമറി വിജയം നേടി. ഇഷ്ട സ്ഥാനാർഥികൾ വിജയിച്ചു വന്നപ്പോൾ അവരെ കൂട്ടിയുള്ള ആഹ്ലാദ പ്രകടനവും കൗതുക കാഴ്ചയായി.54 ഡിവിഷനുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 92 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. 198 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

പത്ത് ജി ഡിഷനിലെ കുമാരി ഗൗരി ലക്ഷമിയെ ചെയർപേഴ്സണായും പത്ത് കെ ഡിവിഷനിലെ ഹംദ സക്കീറിനെ സ്കൂൾ ലീഡറായും തെരഞ്ഞെടുത്തു.



ISO 9001:2015 അംഗീകാരം

അന്താരാഷ്ട്ര തലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിന് ലഭിച്ചു. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. മാസങ്ങൾക്ക് മുൻപ് പഠനസംഘം സ്‌കൂൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. രണ്ടായിരത്തി പതിനാറ് ആഗസ്റ്റ് അഞ്ചിനാണ് അംഗീകാരം ലഭിച്ച് കൊണ്ടുളള അറിയിപ്പ് സ്‌കൂളിൽ ലഭിക്കുന്നത്. മികച്ച അക്കാദമിക് അന്തരീക്ഷം, ശുചിത്വ പൂർണ്ണവും സ്ത്രീ സൗഹൃദപരവുമായ ശുചി മുറികൾ, ശുദ്ധീകരിച്ച് അണുവിമുകതമാക്കി സുലഭമായി ലഭിക്കുന്ന കുടിവെള്ളം, മികച്ച ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങൾ, പരിസ്ഥിതി സൗഹൃദമായ വിദ്യാലയ അന്തരീക്ഷം, പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉൾപ്പെടെ ജില്ലയിൽ മികച്ച വിജയം നേടിയെടുക്കാൻ സ്‌കൂളിന് കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് എൽ.ശ്രീലത പറഞ്ഞു. സ്‌കൂളിന്റെ ശതാബ്ദി വർഷത്തിൽ തന്നെ ഈ നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി.ആർ.വസന്തൻ, മാനേജർ പ്രൊഫ. ആർ.ചന്ദ്രശേഖരപിള്ള, പി.ടി.എ പ്രസിഡന്റ് എൻ അജയകുമാർ പ്രഥമാദ്ധ്യാപിക എൽ ശ്രീലത എന്നിവർ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ആഗസ്റ്റ് 18 ന് സ്‌കൂൾ അങ്കണത്തിൽ സ്കൂൾ ഭരണസമിതി പ്രസിഡന്റ് എ കെ രാധാകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു. എെ എസ് ഒ അംഗീകാരപത്രം മന്ത്രി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലതയ്ക്ക് കൈമാറി. ആർ രാമചന്ദ്രൻ എം എൽ എ, നഗരസഭ അധ്യക്ഷ എം.ശോഭന, നഗരസഭാ കൗൺസിലർമാർ, പി.ടി.എ അംഗങ്ങൾ, സ്കൂൾ ഭരണ സമിതി അംഗങ്ങൾ, രാഷ്ട്രീയ സംഘടനാ നേതാക്കന്മാർ, പൗരപ്രമുഖന്മാർ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ, മുൻ അദ്ധ്യാപകർ, പൂർവ്വവിദ്ധ്യാർത്ഥികൾ തുടങ്ങി പ്രൗഢസദസ് പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ സ്കൂൾ അധികൃതരെ അഭിനന്ദിച്ച മന്ത്രി ഗേൾസ് ഹൈസ്കൂൾ മാത‍ൃകയിൽ സംസ്ഥാനത്തെ ആയിരം വിദ്യാലയങ്ങളെ ആധുനികവല്കരിക്കുമെന്ന് പറഞ്ഞു. ഇതിന് മുന്നോടിയായി മാറുന്ന കാലത്തിനനുസരിച്ച് വിജ്ഞാനം ആർജിക്കാൻ അദ്ധ്യാപകരെയും തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക അദ്ധ്യാപക പരിശീലന പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു.

സ്കൂളിനെ ഇനിയും മികവുറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ പറഞ്ഞു.


കുഞ്ഞുകൈകളിൽകോഴികുഞ്ഞ് പദ്ധതി

കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപറേഷന്റെ കുഞ്ഞുകൈകളിൽ കോഴികുഞ്ഞ് പദ്ധതി സ്കൂളിൽ നടപ്പിലാക്കി. സ്‌കൂളിലെ 5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള 50 കുട്ടികൾക്ക് 5 കോഴി, 3 കിലോ കോഴിത്തീറ്റ, കോഴി മരുന്ന് എന്നിവ വിതരണം ചെയ്തു. മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി എം.ശോഭന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജ.ശിവപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ . ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എൽ.ശ്രീലത, വെറ്റിനറി ഡോക്ടർ ശ്രീമതി.ര‍ഞ്ജിനി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ,കൗൺസിലർ എൻ.സി.ശ്രീകുമീർ, തുടങ്ങിയവർ പങ്കെടുത്തു.


കാർഷിക ബാങ്ക് സ്കൂൾ നിത്യങ്ങാടിയിൽ ജൈവപച്ചകറി വിൽക്കുന്ന കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നല്ല പാഠം കാർഷിക ബാങ്ക് പ്രവർത്തനം ആരംഭിച്ചു. വിളയുടെ വില ബാങ്കിൽ നിക്ഷേപിക്കുന്ന കുട്ടികൾക്ക് 12%( ഒരു രൂപ നിരക്കിൽ) പലിശ നൽകുന്നു. നിത്യങ്ങാടിയിൽ എത്തുന്ന ഇനങ്ങളിൽ സ്കൂൾ ഉച്ചഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയാത്തവ അദ്ധ്യാപകർക്കും മറ്റുള്ളവർക്കും വിൽക്കുമ്പോൾ ലഭിക്കുന്ന അധിക തുകയാണ് പലിശയായി നൽകുന്നത്. സ്കൂളിൽ ആരംഭിച്ച " സ്കൂൾ കാർഷിക ബാങ്കി "ന്റെ ഉദ്ഘാടനം 2016 ഡിസംബർ ഒന്നിന് സ്കൂളിൽ സംഘടിപ്പിച്ച മലയാള മനോരമ നല്ലപാഠം ഫെസ്റ്റിൽ മലയാള മനോരമ നല്ലപാഠം ജില്ല കോഡിനേറ്റർ മനോജ് കടമ്പാട്ട് നിർവ്വഹിച്ചു.


