പുറക്കാട് എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhinraj (സംവാദം | സംഭാവനകൾ)
പുറക്കാട് എം.എൽ.പി.സ്കൂൾ
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Nidhinraj




................................

ചരിത്രം

തിക്കോടി ഗ്രാമപഞ്ചായത്തിലെ 8ാം വാര്‍ഡില്‍ കൊപ്പരക്കണ്ടത്തിലാണ് പുറക്കാട് എം,എല്‍.പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. തിക്കോടി ഗ്രാമപഞ്ചായത്തിന് കിഴക്കോട്ട് തിക്കോടി മുചുകുന്ന് റോഡില്‍ തിക്കോടിയില്‍ നിന്നും 2 21/2 കിലോമീറ്ററും മുചുകുന്നില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരെയുമാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആയിരത്തി തൊള്ളായിരമാണ്ടിന് ശേഷം വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ചില വിദ്യാഭ്യാസ തല്‍പ്പരര്‍ മുന്നോട്ട് വന്നു. ഏകദേശം 1924 ല്‍ പുറക്കാടിന്‍റെ ഹൃദയഭാഗമായ കൊപ്പരക്കണ്ടത്തില്‍ പുറക്കാട് മാപ്പിള എല്‍.പി.സ്കൂള്‍ എന്ന പേരില്‍ ഒരു സ്ഥാപനം ഉയര്‍ന്നു വന്നു. അകാലത്തില്‍ അന്തരിച്ച മുല്ലതുരുത്തി കുഞ്ഞബ്ദുള്ള എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ആയിരുന്നു ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. ഓലമേഞ്ഞ കെട്ടിടത്തില്‍ ഓത്തു പുരയോട് ചേര്‍ന്നതായിരുന്നു ഈ വിദ്യാലയം മുചുകുന്ന് കിടഞ്ഞിക്കുന്ന് പ്രേദശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള ഒരു കേന്ദ്രമായിരുന്നു ഇത്. സ്ഥാപകന്‍ മുല്ലതുരുത്തി കുഞ്ഞബ്ദുള്ളയുടെ പ്രേരണയില്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്കൂളില്‍ നിന്നും രാജി വെച്ചു വന്ന ശ്രീ.പുളിഞ്ഞോളി രാമന്‍ നായര്‍ ഈ വിദ്യാലയത്തിന്‍റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി. ആദ്യകാലങ്ങളില്‍ 1ാം തരം മുതല്‍ 5ആം തരം വരെ ക്ലാസുണ്ടായിരുന്നു. ശ്രീ.കുഞ്ഞബ്ദുള്ളയുടെ മരണശേഷം മുല്ലതുരുത്തി കുഞ്ഞിമൊയ്തു ഹാജി ഈ വിദ്യാലയത്തിന്‍റെ മാനേജരായി. പുറക്കാടിന്‍റെയും സമീപ പ്രദേശങ്ങളിലെയും മുസ്ലീം വിദ്യാര്‍ത്ഥികളുടെ ആശ്രയകേന്ദ്രമായിരുന്നു. ഈ വിദ്യാലയം. ശ്രീ.എം.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,ശ്രീ.ഇ കുമാരന്‍ മാസ്റ്റര്‍, ശ്രീമതി ഇ.ദേവിടീച്ചര്‍, രത്ന്നമ്മ ടീച്ചര്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ.എം.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍
  2. ശ്രീ.ഇ കുമാരന്‍ മാസ്റ്റര്‍
  3. ശ്രീമതി ഇ.ദേവിടീച്ചര്‍
  4. രത്നമ്മ ടീച്ചര്‍
  5. കെ.കെ.അബൂബക്കര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.506521, 75.662142 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=പുറക്കാട്_എം.എൽ.പി.സ്കൂൾ&oldid=315353" എന്ന താളിൽനിന്ന് ശേഖരിച്ചത്