"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(d)
(d)
വരി 143: വരി 143:
=='''<center>മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും '''==
=='''<center>മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും '''==
[[പ്രമാണം:Screenshot from 2019-07-15 16-39-34.png|center|150px|ggggggg]]
[[പ്രമാണം:Screenshot from 2019-07-15 16-39-34.png|center|150px|ggggggg]]
<p>'''പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374 '''</p>
<p>'''<font color=black>പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374 '''</font></p>

08:37, 16 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര
വിലാസം
കൊട്ടുക്കര

കൊണ്ടോട്ടി‌ പി.ഒ,
മലപ്പുറം
,
673638
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832711374
ഇമെയിൽppmhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18083 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ മജീദ്.എം
പ്രധാന അദ്ധ്യാപകൻഅബ്ദുറസാഖ്.ടി.കെ
അവസാനം തിരുത്തിയത്
16-07-201918083ppmhss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



              മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ  ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്.  
               വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന സംസ്ഥാനത്തെ മികച്ച വിദ്യാലയമാണിത്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 1269 പേരിൽ 1268 പേരെയും വിജയിപ്പിച്ചെടുക്കാൻ സാധിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ A+ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ സ്ഥിരമായി രണ്ടാം സ്ഥാനം നില നിർത്തുന്നു. കഴിഞ്ഞ  എസ് എസ് എൽ സി പരീക്ഷയിൽ ഞങ്ങളുടെ 231 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ A+ നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരള ഗവണ്മെന്റ് 2018 ൽ  മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ  സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ മികവുകൾക്കുള്ള അംഗീകാരമായിരുന്നു.       
              ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc ,+2 വിജയശതമാനത്തിൽ സംസ്ഥാനത്തും വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമെന്ന ഖ്യാതി വർഷങ്ങളായി ppmhss ന് സ്വന്തമാണ്. ഇതിന് നിദർശനമായി ജില്ലാപഞ്ചായത്ത് ഏർപ്പെടുത്തിയ ട്രോഫി തുടർച്ചയായി ഈ സ്കൂൾ നേടിയെടുക്കുന്നു. അറബിഭാഷ പഠനത്തിൽ മികവിന്റെ തെളിവായി Dr മൊഹിയുദ്ദീൻ ആലുവ എവർ റോളിംഗ് ട്രോഫി ഈ സ്കൂളിലെ കുട്ടികൾ നേടിയെടുക്കുന്നു. കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.18 തവണ സബ് ജില്ലയിൽ യുവജനോൽസവ ചാമ്പ്യൻസ് തുടർച്ചയായി കരസ്ഥമാക്കി. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്വവും  അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടത്രേ. 
                നേതൃ പാടവത്തിന് 1996 ൽ ഹെഡ്മാസ്റ്റർ കെ.കാസിം മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡും 2004 ൽ കെ.പി അഹമ്മദ് മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡും ലഭിക്കുകയുണ്ടായി. സ്കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര മൽസരങ്ങളിൽ മലപ്പുറം ജില്ലക്ക് അടിസ്ഥാനാർഹമായ നേട്ടങ്ങളാണ് ഈ സ്കൂൾ സംഭാവന ചെയ്യുന്നത്. സംസ്ഥാനത്ത് മികച്ച സയൻസ് വിദ്യാലയമായും ഗണിതശാസ്ത്ര വിദ്യാലയമായും ഈ സ്കൂൾ വർഷങ്ങളായി തെരെഞ്ഞെടുക്കപ്പെടുന്നു. ഷിമോഗോ,സേലം,പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും,അഹമ്മദാബാദ്,ഹൈദ്രാബാദ്,ഹരിയാന, ചെന്നൈ,ഷില്ലോങ്ങ് എന്നിവിടങ്ങളിൽ ദേശീയ ശാസ്ത്ര മേളയിലും സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത് അഭിമാനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി.    