നൂറുമേനി വിളവുമായി കുട്ടികളുടെ മട്ടുപാവ് കൃഷി

	സ്കൂൾ പച്ചക്കറി ത്തോട്ടത്തിലെ വിളവെടുപ്പുത്സവം  സ്കൂൾ മാനേജർ ആർ.ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്യ്തു. ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത, കൃഷി ആഫിസർ രേവതി,  കോ-ഓഡിനേറ്റർ ജി.മോഹനൻ  കാർഷിക ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ വിളവെടുപ്പുത്സവത്തിൽ പങ്ക്ചേർന്നു. തക്കാളി,വഴുതനം,വെണ്ട,പച്ചമുളക് എന്നിവയുടെ വിളവെടുപ്പാണ് ആരംഭിച്ചത്. കൃഷി ജീവിതത്തിന്റെ ഭാഗമായി തുടരണമെന്ന് മാനേജർ കുട്ടികളെ ഉപദേശിച്ചു. വിത്തുശേഖരണത്തിലും വിതരണത്തിലും തുടങ്ങി വിളയിലും വിപണിവരെയും എത്തിയ കുട്ടികളുടെ കാർഷിക പ്രവർത്തനത്തെ മാനേജറും ഹെഡ്മിസ്ട്രസ്സും കൃഷി ആഫീസറും അഭിനന്ദിച്ചു.ഇത് നന്മയുടെ, വിണ്ടെടുക്കലിന്റെ നല്ലപാഠമാണെന്ന് കോ- ഓഡിനേറ്റർ ജി മോഹനൻ പറഞ്ഞു.


വിദ്യാലയ പച്ചകറി ത്തോട്ടം

മട്ടുപാവിൽ ജൈവ പച്ചകറി തോട്ടമൊരുക്കി കുട്ടികൾ മൺമറഞ്ഞ കാർഷിക സംസ്‌കാരം തിരികെ എത്തിക്കാൻ വീട്ടുമുറ്റത്തിനൊപ്പം സ്വന്തം സ്‌കൂൾ മുറ്റത്തും കൃഷിചെയ്ത് സ്വാശ്രയത്വത്തിന്റെ പുതിയ പാഠം രചിക്കുകയാണ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികൾ. സ്കൂളിൽ നടന്നു വരുന്ന ജൈവ പച്ചകറി കൃഷി പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ കാർഷിക ക്ലബ്ബും എൻ.സി.സി യൂണിറ്റും സംയുക്തമായി സ്കൂൾ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ നൂറ്റി അമ്പത് ഗ്രോബാഗുകളിൽ തക്കാളി വെണ്ട വഴുതന മുളക് ക്യാബേജ്,കോളി ഫ്ലവ൪,പയർ തുടങ്ങിയ ഇനങ്ങളുടെ കൃഷി ആരംഭിച്ചത്ത്. സമഗ്ര സ്‌കൂൾ പച്ചക്കറി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹായത്തോടെയാണ് കുട്ടികൾ കൃഷിതോട്ടം ഒരുക്കിയത്. പൂർണ്ണമായും ജൈവ പദാർത്ഥങ്ങൾ ഉപയോഗിച്ച് സ്കൂളിൽ തന്നെയാണ് കുട്ടികൾ ഗ്രോബാഗ് നിറക്കാൻ ആവശ്യമായ മിശ്രിതം തയ്യാറാക്കിയത്. കൃഷിഭവൻ അധികൃതർ പുതിയകാവ് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് വാങ്ങി നൽകിയ ഗുണമേന്മയുള്ള തൈകളാണ് നടാൻ ഉപയോഗിച്ചത്. നാഗരസഭ ചെയർപേഴ്പൺ ശ്രീമതി എം. ശോഭന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ.ചന്ദ്രശേഖരൻ പിള്ള, കൃഷി ആഫിസർ രേവതി, സീനിയർ അസിസ്റ്റന്റ് ലേഖാ രാജേന്ദ്രൻ, കോ-ഓഡിനേറ്റർ ജി.മോഹനൻ കാർഷിക ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

വിഷരഹിത പച്ചക്കറിയുമായി സ്കൂൾ കുട്ടികൾ ഉത്രാട ദിനത്തിൽ പൊതു വിപണിയിലേക്ക് ..... ഈ ഓണം വീട്ടിലെ പച്ചകറിക്കൊപ്പം എന്ന സംന്ദേശവുമായി നല്ലപാഠം കൂട്ടുകാർ പോതു വിപണിയിൽ. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളാണ് വീടുകളിൽ വിളയിച്ച വിഷരഹിത ജൈവ പച്ചകറിയുമായി ഉത്രാട ദിനത്തിൽ പൊതു മാർക്കറ്റിലെത്തിയത്. നഗരസഭ ഒാഫീസിനു മുന്നിലായിരുന്നു കച്ചവടം. പാവയ്ക്ക, ചീര, പയർ, കോവക്ക, ചേന, വഴുതന തുടങ്ങിയ നാടൻ പച്ചകറികൾ വാങ്ങാൻ വൻതിരക്കായിരുന്നു അനുഭവപ്പെച്ചത്. മറ്റ് കച്ചവടക്കാരോട് മത്സരിച്ചുള്ള കുട്ടികളുടെ കച്ചവടം വഴിയത്രകാർക്കും ഉത്രാടകാഴ്ച കാണാൻ എത്തിയവർക്കും കൗതുക കാഴ്ചയായി. സ്കൂൾ ചെയർപേഴ്സൺ ഗൗരി ലക്ഷമി, നല്ല പാഠം യൂണിറ്റ് സെക്രട്ടറി ആദില ഫാത്തിമ, കാർഷിക ക്ലബ്ബ് പ്രസിഡന്റ് സ്നേഹ എന്നിവർ നേതൃത്വം നൽകി. ഉപഭോക്താക്കളുടെ തിരക്ക് വർദ്ധിച്ചപ്പോൾ ഉദ്ഘാടകയായ നഗരസഭ ചെയർപ്പേഴ്സൺ ഉൾപ്പടെ ഉള്ളവർ കുട്ടികൾക്കൊപ്പം കച്ചവടക്കാരായി മാരിയത് കൗതുക കാഴ്ചയായി. നല്ലപാഠം ബാനറിന് കീഴിൽ ആയിരുന്നു വിഷരഹിത പച്ചകറിയു‌ടെ വ്യാപാരം. പെൺകുട്ടികളുടെ ഈ വഴിവാണിഭം നാട്ടിലേറെ ചർച്ചചെയ്യപ്പെട്ടു. നഗരസഭ ചെയർപ്പേഴ്സൺ എം.ശോഭന ഉദ്ഘാടനം ചെയ്തു. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി.ആ൪.വസന്തൻ ആദ്യ വിത്‍പ്പന നിർവ്വഹിച്ചു. സ്കൂലൾ മാനജെർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള, ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത, പി.ടി.എ പ്രസിഡന്റ് എൻ ആജയകുമാർ, മാത‍ൃസമിതി ആദ്ധ്യക്ഷ ഷബ്ന.സഖിർ, നഗരസഭ കൗൺസിലറും/സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം സെക്രട്ടറിയുമായ സി.വിജയൻ പിള്ള, നഗരസഭ കൗൺസിലർ എൻ.സി.ശ്രീകുമാർ മലയാള മനോരമ നല്ല പാഠം കോ-ഒഡിനേറ്റർ ജി.മോഹനൻ തുടങ്ങീയവർ പങ്കെടുതു,


