പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ പേടി വേണ്ട കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പേടി വേണ്ട കരുതൽ

കൊറോണ പേടി വേണ്ട കരുതൽ മതി
പോരാടുവാൻ നേരമായ് കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ നാം
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ

മഹാമാരിയിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
അൽപ കാലം നാം അകന്നിരുന്നാലും

പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കും
സോദരാ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനെയല്ല
പകരം ഒരു ജനതയെ തന്നെയല്ലേ
 

അബിനിഷ
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത