പള്ളിത്തുറ. എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BINDU (സംവാദം | സംഭാവനകൾ)
പള്ളിത്തുറ. എച്ച്.എസ്.എസ്
വിലാസം
പളളിത്തുറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017BINDU



തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും ഏകദേശം 18 കീ.മീ പടിഞ്ഞാറ് മാറി വി.എസ്.എസ്.സി. യു‍ടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പളളിത്തുറ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. തീരദേശമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോര്‍ച്ചുഗീസ് ക്രിസ്ത്യ൯ മിഷനുകളായ പാദ്രുവാദോമിഷന്, ‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1866-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

=ചരിത്രം= ഭാരതത്തിന്റെ തെക്കന്‍തീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാന്‍സിസ് സേവ്യറാണ് 1544-ല്‍ പള്ളിത്തുറ ഉള്‍പ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരില്‍ നിന്ന് പ്രാര്‍ത്ഥന പഠിക്കുവാനായി ജനങ്ങള്‍ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകര്‍മ്മങ്ങള്‍ നടത്തുവാനായി ഒരു പുരോഗിതന്‍ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ 1644-ല്‍ ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമന്‍ക്കരയില്‍ വി. ബര്‍ത്തലോമിയയുടെ നാമത്തില്‍ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു. സ്കൂള്‍ വില്യം ബെന്‍ഡിക്ക് പ്രഭു ക്രിസ്ത്യന്‍ മിഷനറിമാരാല്‍ സ്ഥാപിച്ച പള്ളിത്തുറ സ്കൂളിന്റെ വളര്‍ച്ച, സാംസ്ക്കാരികമായി യാതൊരു ഉയര്‍ച്ചയും എത്താത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയായിരുന്നു സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വില്യം ബെന്‍ഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ല്‍ നാലാം ക്ലാസ്സായി ഇതിനെ ഉയര്‍ത്തി. 1962 മെയ് മാസം ഈ സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. ഇതിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യന്‍ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

അധ്യായനവര്‍ഷം സ്കൂളില്‍ ഐ. റ്റി. ലാബ് ആരംഭിച്ചു. നാലായരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളില്‍ സജ്ജമാക്കി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബര്‍ 30ന് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് സ്കൂളില്‍ നിന്ന് പള്ളിത്തുറ വാട്ടര്‍ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു. സ്കൂളില്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാര്‍ഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂള്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വച്ച് ബഹു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങള്‍.

  • ലഹരിവിരുദ്ധ പരിപാടി.

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാര്‍ഡുമേന്തി ലഹരിക്കെതിരെ മുദ്രാവാക്യം മുഴക്കി റാലി സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ റാലി കുട്ടികളില്‍ ലഹരി വിരുദ്ധമനോഭാവം വളര്‍ത്തുന്നതിനും സമൂഹത്തെ ബോധവത്ക്കരിക്കാനും കഴിഞ്ഞു. എക് സൈസ് കമ്മിഷനര്‍ ശ്രീ. ഋഷിരാജ് സിംഗ് സ്കൂള്‍ സന്ദര്‍ശിക്കുകയും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

  • ക്ലാസ് മാഗസിന്‍.

പള്ളിത്തുറ സ്കുളിന്റെ രണ്ടാമത്തെ സ്കൂള്‍ മാഗസിന്‍ മഷി എന്ന പേരില്‍ കവര്‍ പേജുകള്‍ ഉള്‍പ്പെടെ 116 പേജുകളുള്ള മാഗസിന്‍ പി. റ്റ. എ. യുടെ ശ്രമഫലമായി ഇറക്കുകയും ചെയ്തു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാപേര്‍ക്കും സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ദിനാചരണങ്ങള്‍

ലോകപരിസ്ഥിതി ദിനാചരണപരിപാടികളുടെ ഉത്ഘാടനം ഫ്രൊഫസര്‍ ശശി ഭൂഷണ്‍ നിര്‍വ്വഹിച്ചു. ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, പ്രശസ്ത വ്യക്തികളുടെ ജന്മ-ചരമദിനങ്ങള്‍ തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കുളില്‍ സംഘടിപ്പിച്ചു വരുന്നു. ഇതുവഴി മഹത്-വ്യക്തികളുടെ ജീവിതാനുഭവം മനസിലാക്കാനും, സ്വജീവിതത്തില്‍ പകര്‍ത്താനും സാമൂഹ്യബോധത്തോടൊപ്പം നമ്മുടെ സംസ്കാരത്തെ അടുത്തറിയാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു. വിവിധ ക്ലബ്ബുകളുടെയും ദേശാഭിമാനി പത്രത്തിന്റെയും ഉദ്ഘാടനം ജൂലൈ 12-ാം തീയതി ബഹു. തിരുവനന്തപുരം മേയര്‍ അഡ്വ. വി. കെ. പ്രശാന്ത് നിര്‍വ്വഹിച്ചു. ബഹിരാകാശ ദിനാചരണം ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് വി. എസ്. എസ്. സി. യുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ വി. എസ്. എസ്. സിയുടെ വാരാഘോഷ കമ്മിറ്റി നിര്‍ദ്ദേശിച്ച എല്ലാ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. പെയിന്റിംഗ്, ഉപന്യാസ രചന, പ്രശ്നോത്തരി, റോക്കറ്റ് വിക്ഷേപണം, ജല റോക്കറ്റ് വിക്ഷേപണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വായനാവാരവും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 2016 ജുണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരം സമുചിതമായി ആചരിച്ചു. പ്രശസ്ത നാടകകൃത്തും ഭാഷാധ്യാപകനുമായ ശ്രീ. ബര്‍ണാര്‍ഡ് മൊറായിസ് ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സ്കൂള്‍ അസംബ്ലിയും, വായനാമത്സരം, പ്രശ്നോത്തരി മത്സരം, സര്‍ഗ്ഗാത്മകരചനാമത്സരം തുടങ്ങിയവയും നടത്തി. ഓരോ വിദ്യാര്‍ത്ഥിയും സ്കൂളിലെ ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗമായിരിക്കും. വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമാകുന്ന ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകളെ വളര്‍ത്താന്‍ സഹായിക്കുന്നു.