പെൺകുട്ടികളുടെ ലൈവ് തട്ട് കട ........ നാവിൽ കൊതിയൂറും ബീറ്റ്റൂട്ട് പൂരിയുടെ പുത്തൻ രസകൂട്ടൊരുകി സ്കൂളങ്ങാടിയിൽ പെൺകുട്ടികളുടെ ലൈവ് തട്ട്കട കാണികൾക്ക് കൗതുക കാഴ്ചയായി. മണ്ണെണസ്റ്റൗവിന് മേലെ ചീനചട്ടിയിൽ തിളക്കുന്ന വെളിച്ചെണ്ണയിലേക്ക് ബീറ്റ്റൂട്ട് അരച്ച് പരത്തി ഇട്ടപ്പോൾ അന്തരീക്ഷമാകെ പുതുമണം നിറഞ്ഞു. ആവി പറക്കുന്ന പുത്തൻ വിഭവത്തിൽ ആകൃഷ്ടരായി ഒന്ന് രുചിക്കാൻ വന്നവർക്ക് ചുവന്ന് തുടുത്ത ബീറ്റ്റൂട്ട് പൂരിക്കൊപ്പം തക്കാളി സോസ്കൂടി നൽകി. കഴിച്ചവർ കഴിച്ചവർ കൊതിതീരാതെ പിന്നെയും പിന്നെയും ആവശ്യപ്പെട്ടപ്പോൾ തട്ടുകടക്ക് മുന്നിൽ തിരക്കേറി. കാശ് പെട്ടിക്കൊപ്പം കച്ചവടക്കാരുടെ മനസും നിറഞ്ഞു.


പഴമയുടെ തനിമ വിളിച്ചോതി പഴങ്കഞ്ഞിക്കട

പഴമയുടെ തനിമ വിളിച്ചോതിക്കൊണ്ട് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പഴങ്കഞ്ഞിക്കട ഒരുങ്ങി.സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "സ്കൂളങ്ങാടി "യിലെ ശ്രദ്ധാകേന്ദ്രമായി മാറി ഈ പഴങ്കഞ്ഞിക്കട ."10 G യുടെ പഴങ്കഞ്ഞിക്കട" എന്ന ഫ്ലക്സിനു കീഴെ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. നാടൻ തൈരും, തേങ്ങാച്ചമ്മന്തിയും, ഇഞ്ചിക്കറിയും, മാങ്ങ അച്ചാറും, കൊണ്ടാട്ടവും, ഉണക്കമീനും പാൽക്കാന്താരിയും ഉൾപ്പെടെ 30 രൂപക്കാണ് പഴങ്കഞ്ഞി "പാള"പ്പാത്രത്തിൽ വിപണി കീഴടക്കിയത്. Breakfast ശൈലിയിലേക്ക് മാറിയ പുതുതലമുറക്ക് കേരളീയരുടെ തനത് പ്രഭാത ഭക്ഷണത്തെ പരിചയപ്പെടുത്തി കൊടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സ്കൂളിലെ 10. G യിലെ വിദ്യാർത്ഥിനികൾ ക്ലാസ് ടീച്ചർ ഗോപീകൃഷ്ണന്റെയും മറ്റ് അദ്ധ്യാപകരുടേയും സഹായ സഹകരണങ്ങളോടെ ഇത്തരമൊരു സംരംഭവുമായി മുന്നിട്ടിറങ്ങിയത്. കുട്ടികളിൽ പലരും ആദ്യമായി പഴങ്കഞ്ഞി കുടിച്ചതിന്റെ ആവേശത്തിലായിരുന്നു. മുതിർന്നവരാകട്ടെ അവർ ഇന്ന് തിരിഞ്ഞു പോലും നോക്കാത്ത അവരുടെ ബാല്യകാല ഭക്ഷ്യ വിഭവത്തെ New Gen കുട്ടികൾ വിപണിയിലെത്തിച്ചതിന്റെ അമ്പരപ്പിലും. അദ്ധ്യാപകരും, രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ പഴങ്കഞ്ഞിയക്കട രുചിപ്പെരുമ ആസ്വദിച്ചു. കുട്ടികളെ അനുമോദിക്കാനും അവർ മറന്നില്ല. പഴങ്കഞ്ഞിക്കടയിൽ നിന്നും ലഭിച്ച ലാഭത്തുക Captain Lekshmi Health and Palliative Care Unitലൂടെ അശരണരായ രോഗികൾക്ക് കൈമാറാൻ തീരുമാനിച്ചുകൊണ്ട് ഒരിക്കൽ കൂടി നന്മയുടെ അദ്ധ്യായം കുറിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശിയിലെ കുട്ടികൾ.


പ്ലാസ്റ്റിക്ക് വേണ്ട ... ദേ, ഈ തുണി ബാഗ് വാങ്ങിക്കൊള്ളു ഫ്രീയാ..... കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ - സ്കൂളങ്ങാടിയിൽ സൗജന്യ തുണി ബാഗുമായി നല്ലപാഠം കൂട്ടുകാർ. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ട് സ്കൂളങ്ങാടിയിലെത്തിയ എല്ലാവർക്കും നല്ല പാഠം കൂട്ടുകാർ സൗജന്യമായി തുണി ബാഗ് നൽകി.


ഉത്സവമായി - സ്കൂളങ്ങാടി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുടെ ഓണം വിപണനമേള സ്കൂളങ്ങാടി നാടിന്റെ ഉത്സവമായി. കരുനാഗപ്പള്ളി കൃഷിഭവന്റ സഹായത്തോടെ 'കൃഷി പാഠം,ഗൃഹപാഠം' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ കുട്ടികൾക്കു നൽകിയ പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് വീടുകളിൽ മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തൊടെ കൃഷി ചെയ്ത് വിളയിച്ചെടുത്ത തീർത്തും വിഷ രഹിതമായ പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവമായാണ് സ്കൂളിൽ 'സ്കൂളങ്ങാടി 'എന്ന പേരിൽ കുട്ടികളുടെ ഓണം വിപണന മേള ഒരുക്കിയത് . പയർ, പാവൽ, വഴുതനം, പടവലം, മത്തൻ മുതൽ പച്ചമുളകും കറിവേപ്പിലയും എല്ലാം കുട്ടികൾ വിൽപ്പനക്ക് എത്തിച്ചു. ഒപ്പം അടുക്കളത്തോട്ടത്തിൽ വിളഞ്ഞ മര ചീനി, വാഴപ്പഴം, വാഴകൂമ്പ് ,വാഴപ്പിണ്ടി, തേങ്ങ, ചേന , പപ്പായ തുടങ്ങിയ കാർഷിക വിളകളും കുട്ടികൾ വ്യാപാരത്തിനായി അങ്ങാടിയിൽ എത്തിച്ചു. ഇതിനോടൊപ്പം കൂട്ടികൾ സ്വന്തം കരവിരുതിൽ തീർത്ത മാല, വള, കമൽ, അലങ്കാര വസ്തുക്കൾ മറ്റ് കര- കൗശല വസ്തുക്കൾ എന്നിവയുടെ വിൽപനയും പ്രദർശനവും സ്കൂൾ സ്കൂളങ്ങാടിയിൽ നടന്നു. വീടുകളിൽ നിന്ന് മായം ചേർക്കാതെ നിർമ്മിച്ച് കൊണ്ടുവരുന്ന ഇഞ്ചി, മാങ്ങ, നാരങ്ങ, തുടങ്ങി മീൻ , ഇറച്ചി എന്നിവയുടെ അച്ചാറുകൾ വിപണിയിൽ നന്നായി വിറ്റുപോയി. എള്ളുണ്ട, അരിയുണ്ട , ചിപ്സ്, ചീനി വറുത്തത് തുടങ്ങിയ പലഹാരങ്ങൾ നാരങ്ങാവെള്ളം, സ്ക്വാഷ്, വിവിധ തരം ജാമുകൾ ഉണക്കിയ മത്സ്യം തുടങ്ങി ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കളുടെ വൻ ശേഖരമാണ് സ്കൂളങ്ങാടിയിൽ വിറ്റുപോയത്. രാവിലെ തന്നെ പഴങ്കഞ്ഞി കടയിൽ കുട്ടികളുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പുതു തലമുറ ഫാസ്റ്റ്ഫുഡിന്റെ വക്താക്കളാണ് എന്ന് പറയുന്നവർക്കുള്ള നല്ല മറുപടിയായിരുന്നു. കുട്ടികളുടെ 'പഴങ്കഞ്ഞി കട'. പഴങ്കഞ്ഞിക്കൊപ്പം തൈരും മുളക് ചമ്മന്തിയും ഇഞ്ചി കറിയും,മുളക് വറുത്തതും,കാന്താരിമുളകും ഒപ്പം ഉണക്കമീൻ ചുട്ടതും കൂടി ആയപ്പോൾ രാവിലുത്തെ ഭക്ഷണം കുശാലായി. പഴങ്കഞ്ഞി കിട്ടാത്തവർ അടുത്ത ഭക്ഷണശാലയിലെത്തിയ തോടെ തനി നാടൻ ഊണും വിറ്റുപോയി. ചെമ്മീൻ ബിരിയാണിക്കും വെജിറ്റബിൾ ബിരിയാണിക്കും തിരക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല . അപൂർവ്വ ഭക്ഷണം വീട്ടുകാർക്കായി പാഴ്സൽ വാങ്ങാനും കുട്ടികൾ മറന്നില്ല. ഫാസ്റ്റ്ഫുഡ് പ്രേമികൾക്കായി തട്ടുകടയും കുട്ടികൾ അങ്ങാടിയിൽ ഒരുക്കിയിരുന്നു. തത്സമയം നിർമ്മിച്ചു നൽകിയ കാരറ്റ്പൂരി ചൂടോടെ അകത്താക്കാൻ തിരക്ക് കൂട്ടിയത് പലപ്പോഴും എൻ.സി.സി പോലീസിന്റെ പണി കൂട്ടി. എല്ലാവരും കൃഷി ചെയ്ത പച്ചക്കറികൾ വ്യാപാരം ചെയ്തപ്പോൾ അത് വെജിറ്റബിൾ കട്ലറ്റും സമോസയും ഒക്കെ ആക്കി വരുമാനം കൂട്ടാനുള്ള വിപണി തന്ത്രവും കുട്ടികൾ കാട്ടിതന്നു. സാരിയും ചുരീദാറും ചുരീദാർതുണി തരങ്ങളും ഒക്കെയായി ഒരു നാടിന് ഓണമൊരുക്കാൻ വേണ്ട എല്ലാ വിഭവങ്ങളുമായി കുട്ടികൾ അങ്ങാടി ഒരുക്കിയപ്പോൾ നാടൻ പുഴുക്കും ജാപ്പിയുമായി അദ്ധ്യാപകരും കുട്ടികൾക്കൊപ്പം അങ്ങാടിയിലിറങ്ങി. പൊതു മാർക്കറ്റിനെ വെല്ലുന്ന വിപണന തന്ത്രവുമായി പെൺകുട്ടികൾ അങ്ങാടിയിലേക്ക് ഇറങ്ങിയപ്പോൾ. ഒരു കാര്യം ബോദ്ധ്യമായി, മേഖാലയിലെ അമ്മമാരുടെ മദർ മാർക്കറ്റ് (മായിത്തി ബാസാർ ) പോലെ ഇവിടെയും പെൺകുട്ടികളുടെ സ്വന്തം മാർക്കറ്റ് ഉണ്ടാകും. മാറുന്ന കാലത്തിന്റെ പുത്തൻ അടയാളമാകുകയാണ് ഈ പെൺകുട്ടികൾ. സ്കൂൾ പി.ടി.എ യും മാനേജ്മെന്റും രക്ഷാകർത്താക്കളും പൂർവ്വ വിദ്യാർത്ഥി സംഘവും നാട്ടുകാരും കുട്ടികളുടെ ഈ സ്കൂൾ അങ്ങാടിക്ക് പിന്തുണയുമായി ഒപ്പം കുടി. കാഴ്ചക്കാരായി വന്നവർ കൈ നിറയെ പച്ചക്കറിയും വിഭവങ്ങളുമായാണ് മടങ്ങിയത്. കുട്ടികൾ സൗജന്യമായി നൽകിയ തുണി ബാഗുകൾ ഉപഭോക്താക്കൾക്ക് സൗകര്യമായി. പൂർണ്ണമായും കുട്ടികൾ നടത്തിയ ഈ പരിപാടിയുടെ സംഘാടനവും അവർ തന്നെയാണ് നിർവ്വഹിച്ചത്. രാവിലെ വിൽക്കാനുള്ള സാധനങ്ങളുമായി വന്ന കുട്ടികളുടെ രജിട്രെഷൻ നടത്തി വ്യാപാരം ചെയ്യാനുള്ള ഇടം ഒരുക്കി കൊടുത്തതും അവർ തന്നെ. വ്യാപാര ശേഷം വിറ്റഴിച്ച സാധനങ്ങളുടെ കണക്കും ശേഖരിച്ചു. സന്ദർശകർക്ക് സൗജന്യമായി തുണി ബാഗുകൾ നൽകി പ്ലാസ്റ്റിക് വിരുദ്ധ സംന്ദേശം നൽകാനും കുട്ടി സംഘാടകർ മറന്നില്ല. സ്റ്റാൾ സന്ദർശിച്ചവരിൽ നിന്ന് സന്ദർശക രജിസ്റ്ററിൽ അഭിപ്രായവും ഒപ്പും വാങ്ങി ഓണാശംസയും നൽകിയാണ് സംഘാടകർ മടക്കിയത്. അത്തപൂക്കളവും ഉഞ്ഞാലും തിരുവാതിര കളിക്കും വിനോദമത്സരങ്ങളും ഒക്കെ ആയി ഓണാഘോഷവും നടത്തിയാണ് കുട്ടികൾ മടങ്ങിയത്. സ്കൂൾ അങ്ങാടിയുടെ ഉദ്ഘാടനം ശ്രീ കെ.സോമപ്രസാദ് എം.പി നിർവ്വഹിച്ചു. ആർ.രാമചന്ദ്രൻ എം.എൽ.എ ആദ്യ വിൽപന നിർവ്വഹിച്ചു. കരുനാഗപ്പള്ളി നഗരസഭയുടെ അദ്ധ്യക്ഷ ശ്രീമതി.എം.ശോഭന. സ്കൂൾ മാനേജർ പ്രൊഫ. ആർ. ചന്ദ്രശേഖരൻ പിള്ള, സ്കൂൾ ശതാബ്ദി കമ്മിറ്റി ചെയർമാൻ പി.ആർ വസന്തൻ, വാർഡ് കൗൺസിലർ എൻ സി ശ്രീകുമാർ.പി.ടി.എ പ്രസിഡന്റ് എൻ.അജയകുമാർ ഹെഡ്മാസ്ട്രസ്സ് എൽ.ശ്രീലത സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ സ്കൂളങ്ങാടി പ്രോഗ്രാം കൺവീനർ ജി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ചെയ്യാൻ വിത്തുകൾ നൽകിയ കരുനാഗപ്പള്ളി കൃഷി ആഫീസർ വിദ്യാ രമണൻ കൃഷി അസിസ്റ്റെന്റ് വിനീത എന്നിവർ അങ്ങാടിയിലെത്തിയപ്പോൾ കുട്ടികൾ ആവേശത്തോടെ ആണ് സ്വീകരിച്ചത്. കുട്ടികൾ അങ്ങാടിയിൽ എത്തിച്ച പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും കൃത്യതയോടെ തൂക്കി നൽകാൻ കരുനാഗപ്പള്ളി ലീഗൽ മെട്രോളജി വകുപ്പ് ആറ് ഇലക്ട്രോണിക് ത്രാസുകളും അനുവദിച്ചു നൽകിയിരുന്നു. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സ്കൂളങ്ങാടി വൈകിട്ട് 4.30ന്അവസാനിച്ചു.


