പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സഹപാഠിക്കൊരു കൈതാങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
06:08, 20 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ) (ചേർക്കൽ)

സഹപാഠിക്കൊരു കൈത്താങ്ങ്- PTAയുടെ സഹകരണത്തോടെ കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന നാണയത്തുട്ടുകളുപയോഗിച്ച് ഈ വിദ്യാലയത്തിലെ നിർധനരായ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സാമ്പത്തിക ചികിത്സാ സഹായം ചെയ്യുന്നു. ഭവനരഹിതരായവർക്ക് ഭവനനിർമ്മാണത്തിന് തുക ഉപയോഗപ്പെടുത്തി ഒരു വീട് പൂർണ്ണമായും, 3 വീടുകൾ ഭാഗികമായും നിർമ്മിച്ച് നൽകി.100 ൽ അധികം പേർക്ക് ഡയാലിസീസ്, ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സക്കായുള്ള ധനസഹായം, നിർധരരായ വിദ്യാർത്ഥികളുടെ പഠനചെലവ്, ദൈനംദിന ചിലവുകൾ, മറ്റു ആവുശ്യങ്ങൾ എന്നിവക്കായും, ചെമ്പ്രവെള്ളക്കെട്ടിൽ അകപ്പട്ട് മരണമടഞ്ഞ പ്രിയ വിദ്യാർത്ഥികളുടെ കുടുംബത്തിനെ സഹായിക്കുന്നതിനുമെല്ലാമായി 3 വർഷം കൊണ്ട് 75 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തുു.ഓണം, പെരുന്നാൾ, ക്രിസ്തുമസ് വേളകളിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം, എടരിക്കോട് പഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികൾക്കുള്ള പരിരക്ഷാ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ഹോംകെയർ' പദ്ധതിക്കായി വാഹനവും സേവനത്തിനായി കുട്ടികളെയും നൽകി