ടെക്സ്റ്റ് പോര്‍ട്ട് സ്കൂളിന് ഒരു കൈത്താങ്ങ്

കഷ്ടപ്പെടുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാര്‍ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോര്‍ട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. കലാകായിക മത്സരവിജയികള്‍ക്കുള്ള മെഡലുകള്‍, ട്രോഫികള്‍, സ്കൂളിന് ഒരു കര്‍ട്ടന്‍ നിര്‍മ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങള്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രണ്ട് കമ്പ്യൂട്ടര്‍ ഈ വര്‍ഷം അഞ്ച് കമ്പ്യൂട്ടര്‍ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോര്‍ട്ട് മാനേജ് മെന്റിനും ജീവനക്കാര്‍ക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.

എസ്. എസ്. എല്‍. സി., പ്ലസ് ടു റിസള്‍ട്ട്

ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. SSLCയ്ക്ക് 97 ശതമാനം നേടിയപ്പോള്‍ Plus Two വിന് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ്സോടുകൂടി 90 ശതമാനം നേടി കോര്‍പ്പറേറ്റ് സ്കൂളുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചു. ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സഹകരിച്ച എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് വാങ്ങിയ പ്ലസ് ടുവിലെ ഗ്രീറ്റാ യൂജിന്‍, ഫാത്തിമ വൈ., ഗോകുല്‍ ജയപാലന്‍ നായര്‍ എന്നിവര്‍ക്കും അഭിനന്ദങ്ങള്‍ അര്‍പ്പിക്കുന്നു.

കാരുണ്യവര്‍ഷഭവനനിര്‍മ്മാണം, കൗണ്‍സിലിംഗ്

സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാന്‍ സ്കൂള്‍ തലത്തില്‍ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവര്‍ഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥികളും അവര്‍ക്ക് കഴിയുന്ന തുക ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ശിവരാജ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാര്‍ത്ഥം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിര്‍മമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാന്‍ പരിശ്രമിച്ച അശ്വതി ടീച്ചര്‍ക്കും മറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്ദി. ഇതു കൂടാതെ രോഗികള്‍ക്കും മറ്റും ധനസഹായം നല്‍കി വരുന്നു. കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് സെന്റര്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

മാനേജ് മെന്റ്

തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പെലീത്തയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. സി. സ്കൂള്‍സ് വെള്ളയമ്പലം എന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

മുന്‍ സാരഥികള്‍

 : ശ്രീ. സാംസണ്‍ ഡിക്രൂസ്, ശ്രീ. ഐസക് ലോപ്പസ്, ശ്രീ. എസ്. പ്രാന്‍സിസ്, ശ്രീ. ടോം എല്‍. പെരേര, ശ്രീ. എന്‍. ശ്രീകുമാര്‍, ശ്രീ. സി. എല്‍. സ്റ്റീഫന്‍, ശ്രീ. അവണാകുഴി വിജയന്‍, ശ്രീ. സ്റ്റീഫന്‍ പെരേര, ശ്രീമതി മേരി പുഷ്പം, ശ്രീമതി പ്ളോറന്‍സ് ഫെര്‍ണാണ്ടസ്, ശ്രീമതി ജെയിന്‍ ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജോസഫ് റോസാരിയോ, അഞ്ജലാ ബെയ്സില്‍, റോയ് എസ്. ജോണ്‍, അ‍ഞ്ജു ഡെന്‍സന്‍, മെറിന്‍ റ്റി. ഫ്രാന്‍സിസ്, ജെഫേര്‍ഡസന്‍, നദാഷ, പ്രദീഭ ജയകുമാര്‍

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

"https://schoolwiki.in/index.php?title=പള്ളിത്തുറ._എച്ച്.എസ്.എസ്&oldid=232508" എന്ന താളിൽനിന്ന് ശേഖരിച്ചത്