ഈ ഓണം വീട്ടിലെ പച്ചകറിക്കൊപ്പം എന്ന സന്ദോശവുമായി ഗാർഹിക പച്ചകറിത്തോട്ടം

കൃഷി പാഠം - ഗൃഹപാഠം പദ്ധതിയുടെ ഭാഗമായി കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗൃഹപാഠം-കൃഷിപാഠം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹായത്തോടെ ഗാർഹിക പച്ചകറിത്തോട്ടം പദ്ധതി അരംഭിച്ചു. മലയാള മനോരമ ' നല്ല പാഠം' പ്രവർത്തനങ്ങളു‌ടെ സ്കൂൾതല ഉദ്ഘാടന വേദിയിൽ നഗരസഭ കൗൺസിലർ എൻ.സി ശ്രീകുമാർ കുട്ടികൾക്ക് പച്ചകറി വിത്തുകൾ നൽകികൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കൃഷിഭവൻ സൗജന്യമായി നൽകിയ വിത്തുകൾ വിതരണം ചെയ്തു. മലയാള മനോരമ നല്ലപാഠം സ്കൂൾ കോ-ഓഡിനേറ്റർ ശ്രീ.ജി.മോഹനൻ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീമതി എസ് ഷൈല വിത്തു മുതൽ കനി വരെ എന്നവിഷയത്തിൽ ജൈവകൃഷി പാഠത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സെടുത്തു.

വായിച്ചു വളരാൻ.... അംഗണവാടി കുട്ടികൾക്ക് പുസ്തകവുമായി അക്ഷര സേന കൂട്ടുകാർ.

