പള്ളിത്തുറ. എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43010 (സംവാദം | സംഭാവനകൾ) (ദിനം)
പള്ളിത്തുറ. എച്ച്.എസ്.എസ്
വിലാസം
പളളിത്തുറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201743010



തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും ഏകദേശം 18 കീ.മീ പടിഞ്ഞാറ് മാറി വി.എസ്.എസ്.സി. യു‍ടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പളളിത്തുറ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. തീരദേശമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോര്‍ച്ചുഗീസ് ക്രിസ്ത്യ൯ മിഷനുകളായ പാദ്രുവാദോമിഷന്, ‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1866-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്, ഗാന്ധിദര്‍ശന്‍

ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബര്‍ 30ന് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് സ്കൂളില്‍ നിന്ന് പള്ളിത്തുറ വാട്ടര്‍ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു. സ്കൂളില്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാര്‍ഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂള്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വച്ച് ബഹു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങള്‍.

  • ലഹരിവിരുദ്ധ പരിപാടി.

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാര്‍ഡുമേന്തി ലഹരിക്കെതിരെ മുദ്രാവാക്യം മുഴക്കി റാലി സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ റാലി കുട്ടികളില്‍ ലഹരി വിരുദ്ധമനോഭാവം വളര്‍ത്തുന്നതിനും സമൂഹത്തെ ബോധവത്ക്കരിക്കാനും കഴിഞ്ഞു. എക് സൈസ് കമ്മിഷനര്‍ ശ്രീ. ഋഷിരാജ് സിംഗ് സ്കൂള്‍ സന്ദര്‍ശിക്കുകയും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ദിനാചരണങ്ങള്‍

ലോകപരിസ്ഥിതി ദിനാചരണപരിപാടികളുടെ ഉത്ഘാടനം ഫ്രൊഫസര്‍ ശശി ഭൂഷണ്‍ നിര്‍വ്വഹിച്ചു. ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, പ്രശസ്ത വ്യക്തികളുടെ ജന്മ-ചരമദിനങ്ങള്‍ തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കുളില്‍ സംഘടിപ്പിച്ചു വരുന്നു. ഇതുവഴി മഹത്-വ്യക്തികളുടെ ജീവിതാനുഭവം മനസിലാക്കാനും, സ്വജീവിതത്തില്‍ പകര്‍ത്താനും സാമൂഹ്യബോധത്തോടൊപ്പം നമ്മുടെ സംസ്കാരത്തെ അടുത്തറിയാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു. വിവിധ ക്ലബ്ബുകളുടെയും ദേശാഭിമാനി പത്രത്തിന്റെയും ഉദ്ഘാടനം ജൂലൈ 12-ാം തീയതി ബഹു. തിരുവനന്തപുരം മേയര്‍ അഡ്വ. വി. കെ. പ്രശാന്ത് നിര്‍വ്വഹിച്ചു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ് മെന്റ്

മുന്‍ സാരഥികള്‍

 :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.5470293,76.8562048|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

"https://schoolwiki.in/index.php?title=പള്ളിത്തുറ._എച്ച്.എസ്.എസ്&oldid=208153" എന്ന താളിൽനിന്ന് ശേഖരിച്ചത്