പൊയിൽക്കാവ് യു പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഉറുദു ക്ലമ്പ് - 2021 - 2022

- പൊയിൽ ക്കാവ് യു.പി സ്കൂളിൽ ഉറുദു ഭാഷ പഠനത്തിന് 25 ആൺകുട്ടികളും 20 പെൺകുട്ടികളുമുണ്ട്.

കുട്ടികൾക്ക് ഭാഷാ പഠനത്തിന് താല്പര്യം വരുന്നതിനായി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനവും

വായനാ ദിനവും

വീടുകളിൽ നിന്ന് ചെടികൾ നട്ട് പിടിപ്പിച്ചും വീടുകളിൽ ലൈബ്രറി സംഘടിപ്പിച്ചും ലമിതമായ രീതിയിൽ സംഘടി പ്പിച്ചു.


ഉറുദു ക്ലമ്പ് രൂപീകരണം


ഉറുദു വിദ്യാർത്ഥികളുടെ വ്യത്യസ്തമായ പരിപാടിയായിരുന്നു ഉറുദു ക്ലമ്പ് രൂപീകരണം

തിരുത്തുക

2021 ജൂലൈ 17 ന് ആസാദ് ഉറുദു ക്ലമ്പ് പൊയിൽക്കാവ് യു.പി എന്ന പേരിൽ ക്ലമ്പ് രൂപീകരിച്ചു. പ്രസ്തുത പരിപാടിയിൽ വാഫിയ മറിയം ( കൺവീനർ ഉറുദു ക്ലസ് )സ്വാഗതവും ജുമൈസ (പി.ടി. എ. പ്രസിഡന്റ് ) അധ്യക്ഷതയിൽ എൻ മൊയ്തീൻ കുട്ടി മാസ്റ്റർ ( മുൻ റിസർച്ച് ഓഫീസർ SCERT ) ഉദ്ഘാടനവും നിർവ്വഹിച്ചു. ഗൗതംഹരി നന്ദിയും പറഞ്ഞു. പരിപാടിക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത ഗസൽ സിംഗർ സുസ്മിത ഗിരീഷ് ഗസൽ നൈറ്റ് നടത്തി. യു സന്തോഷ് കുമാർ [എച്ച് എം പി യു പി ] 1 ഷി ലോജ് [ എസ് ആർ.ജി കൺവീനർ ] , സുധീർ ഉറുദു അധ്യാപകൻ ] ആശംസകൾ നേർന്നു.

റാഫി നൈറ്റ് 2021

പൊയിൽക്കാവ് യു പി ആസാദ് ഉറുദു ക്ലമ്പ് ജൂലൈ 31 ന് ശനിയാഴ്ച റാഫി നൈറ്റ് സംഘടിപ്പിച്ചു പരിപാടിയിൽ സുധീർ കെ സ്വാഗതവും യു സന്തോഷ് കുമാർ (എച്ച് എം.പി.യു.പി ) ന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനി പിന്നണി ഗായിക ആര്യനന്ദ ആർ ബാബു ഉദ്ഘാടനവും പ്രശസ്ത ഗായകരായ അശ്വനിദേവ് , സുസ് മിത ഗിരീഷ്, കെ.സി സുഗതൻ , ദീപക് കെ.സി, സിയോന പി സുധീർ എന്നിവർ പങ്കെടുത്തു.