അംഗണവാടിയിലെ കുഞ്ഞുകൂട്ടുകാർക്ക് വായിച്ചു വളരാൻ പുസ്തകങ്ങളുമായി അക്ഷരസേന കൂട്ടുകാരെത്തി. അംഗണവാടിയിലെ കുട്ടികളോടൊത്ത് ക്രസ്തുമസ് ആഘോഷിക്കാൻ എത്തിയപ്പോഴാണ് കളിചിരികൾക്കൊപ്പം അവരുടെ വായനയെ പരിപോഷിപ്പിക്കാൻ നഴ്സറി പാട്ടുകളും ഗുണപാഠ കഥകളും ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ഒപ്പം കരുതിയത്. വാർഡ് കൗൺസിലർ ശ്രീ.എൻ.സി.ശ്രീകുമാർ അക്ഷരസേന കൂട്ടുകാർ ശേഖരിച്ച് കൊ​ണ്ടുവന്ന പുസ്തകങ്ങൾ അംഗണവാടി ടീച്ചർ ശ്രീമതി രത്നമ്മക്ക് കൈമാറി.


വായിച്ച വളരാൻ പുസ്തകം നൽകി മുൻ അദ്ധ്യാപകനും

കരുനാഗപ്പള്ളി ബോയിസ് ഹൈസ്കൂളിലെ മുൻ അദ്ധ്യാപകൻ ശ്രീ. ടി. ശശിധരൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അക്ഷര സേന പ്രവർത്തകരായ കുട്ടികൾക്ക് വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? പദ്ധതിയിലേക്ക് തന്റെ പുസ്തക ശേഖരത്തിൽ നിന്ന് ഒരു വിഹിതം നൽകി. ഇരുപത്തിയെട്ട് പുസ്തകങ്ങളാണ് ശശിധരൻ സാറ് സ്കൂൾ ലൈബ്രറിയിലേക്കായി അക്ഷരസേന പ്രവരേ‍ത്തകരെ ഏൽപ്പിച്ചത്. പത്രങ്ങളിൽ വന്ന വാർത്ത കണ്ടാണ് ശശിധരൻസാർ വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞത്.

പുസ്തക സഞ്ചിയുമായി അക്ഷര സേന ക്ലാസ്സ് മുറികളിലേക്ക് പുസ്തകങ്ങൾ ലൈബ്രറിയിലെ ഷെൽഫുകളിൽ ഉറങ്ങേണ്ടവ അല്ലെന്ന തിരിച്ചറിവിലൂടെ അക്ഷര സേനാംഗങ്ങൾ പുസ്തക സഞ്ചിയുമായി ക്ലാസ്സ് മുറികളിലേക്ക്. അമ്പത് പുസ്തകങ്ങൾ അടങ്ങിയ പുസ്തകസഞ്ചിയും വിതരണ രജിസ്റ്ററുമായി അക്ഷര സേന ഫ്രീ പീരീഡുകളിൽ ക്ലാസ്സുകളിൽ എത്തുന്നു. ആവശ്യകാർക്ക് പുസ്തകങ്ങൾ നൽകി രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പ് വെപ്പിക്കുന്നു. മുൻപ് എടുത്ത പുസ്തകങ്ങൾ അവിടെ വച്ചുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ സീനിയർ അസിസ്റ്റന്റ് ലേഖാ.രാജേന്ദ്രൻ നിർവ്വഹിച്ചു. ലൈബ്രേറിയൻ ജി. മോഹനൻ, അക്ഷര സേന സെക്രട്ടറി അജ്ന.സിദ്ധിക്ക് എന്നിവർ സംസാരിച്ചു.

കൈനിറയെ പുസ്തകങ്ങളുമായി കവി ഗണപൂജാരി

അക്ഷരസേന പ്രവർത്തകരുടെ ലൈബ്രറി പ്രവർത്തനങ്ങലൾക്ക് പിന്തുണയേകി കവി ഗണപൂജാരി കൈനിറയെ പുസ്തകങ്ങളുമായെത്തി. വായന വാരത്തിന്റെ ജില്ലാതല സമാപനത്തിന് സ്കൂളിലെത്തിയപ്പോൾ നൽകിയ വാക്ക് പാലിച്ചുകൊണ്ടാണ് സ്കൂൾ കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അമ്പതിൽ അധികം പുസിതകങ്ങളുമായി കവി എത്തിയത്.


"വായിച്ച് നേടിയത് വായനക്ക് നൽകി മാതൃകയായി ലിറ്റിൽ സയന്റിസ്റ്റും കുട്ടുകാരും " കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ബാല ശാസ്ത്ര പ്രതിഭ കുമാരി കൃഷ്ണ വേണിയും സഹപാഠികളായ ആദില ഫാത്തിമയും ,ഐഷായും ക്വിസ്സ് മത്സരത്തിൽ ലഭിച്ച സമ്മാനതുക ( ആയിരം രൂപ) അക്ഷരസേന പ്രവർത്തകരുടെ "വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?" എന്ന പദ്ധതിയിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാൻ നൽകി മാതൃകയായി.


അറിവിന്റെ ജാലകം തുറന്ന് പുസ്തക പ്രദർശനവും വിൽപ്പനയും സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആധുനിക തലമുറയ്ക്കിടയിൽ വായനാശീലം വളർത്തിയെടുക്കുക അന്വേഷണാത്മക വായനയുടെ സാധ്യതകൾ കുട്ടികളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നല്ല പാഠം അക്ഷര സേനയുമായി സഹകരിച്ചു കൊണ്ട് കൊല്ലം ഡി.എം.സി ബുക്സിന്റെ പുസ്തക പ്രദർശനവും വിൽപ്പനയും ജൂലൈ 21,22തീയതി കളിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത പ്രദർശനം ഉദ്ഘാടനം ചെയ്തു. അമ്പതിൽ പരം പ്രസാധകരുടെ സമ്പൂർണ്ണ കൃതികൾ മുതൽ നഴ്സറി കുട്ടികൾക്കുള്ള വർണ്ണമാല പുസ്തകങ്ങൾ വരെ കാണാനും വാങ്ങാനും മേള കുട്ടികൾക്ക് അവസരമൊരുക്കി.വിവിധ വിജ്ഞാന ശാഖകളിലുള്ള ആയിരത്തിൽ ആധികം പുസ്തകങ്ങളാണ് പ്രദർശനത്തി നൊരുക്കിയിരുന്നത്. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം ഡിഷനറി മുതൽ പോകറ്റ് ഡിഷനറി വരെയും രാമായണം മുതൽ ചെഗ് വേരയുടെ ജീവചരിത്രം വരെയും മേളയിൽ ഇടം പിടിച്ചിരുന്നു. മലാലയെ കുറിച്ചുള്ള പുസ്തകങ്ങൾ പെൺകുട്ടികൾ ഏറെ ആവേശത്തോടെയാണ് വാങ്ങിയതെന്ന് ഡി.എം.സി അധികൃതർ പറഞ്ഞു. കുട്ടികൾക്കൊപ്പം രക്ഷകർത്താക്കളും പുസ്തകപ്രേമികളും പ്രദർശനം കാണാനും പുസ്തകങ്ങൾ വാങ്ങാനും എത്തിയതോടെ മേള ജനകീയ ഉത്സവമായിമാറി. പുസ്തകങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടും നൽകിയിരുന്നു. പ്രദർശനവും വിൽപ്പനയും ജൂലൈ 22 വൈകിട്ട് സമാപിച്ചു. വായിച്ചു വളരാൻ പുസ്തകവുമായി പുസ്തക പ്രസാദകരും

