"പരപ്പ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 20: വരി 20:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 180  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 180  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= പ്രകാശ് വി ജെ          
| പ്രധാന അദ്ധ്യാപകന്‍= സതീശന്‍.എം.          
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

22:39, 15 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പരപ്പ ജി യു പി സ്കൂൾ
വിലാസം
പരപ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-08-201713762




ചരിത്രം

          കണ്ണൂര്‍ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാര്‍ഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂള്‍ സ്ഥിതി ചെയ്യുന്നു.

1965 മുതല്‍ തന്നെ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങി. 1967-ല്‍ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകന്‍ ആയി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു. പരപ്പ ജനതയുടെ കൂട്ടായ പ്രവര്‍ത്തന ഫലമായീ 1968-ല്‍ സ്വന്തം നാട്ടിലൊരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എന്‍ സുകുമാരപ്പണിക്കര്‍ നിയമിതനായി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 15 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

         സ്കൂളിനാവശ്യമായ 1 ഏക്കര്‍ സ്ഥലം നല്‍കിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സര്‍വ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടില്‍ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിന്‍ പുതിയവളപ്പില്‍ വി.സി . ജോസ് വരിക്കമാക്കല്‍ ,പി .ജെ കുര്യന്‍ പാഴൂത്തടം, ബത്താലി മായിന്‍ ,പൂമംഗലോരകത്ത് സാവാന്‍ ,കോട്ടാളകത്ത് അബ്ധുള്ള  , ചേളന്‍ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിന്‍ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിര്‍ലോഭമായ സഹകരണമാണ് ജനങ്ങള്‍ നല്‍കിയത് .
         1990-ല്‍ യു  പി സ്കുളായി ഉയര്‍ത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങള്‍ 4 കി മീ  അകലെയാണ് . ഹൈസകൂള്‍ പഠനത്തിനായി കാര്‍ത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എന്‍എസ് എസ്  എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു.
         ഗതാഗത- താമസസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സ്ഥിരമായി സേവനം അനുഷ്ഠിച്ച അധ്യാപകര്‍ കുറവായിരുന്നു. 1971 മുതല്‍ 1999 -ല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ശ്രീ എന്‍ കെ വിശ്വംഭരന്‍ മാസ്റ്ററുടെ ആത്മാര്‍ഥസേവനം സ്കുളിന് കൈത്താങ്ങായി.
        1968- മുതല്‍ നാളിതുവരെ സ്കൂളിനെ നയിച്ച ഹെഡ്മാസ്റ്റര്‍മാര്‍ - സര്‍വശ്രീ എന്‍ സുകുമാരപ്പണിക്കര്‍ ,ഭാസ്ക്കരന്‍ കര്‍ത്താ ,ഗര്‍വാസിസ് വര്‍ക്കി ,നാരായണന്‍ നമ്പ്യാര്‍ ,കെ വി നാരായണി ,എന്‍ മധുസൂദനന്‍ നമ്പൂതിരി ,അബ്ദുല്‍ ഖാദര്‍ , കെ വി ഗോപാന്‍ നമ്പ്യാര്‍ , കെ കോരന്‍ ,ശ്രീധരന്‍ നമ്പ്യാര്‍ ,ഭാനുമതി ,കെ സഹദേവന്‍ ,എന്‍ കെ  വിശ്വംഭരന്‍ , പത്മാവതി ,ആന്റണി ,ത്രേസ്യ കെ സി ,ഗോപി ,കുര്യാക്കോസ് സത്യേന്ദ്രന്‍ ,ടോമി ജോസഫ് , വി ജെ പ്രകാശ് .
        1 മുതല്‍ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികള്‍ ഈ അധ്യയനവര്‍ഷം സ്കൂളില്‍ പഠിക്കുന്നു .ഒന്ന് ,രണ്ട്  ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികള്‍ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തില്‍ ടോയ്ലറ്റുകള്‍ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയില്‍ നടത്തിവരുന്നു.തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നല്‍കിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികള്‍ ,ചുറ്റുമതില്‍ ,ഒരോ ക്ളാസ്സിലും ഫാന്‍ ,എ​ല്ലാ ക്ലാസ്സിലും അനൗണ്‍സ്മെന്റ് സിസ്റ്റം ,ഹരിതാഭമായ സ്കൂള്‍ പരിസരം ,ചൈല്‍ഡ് പാര്‍ക്ക് ,കമ്പ്യൂട്ടര്‍ ലാബ് ,ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക ഗ്രന്ഥാലയം , എല്‍ പി വിദ്യാര്‍ഥികള്‍ക്കായി ഊട്ടുപുര ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകള്‍ ആണ് .സ്കൂളിന്റെ സര്‍വതോമുഖമായ പുരോഗതിയില്‍ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു
        ഹെഡ്മാസ്റ്റര്‍ ,ഒഫീസ് അറ്റന്‍ഡന്‍റ് ,2 യു പി എസ് എ ,4 എല്‍ പി എസ് എ ,2 ഭാഷാധ്യാപകര്‍ (അറബി,ഹിന്ദി ) ഉള്‍പ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്.
        ഈ പ്രദേശത്തെ ​ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനത്തില്‍ സജീവമായി സഹകരിക്കുന്നു.പി .ടി .എ യുടെ പ്രവര്‍ത്തനം മാത്യകാപരമാണ്. 2015-ലെ ബെസ്റ്റ്  പി .ടി .എ അവാര്‍ഡ് ലഭിച്ചു.ഡയറ്റിന്റെ ശുചിത്വവിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സീഡ് വിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സ്വീഡ് വിദ്യാലയം മികച്ച നല്ല പാഠം വിദ്യാലയം   മികച്ച സീഡ് കോ - ഒര്‍ഡിനേറ്റര്‍ എന്നിവക്കുള്ള പുരസ്ക്കാരങ്ങളും ലഭിച്ചുട്ടുണ്ട്.
         പി .ടി .എ പ്രസിഡണ്ട് -ശ്രി സിബി മുണ്ടക്കല്‍ ,വൈസ് പ്രസിഡണ്ട് -   ശ്രി  .      
          മദര്‍ പി .ടി .എ പ്രസിഡണ്ട് -ശ്രീമതി നിത്യ ഷാജി , വൈസ് പ്രസിഡണ്ട്  ശ്രീമതി -
         ഗ്രാമപഞ്ചായത്ത് മെമ്പര്‍ - ശ്രീ ഫ്രാന്‍സിസ് മ്രാലയില്‍
          ഹെഡ്മാസറ്റര്‍ -ശ്രീ വി ജെ പ്രകാശ് .
       പ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതല്‍ പുരോഗതിക്ക് തടസ്സമാകുന്നു.എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പരപ്പ_ജി_യു_പി_സ്കൂൾ&oldid=379018" എന്ന താളിൽനിന്ന് ശേഖരിച്ചത്