"നീലമ്പേരൂർ മധുസൂദനൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
==അവലംബം==
==അവലംബം==
<references/>
<references/>
[[വർഗ്ഗം:മലയാളത്തിലെ എഴുത്തുകാർ]]

10:09, 8 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള കവിയും സാഹിത്യകാരനുമായിരുന്നു നീലമ്പേരൂർ മധുസൂദനൻ നായർ.

ജീവിതരേഖ

1936 മാർച്ച് 25-ന് കുട്ടനാട്ടിലെ നീലമ്പേരൂരിൽ ജനിച്ചു. മാധവൻപിള്ള, പാർവതിയമ്മ എന്നിവർ മാതാപിതാക്കൾ. നീലംപേരൂർ എൽ പി സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദവും സ്ഥിതിവിവരഗണിതത്തിൽ മാസ്റ്റർ ബിരുദവും നേടി. നേടി വ്യവസായ വകുപ്പിൽ റിസർച്ച് ഓഫീസറായി. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. ചമത എന്ന കാവ്യ സമാഹാരത്തിന് 2000 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.[1] എംഗൽസിന്റെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സ്നേഹപൂർവ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു. സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ചു[2] 2021 ജനുവരി 2-ന് 85-ആം വയസ്സിൽ അന്തരിച്ചു.

പതിനഞ്ചോളം കവിതാസമാഹാരങ്ങളുൾപ്പെടെ മുപ്പതോളം കൃതികളുടെ കർത്താവാണ്. . കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2000 ൽ നേടി.

കൃതികൾ

  • ചമത
  • ഇതിലേ വരിക
  • ഈറ്റില്ലം
  • ചിത
  • ഉറങ്ങുംമുൻപ്
  • അമരൻ
  • ഫലിത ചിന്തകൾ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2000)
  • കണ്ണശ്ശപുരസ്ക്കാരം 2012
  • സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം
  • അബുദാബി ശക്തി അവാർഡ്
  • 'കനകശ്രീ' (1989)

അവലംബം

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. pp. 324. ISBN 81-7690-042-7. 
  2. http://www.keralabhooshanam.com/?p=179916ഫലകം:പ്രവർത്തിക്കാത്ത കണ്ണി
"https://schoolwiki.in/index.php?title=നീലമ്പേരൂർ_മധുസൂദനൻ_നായർ&oldid=1810624" എന്ന താളിൽനിന്ന് ശേഖരിച്ചത്