പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
04:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്
വിലാസം
മലപ്പുറം

കോഡൂർ പി.ഒ,
മലപ്പുറം
,
676504
സ്ഥാപിതം16 - 06 - 1976
വിവരങ്ങൾ
ഫോൺ04832752627
ഇമെയിൽpmsamahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. മുഹമ്മദ് അബ്ദുൽ നാസർ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം നഗരത്തിന്റെ സമീപത്തുളള കോഡൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയേക്കൽ സയ്യ്ദ് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് ഹൈസ്കൂൾ. ചെമ്മൻകടവ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലായം കോഡൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ്. 1976ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വെസ്റ്റ് കോഡൂർ സ്വദേശി പരേതനായ എൻ. കെ ആലസ്സൻകുട്ടി ഹാജിയാണ്.

ചരിത്രം

1976 ജൂൺ 6 ന് പാണക്കാട് സയ്യ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാനിധ്യത്തിൽ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. വെസ്റ്റ് കോഡൂരിലെ മദ്രസ്സ കെട്ടിടത്തിലാരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന വിശാലമായ സ്ഥലത്തേക്ക് മാറ്റിയത്. മൂന്ന് ഡിവിഷനുകളിലായി 106 കുട്ടികളുമായി അന്ന് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ന് 36 ഡിവിഷനുകളിലായി 1500 ലധികം കുട്ടികൾ പഠിക്കുന്ന മഹത്തായ സ്ഥാപനമായി മാറിയിരിക്കുന്നു. 2006 - അധ്യായന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. കരുളായി ഹൈസ്കൂളിൽ നിന്നും വന്ന കുഞ്ഞുമൊയ്തീൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. പറവത്ത് ഹംസ മാസ്റ്റർ(കണക്ക്), റോസമ്മ ടീച്ചർ(ഫിസിക്കൽ സയൻസ്), വിജയമ്മ ടീച്ചർ(ഹിന്ദി), ജമീല ടീച്ചർ(സോഷ്യൽ സയൻസ്), എന്നീ അധ്യാപകരും. നോൺ ടീച്ചിംഗ് സ്റ്റാഫിൽ ഹൈദരലിയുമായിരുന്നു അന്നത്തെ സ്റ്റാഫ് നിര. 1979 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. 79% ആയിരുന്നു ആദ്യ ബാച്ചിലെ റിസൾട്ട്. 2008 മാർച്ചിൽ പുറത്തിറങ്ങിയ ആദ്യ എസ്.എസ്.എൽ.സി ഇംഗ്ലീഷ് മീഡിയം ബാച്ചിലെ വിജയം 100% ആയിരുന്നു. 1980ൽ മലപ്പുറം എ.ഇ.ഒ ആയിരുന്ന കുഞ്ഞാലൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്തു. തുടർന്ന് അഞ്ച് വർഷത്തെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് വീണ്ടും കുഞ്ഞിമൊയ്തീൻ മാസ്റ്റർ തന്നെ പ്രഥമ അധ്യാപകനായി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ച് കെട്ടിടങ്ങളിലായി 36 ക്ലാസ്സ് മുറികളും, അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ്, മുപ്പതോളം കമ്പ്യൂട്ടറകളും ബ്രോഡ് ബാൻഡ് ഇൻന്റർ നെറ്റ് സൗകര്യവുമുളള വിശാലമായ കമ്പ്യൂട്ടർ ലാബ്, ആധുനിക സംവിധാനത്തോടു കൂടിയ പ്രൊജക്ടറുളള സ്മാർട്ട് റൂം, 5000 ത്തിലധികം പുസ്തകങ്ങളോടു കൂടിയ കമ്പ്യൂട്ടർവൽകൃത ലൈബ്രറി, സ്വന്തമായ സ്കൂൾ ബസ് തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.028983, 76.062214 | width=800px | zoom=16 }}