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിൽ 71 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 20ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും ഉണ്ട്. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ് സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്" ലഭ്യമാണ്. ഇന്ററാക്ടിവ് ബോർഡ് സഹിതം ആധുനിക സജ്ജീകരണങ്ങളോടെ "മാത്‍സ് ലാബും പ്രവർത്തിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ അൻപത്തിനാല് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. 5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.


മികവുകളിലൂടെ

    2019 എസ് എസ് എൽ സി പരീക്ഷയിൽ 231 കുട്ടികൾ എല്ലാ വിഷയത്തിലും A+ നേടി സംസ്ഥാനത്തെ രണ്ടാമത്തെ വിദ്യാലയമായി         

    2018 - 2019 വർഷത്തെ എൻ എം എം എസ് സ്കോളർഷിപ് പരീക്ഷയിൽ 45 കുട്ടികൾ വിജയിച്ച സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം         

    2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.   

    ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംസ്ഥാനത്തെ മികച്ച വിദ്യാലയം    
    ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട് നിരവധി തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാലയം         

    2018 -2019 വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ 9 കുട്ടികളെ ദേശീയ തലത്തിലും 65 കുട്ടികളെ സംസ്ഥാന തലത്തിലും പങ്കെടുപ്പിച്ച വിദ്യാലയം     

    2018-19 വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 55 കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയം             

     ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 35 കുട്ടികൾ നേടി    

     മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം  


ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയം

കേരളത്തിലെ മികച്ച സ്കൂളുകളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ കൊട്ടുക്കര തെരഞ്ഞെടുക്കപ്പെട്ടു.

സാരഥികൾ

പ്രിൻസിപ്പാൾ-അബ്ദുൽ മജീദ് എം
പ്രിൻസിപ്പാൾ-അബ്ദുൽ മജീദ് എം
ഹെഡ്‌മാസ്റ്റർ-അബ്ദുറസാഖ് ടി കെ
ഹെഡ്‌മാസ്റ്റർ-അബ്ദുറസാഖ് ടി കെ

മാനേജ്മെന്റ് & പി.ടി.എ

           നെടിയിരുപ്പ് മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിൽ 1976 ൽ 112 കുട്ടികളുമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പി. പി. എം. ഹയർ സെക്കന്റി സ്കൂൾ കൊട്ടുക്കര. നാൽപത് വർഷങ്ങൾക്കിപ്പുറം അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന  വലിയ വിദ്യാഭ്യാസ സ്ഥാപനമായി  മാറിയതിന് പിന്നിൽ സ്കൂൾ മേനേജ്മെ൯റ കമ്മിറ്റിയുടെ ദീർഘ  വീക്ഷണവും , മാറി മാറി വരുന്ന സ്കൂൾ പിടിഎ കമ്മിറ്റികളുടെ ഇടപെടലുകളും, അധ്യാപകരുടെ ചിട്ടയായ പ്രവ൪ത്തനങ്ങളും, രക്ഷിതാക്കളുടേയും നാട്ടുകാരുടെയും പൂ൪വ്വ വിദ്യാർത്ഥികളുടേയുമെല്ലാം  പിന്തുണയും കൊണ്ടെല്ലാമാണ്. 
                 വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്തെ ഇന്ന് കാണുന്ന ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.കേരളത്തിലെ ഏറ്റവും വലിയ ഹരിജ൯ കോളനിയായ നെടിയിരുപ്പ് ഹരിജ൯ കോളനിയിലെ കുട്ടികൾ ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് പിപിഎം എച്ച് എസ് എസ് കൊട്ടുക്കര. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും മാതൃകയാ൪ന്ന ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം നേതൃത്വം നൽകി വരുന്നു.     


ഉപതാളുകൾ

പ്രമാണം:Camers.png‍‍ കാർട്ടൂണുകൾ| കാവ്യങ്ങൾ| കൊച്ചു കഥകൾ| ആർട്ട് ഗാലറി|

വഴികാട്ടി

{{#multimaps:11.139214, 75.982792 |zoom=13}}


മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ggggggg
ggggggg

പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374