പനമ്പറ്റ ന്യൂ യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Itschoolthalassery (സംവാദം | സംഭാവനകൾ)
പനമ്പറ്റ ന്യൂ യു പി എസ്‍‍
വിലാസം
പനമ്പറ്റ,മാലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Itschoolthalassery




ചരിത്രം

ചിരപുരാതനമായ പുരളിമലയുടെ താഴ്വാരത്തുള്ള മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ പനമ്പറ്റ എന്ന പ്രദേശത്താണ് പനമ്പറ്റ ന്യൂ യു പി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന നമ്മുടെ പ്രദേശത്ത് വിജ്ഞാനത്തിന്റെ പ്രകാശം പരത്താന്‍ വേണ്ടിയുള്ള നാട്ടുകാരുടെ ആഗ്രഹത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് ഈ വിദ്യാലയം. 29.12.1941 ലാണ് മലബാര്‍ ഡി. ഇ. ഒ. സ്ക്കൂള്‍ അനുവദിച്ചത്.തുടര്‍ന്ന് പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ താല്പര്യവും നാട്ടുകാരുടെ ഉത്സാഹവും കാരണം ഈ വിദ്യാലയം 1948 ല്‍ ഹയര്‍ ​എലിമെന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തു. മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ യു പി സ്ക്കൂളായിരുന്നു ഇത്. എലമെന്ററി സ്ക്കൂളായിരുന്ന കാലത്ത് ശ്രീ. കാരായി കുഞ്ഞിരാമന്‍ മാസ്റ്റര്‍ , ശ്രി. പി കെ രാമന്‍ നായര്‍ എന്നിവരായിരുന്നു സ്ക്കൂളിന്റെ മാനേജ് മെന്റ് നടത്തിയിരുന്നത് .ഹയര്‍ എ​ലിമെന്ററി സ്ക്കൂളായപ്പോള്‍ തോലമ്പ്ര അധികാരിയായിരുന്ന ശ്രീ. കെ പി നാരായണന്‍ നമ്പ്യാര്‍ മാനേജരായി.തലശ്ശേരി മുന്‍സിപ്പല്‍ സ്ക്കൂളില്‍ നിന്നും വിരമിച്ച് വന്ന പ്രഗത്ഭനായ ശ്രീ. കെ ഗോപാലമാരാര്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. മാലൂരിന്റെ സാംസ്കാരിക രംഗങ്ങളില്‍ പുതിയ വെളിച്ചം പ്രസരിപ്പിക്കുന്ന മഹത്തായ സ്ഥാപനമായി ഇന്നും പനമ്പറ്റ ന്യൂ യു പി സ്ക്കൂള്‍ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പനമ്പറ്റ_ന്യൂ_യു_പി_എസ്‍‍&oldid=312802" എന്ന താളിൽനിന്ന് ശേഖരിച്ചത്