പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മുടിയേറ്റ്

മധ്യ കേരളത്തിലെ കാളി കാവുകളിൽ അനുഷ്ഠാന നാടോടി നാടകമായി അവതരിപ്പിക്കുന്ന കലാരൂപമാണ് മുടിയേറ്റ്.  കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്. മുടിയേറ്റിൽ 7 വേഷങ്ങളാണ് ഉള്ളത്. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നിവരാണ്‌ കഥാപാത്രങ്ങൾ. 7 വേഷങ്ങൾ ഉള്ള കലാരൂപം 7 രംഗങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. ദാരികാവധം കഥയെ ഇതിവൃത്തമാക്കിയാണ് അവതരിപ്പിക്കുന്നത്. ധർമത്തിന്റെയും അധർമ്മത്തിന്റെയും പോരാട്ടത്തിൽ ധർമ്മം ജയിക്കുക എന്ന മിത്താണ് മുടിയേറ്റ് പ്രദാനം ചെയ്യുന്നത്. ഒരു നാടോടി നാടകം എന്നും മുടിയേറ്റിനെ വിശേഷിപ്പിക്കാം. സോപാന സംഗീതം പാട്ടിലൂടെ ആണ് മുടിയേറ്റ് ആരംഭിക്കുന്നത്. അതിനെ തുടർന്ന് ശിവ നാരദ സംവാദം. ശിവന്റെ പാട്ടിലൂടെയും നാരദന്റെ സംഭാഷണത്തിലൂടെയും പറയുന്ന രീതിയാണിത്. നാരദൻ, കാളി, ദാരികൻ ഇവർക്ക് സംഭാഷണങ്ങൾ കുറവാണ്. പോരിന് വിളി എന്ന് മാത്രമേ ഇതിനകത്തു അടങ്ങിയിട്ടുള്ളു. വരബലത്താൽ അഹങ്കാരി ആയി തീർന്ന ദാരികാസുരൻ ദുർഭരണം നടത്തുന്ന രീതിയിലാണ് ഇതിന്റെ പുറപ്പാട് ചിട്ട ചെയ്തിരിക്കുന്നത്. ദാരികന്റെ പോർ വിളി കെട്ടു കാളി നൃത്തം ചവിട്ടി ഘോരരൂപിണിയായി പടയോട് കൂടി പാഞ്ഞടക്കുന്ന രംഗമാണ് മൂന്നാമത്തെ രംഗം. ഒന്നാമത്തെ രംഗം ശിവ നാരദ സംവാദം. രണ്ടാമത്തെ രംഗം ദാരികൻ പുറപ്പാട്. അതിനു ശേഷം കാളി പുറപ്പാട്. ശേഷം കോയിമ്പിടാർ എന്നാ കഥ പാത്രം രംഗത്തു എത്തി ചേരുന്നു. സ്വയംപരിചയപ്പെടുത്തുകയും കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുകയും ചെയ്യുന്നു. അതിനുശേഷം കുളി പുറപ്പാടാണ് ഹാസ്യകഥാപാത്രയ കുളി മക്കളെ മുലയൂട്ടിയും ചിരിപ്പിച്ചും രംഗം മനോഹരമാക്കുന്നു. ശേഷം കളിയും കുളിയും ദാരിക-ദാനവേദരന്മാരുമായി അതിഘോരമായ യുദ്ധം നടക്കുന്നു. കളിയുടെ വൈഭവത്തിൽ ദാരിക-ദാനവേദരന്മാർ പാതാളത്തിൽ പോയിഒളിക്കുന്നു ഈ സമയം പോർക്കലി ബാധിച്ച ഭദ്രകാളിയുടെ മുടിപിഴുതെടുത്തു കോയിമ്പടനായർ ആയുധം നിലത്തുകുത്തി കലിശമിപ്പിക്കുന്നു. രാത്രിയിൽ മയായുദ്ധം ചെയ്യാൻ കഴിവുള്ള ദാരിക-ദാനവേദരന്മാർ രാത്രിയാകാൻ വേണ്ടികാത്തിരുന്നു. അസുരന്റെ മനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്റെ മുടിഅഴിച്ചിട്ടു സൂര്യാഭിംബം മറച്ചു ഇരുട്ടാക്കി. രാത്രിയായെന്നു കരുതി മായായുദ്ധത്തിന് ഇറങ്ങിയ ദാരിക-ദാനവേദരന്മാരെ ഇരുട്ടുമാറ്റി വധിച്ചു ഭൂമിയുടെ ഭാരംതീർത്തു ഇത്രയും ഭാഗമാണ് മുടിയേറ്റ്.