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അക്ഷരസേന പ്രവർത്തകരുടെ ലൈബ്രറി പ്രവർത്തനങ്ങലൾ കണ്ടറിഞ്ഞ കൊല്ലം ഡി.എം.സി ബുക്സിന്റെ പ്രവർത്തകർ വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന പദ്ധതിയിലേക്ക് 53 പുസ്തകങ്ങൾ സൗജന്യമായി നൽകി.

ജനവിജ്ഞാൻ വികാസ് യാത്രക്ക് സ്വീകരണം.

വായന വാരത്തിന്റെ ജില്ലാതല സമാപനത്തിന് കരുനാരപ്പള്ളി ഗേൾസ് ഹൈസ്കൂളിലെത്തിയ ജനവിജ്ഞാൻ വികാസ് യാത്രക്ക് അക്ഷരസേന പ്രവർത്തകർ സ്വീകരണം നൽകി.

വായനവാര സമാപനവും പുസ്തക പ്രദർശനവും ഈ വർഷത്തെ വായന വാരത്തിന്റെ ജില്ലാതല സമാപനത്തിനും സ്കൂൾ വേദിയായി ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ: പി .കെ .ഗോപൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി .എൻ .പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ.ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ.രാജൻനായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത വിദ്യാരംഗം ജില്ലാ കൺവീനർ ജി.ദിലീപ് സ്റ്റാഫ് സെക്രട്ടറി വി.ഗോപകുമാർ സ്കൂൾ ലൈബ്രറിയൻ ജി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു. "വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?" എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളാണ് പ്രദർശിപ്പിച്ചത്. പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷരസേന പ്രവർത്തകരായ അജ്ന.സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി. അക്ഷര സേന തയ്യാറാക്കിയ "സഖി "കൈയെഴുത്തു മാസികയുടെ പ്രകാശനം കൺവീനർ അജ്ന.സിദ്ധിക്ക് നിർവ്വഹിച്ചു. സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ യുവകവി ഗണപൂജാരി അവർക്ക് അമ്പത് പുസ്തകങ്ങൾ വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ? നാടെങ്ങും വായനയുടെ മഹത്വം എത്തിക്കാൻ വായന വാരം ആചരിക്കുകയാണല്ലോ ? വായന വാരത്തോട് അനുബന്ധിച്ച് കുട്ടികളിൽ വായനശീലം വളർത്തുന്നതിന് ഉതകുന്ന പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു. എന്നാൽ കുട്ടികളുടെ വായന പരിപോഷിപ്പിക്കേണ്ട സ്കൂൾ വായനശാലയുടെ നിലവിലെ അവസ്ഥ അതിന് ഉതകുന്ന വിധത്തിലല്ല. സ്കൂളിന്റെ അക്കാദമിക് നിലവാരത്തിന് ആവശ്യമായ അളവിൽ വായന സൗകര്യമോ, പുസ്തകങ്ങളോ അവിടെ ലഭ്യമല്ല. വായന വാരത്തോട് അനുബന്ധിച്ച് പുസ്തകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള പരിപാടികൾ സ്കൂൾ വായനശാലയുടെ നടത്തിപ്പുകാരായ കുട്ടികളുടെ കൂട്ടായ്മ അക്ഷര സേന ആരംഭിച്ചു. 'വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സ്കൂൾ ലൈബ്രറിയിലെ പുസ്തക ശേഖരം വിപുലീകരിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം. സ്കൂളിലും നാട്ടിലും ഓളം സൃഷ്ടിക്കാൻ പദ്ധതിക്കു കഴിഞ്ഞു. സഹപാഠികൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, പി ടി എ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പൂർവ്വാദ്ധ്യാപകർ, പുസതകപ്രേമികൾ തുടങ്ങി നാടൊന്നാകെ കുട്ടികൾക്ക് പിന്തുണ ഏകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.എൽ.ശ്രീലതയിൽ നിന്ന് പൂസ്തകങ്ങൾ ഏറ്റുവാങ്ങി കൊണ്ടാണ് പുസ്തക ശേഖരണത്തിന് കുട്ടികൾ തുടക്കമിട്ടത്. സുഹൃത്തുക്കളെ നമുക്കൊത്തുചേരാം കുഞ്ഞുമനസ്സുകൾക്ക് അറിവിന്റെ ഒരു തിരി നാളമാകുവാൻ ഒരു പുസ്തകമെങ്കിലും നൽകിക്കൊണ്ട് .......... പുസ്തകം തേടി പുസ്തക പെട്ടി വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന പദ്ധതിയുടെ ഭാഗമായി കൂട്ടുകാർക്കും പൊതു ജനങ്ങൽക്കും പുസ്തകം നിക്ഷേപ്പിക്കാനായി സ്കൂൾ ഓഫീസിന് മുന്നിലും സ്കൂൾ ലൈബ്രറിക്ക് മുന്നിലുമായി രണ്ട് പുസ്തക പെട്ടികൾ സ്ഥാപിച്ചു.


