പൂമല എച്ച് എസ് പൂമല

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22023 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

1982 ൽ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ ശ്രീ. കെ.കെ.ജഗദീശൻ ആയിരുന്നു. 1986 മുതൽ 2003 വരെ ശ്രീ. കെ.ജെ. സുരേഷ് കുമാർ സ്കൂൾ മാനേജരുടെ ചുമതല നിർവഹിച്ചു. 2003 മുതൽ 2011 വരെ ശ്രീ.ഇ. ശ്രീധരൻ വൈദ്യർ സ്കൂൾ മാനേജരായി സേവനമനുഷ്‍‍ഠിച്ചു.2011 മുതൽ 2014 വരെ ശ്രീ.എ കെ മാത്യു ആയിരുന്നു സ്കൂൾ മാനേജർ.2015 മുതൽ ശ്രീ.എ ആർ ചന്ദ്രൻ മാനേജരായി തുടർന്ന് വരുന്നു.

പൂമല എച്ച് എസ് പൂമല
Poomalahs.png
വിലാസം
പൂമല

പൂമല ഹൈസ്കൂൾ,പൂമല.പൂമല പി.ഒ,
തൃശ്ശൂർ
,
680581
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0487 2206320
ഇമെയിൽpoomalahs2008@gmail.com
കോഡുകൾ
സ്കൂൾ കോഡ്22023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീന സി ആർ
പ്രധാന അദ്ധ്യാപകൻലവി വർഗീസ്
അവസാനം തിരുത്തിയത്
25-09-202022023


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                 1982 ജൂൺ മാസത്തിലാണ്  വിദ്യാലയം ആരംഭിച്ചത്.  പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലാണ് പൂമല ഹൈസ്കൂൾ. ഇടത്തരം കൃഷിക്കാരുടേയും  സാധാരണ തൊഴിലാളികളുടേയും മക്കളാണ്  വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .കുട്ടികൾക്ക് നല്ല  വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക്  സഹായകമാണ് . 3000 ത്തിലധികം   വിദ്യാർത്ഥികളിവിടെ നിന്ന് പഠനം പൂർത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതൽ  ഉയർന്ന വിജയശതമാനമാണ് ഈ  വിദ്യാലയം കൈവരിച്ചിട്ടുളളത്.  2008 മുതൽ 2015 വരെ തുടർച്ചയായി 100%   വിജയം കൈവരിച്ച്  തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ നല്ല  വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

             3 ഏക്കർ 5 സെന്റ്     സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള  കംമ്പ്യൂട്ടർ ലാബ് , കായിക ഉപകരണങ്ങൾ , വായനയ്ക്കാവശ്യ മായ   2000 ത്തിലധികം പുസ്തകങ്ങളുടെ  ലൈബ്രറി എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട്.  വിദ്യാലയ കോമ്പൌണ്ടിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , കൂടാതെ സ്കൂൾപരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.

ഹൈടെക്ക് ക്ലാസ് റൂമുകൾ

ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 7 ക്ലാസ് റൂമുകളുടെ ഭൗതിക സാഹചര്യം ഉയർത്തി. ലാപ് ടോപ്പ്,പ്രൊജക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബോധവത്കരണ ക്ലാസ്സുകൾ.etc.
  • സെമിനാറുകൾ
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2012-2014 ശ്രീമതി.എം എൻ രുഗ്മിണീദേവി 2014-2015 ശ്രീ.എം ഡി റാഫി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോഴിക്കോട് സർവ്വകലാശാലയിലെ Mcom ഒന്നാം റാങ്ക് നേടിയ ജോളി ജോസഫ്,തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്നും രണ്ടാം റാങ്ക് നേടിയ അഞ്ജു കെ സോമൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.

മുൻ സാരഥികൾ

1982 - 99 ശ്രീ.ഇ. എൻ.കല്യാണകൃഷ് ണൻ
1999 - 03
ശ്രീമതി. ജയലക്ഷ്മി. സി.

|}

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി പൂമലയിൽ‍ സ്ഥിതിചെയ്യുന്നു.
  • മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ (തൃശ്ശൂർ) ‍നിന്ന് 8കി.മി. അകലം



Loading map...


"https://schoolwiki.in/index.php?title=പൂമല_എച്ച്_എസ്_പൂമല&oldid=997547" എന്ന താളിൽനിന്ന് ശേഖരിച്ചത്