സഖിമാർക്ക് സഖിയായ് അക്ഷര സേന നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഒരു കൂട്ടം കുട്ടികളുടെ കൈകളിൽ വായന ഇന്നും സുരക്ഷിതമാണ്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളാണ് മാതൃകാപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ജി.മോഹനന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “ അക്ഷര സേന ” പ്രവർത്തിക്കുന്നത്. അക്ഷര സേന എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ വായനയെ സംരക്ഷിക്കാൻ സന്നദ്ധരായ കുട്ടികൾ ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് 'വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?' എന്നപേരില പുതിയ പദ്ധതിയുമായാണ് മുന്നോട്ടെത്തിയത്. സ്കൂൾ വായനശാലയുടെ നടത്തിപ്പും കുട്ടികളുടെ കരങ്ങളിൽ ഭദ്രം. ക്ലാസ്സുകളുടെ ഇടവേളകളിൽ മറ്റ് കൂട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നതും അത് അവരുടെ സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തുന്നതും സ്കൂൾ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതുമെല്ലാം കുട്ടികൾ തന്നെ. ഒഴാഴ്ചയാണ് ഒരാൾക്ക് ഒരു പുസ്തകം കൈവശം വെക്കാൻ കഴിയുന്നത്. നിശ്ചിത ദിവസത്തിന് ശേഷവും തിരികെ എത്താത്ത പുസ്തകങ്ങളെ തേടി അക്ഷര സേന എത്തും. പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ സ്റ്റോക് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലും അവർ ശ്രദ്ധിക്കുന്നു. പുതുതായി ലൈബ്രറിയിൽ എത്തുന്ന പുസ്തകങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുതി നമ്പരിട്ട് സ്കൂൾ സീലും പതിച്ച ശേഷം മാത്രമെ വിതരണത്തിനെത്തു. ഓരോ ദിവസവും വിതരണം ചെയ്യുന്ന പുസ്തകങ്ങൾ മുൻകൂട്ടി നിശ്ചയിക്കും. അവയുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മിക്ക സ്കൂൾ ലൈബ്രറികളുടെയും ലൈബ്രറിയന്മാരായി അദ്ധ്യാപകരാണുള്ളത്. അവർക്ക് ലൈബ്രറിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ തങ്ങളുടെ ജോലിഭാരം അനുവദിക്കാറില്ല. എന്നാൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇവിടെ പ്രവർത്തനങ്ങൾക്കെല്ലാം പുതുജീവൻ കൈവരുന്നു. കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാനും അതിലൂടെ അവർക്ക് മുന്നിൽ ലോകജാലകം തുറക്കാനും നേതൃപാഠവം വളർത്താനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. പി ടി എ യുടെയും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെയും ഹെഡ്മിസ്ട്രസ് എൽ.ശ്രീലത ടീച്ചറിന്റെയും പരിപൂർണ പിന്തുണയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമെന്ന് കുട്ടികൾ പറയുന്നു.


കുട്ടികൾക്ക് ആഹ്ലാദമേകി പ്രവേശനോത്സവം

വർണ്ണ തോരണവും ബലൂണുകളും മുത്തുകുടകളും കൊണ്ട് അലങ്കരിച്ച സ്കൂൾഅങ്കണത്തിലേക്ക് ബഹുവർണ്ണ പുടവ അണിഞ്ഞ് ആഹ്ലാദ ആരവങ്ങളോടെ എത്തിയ കുട്ടികൾ പ്രവേ‍ശനോത്സം വർണ്ണവിസ്മയം ആക്കിതീർത്തു. കുട്ടികളുടെ ആരവത്തിനൊപ്പം ചെണ്ടയുടെ അസുരതാളം കൂടി ലയിച്ചു ചേർന്നപ്പോൾ സ്കൂളങ്കണം ഉത്സവ ലഹരിയിലമർന്നു. പ്രശസ്ത ജനകീയ സംഗീതകാരൻ വി .കെ .എൻ ഈണം പകർന്ന 'അക്ഷരം തൊട്ട് തുടങ്ങാം.....' എന്ന കോറസ് ഗാനം അമ്പത് കുട്ടികളുടെ നാവിൻ തുമ്പിൽനിന്ന് ഒരുമയുടെ പശ്ചാതല സംഗീതമായി ഒഴുകി എത്തിയപ്പോൾ കൂട്ടുകാർക്കും രക്ഷാകർത്താകൾക്കും അത് പുത്തൻ അനുഭവമായി. പത്താം ക്ലാസ്സിലെ കൂട്ടുകാർ ഒഴിച്ചിട്ടുപോയ ക്ലാസ്സ് മുറികളിലേക്ക് പുത്തൻ കൂട്ടുകാർ വന്ന് നിറഞ്ഞു. പഠിച്ച വിദ്യാലയത്തിന് കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ജില്ലയിലെ ഏറ്റവും അധികം ഫുൾ എ പ്ലസ്സ് ഗ്രേഡ് നേടിയ വിദ്യാലയം എന്ന അഭിമാനാർഘമായ വിജയം സമ്മാനിച്ച 68 ഉം (പുനപരിശോധന കഴിഞ്ഞപ്പോൾ എല്ലാ വിഷയത്തിനും എ പ്ലസ്സ് ഗ്രേഡ് നേടിയ കുട്ടികളുടെ എണ്ണം 75ആയി) ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ്സ് ഗ്രേഡ് നേടിയ 28ഉം മിടുക്കി കുട്ടികൾകൂടി വിദ്യാലയത്തിന്റെ അനുമോദനം ഏറ്റുവാങ്ങാൻ എത്തിയതോടെ പ്രവേശനോത്സവം വിജയോത്സവമായി മാറി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ പ്രൊഫ: ആർ.ചന്ദ്രശേഖരൻ പിള്ള നിർവ്വഹിച്ചു. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ .പി .ആർ .വസന്തൻ, പി .ടി .എ പ്രസിഡണ്ട് ശ്രീ.എൻ.അജയ കുമാർ, പൂർവ്വ വിദ്യാർത്ഥി സംഘം സെക്രട്ടറി ശ്രീ .എൻ.വിജയൻപിള്ള, മാതൃസമിതി പ്രസിഡണ്ട് ശ്രീമതി.ഷംന സക്കീർ, സ്റ്റാഫ് സെക്രട്ടറി വി.ഗോപകുമാർ തുടങ്ങിയവർ സംബന്ധിച്ചു. 5, 6, 7, 8 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി പുതിയ പഠന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ സ്കൂൾ സ്റ്റോറിൽ നിന്ന് വിദ്യാലയ വർഷത്തിന്റെ ആദ്യദിനംതന്നെ വിതരണം ചെയ്തു. പാൽ പായസത്തിന്റെ അതി മധുരവും നുകർന്നാണ് ആഘോ‍ഷ പരിപാടികൾ അവസാനിച്ചത്.

"https://schoolwiki.in/index.php?title=പ്രാദേശിക_പത്രം‍‍‍&oldid=417097" എന്ന താളിൽനിന്ന് ശേഖരിച്ചത്