നിർമ്മല ഹൈസ്കൂൾ കബനിഗിരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം.

Schoolwiki സംരംഭത്തിൽ നിന്ന്
< നിർമ്മല ഹൈസ്കൂൾ കബനിഗിരി‎ | അക്ഷരവൃക്ഷം
20:09, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധത്തിന്റെ പാതയിൽ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധത്തിന്റെ പാതയിൽ

പരിസ്ഥിതിക്കുണ്ടാകുന്ന ചെറിയ വിത്യസം പോലും വൻ ഭീഷണികൾക്ക് ഇടയാക്കും. പ്രപഞ്ചത്തിന്റെ നിലനിൽപ്പു പോലും പരിസ്ഥിതിയെ ആശ്രയിച്ചാണ്. ഇന്ന് പരിസ്ഥിതിയുടെ നാശത്തിന് ആക്കം വർധിച്ചിരിക്കുകയാണ്.ഇത് ഉയർത്തുന്ന ഭീഷണിയാണ് പ്രകൃതി സംരക്ഷണത്തിലേക്ക് വിരൽ ചൂണ്ടുന്നത് . പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാനും അതിനായി പ്രവർത്തിക്കാനും പുതിയ തലമുറയെ പ്രേരിപ്പിച്ചിട്ടുള്ള പ്രധാന ഘടകവും ഇതാണ്. പരിസരം എന്ന കേവല അർത്ഥത്തിൽ പരിസ്ഥിതിയെ കാണുവാൻ കഴിയില്ല. നമ്മുടെ പരിസരം അഥവാ ചുറ്റുപാട് പരിസ്ഥിതിയുടെ പ്രധാനഘടകമാണ്. പരിസരനശീകരണം പരിസ്ഥിതിനാശത്തിന് ഇടയക്കാറുണ്ട്. എന്നാൽ പരിസര മലിനീകരണം ഉയർത്തുന്ന അപകട സാധ്യതകളെക്കാൾ വളരെയേറെ ഭീകരമാണ് പരിസ്ഥിതിനാശം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. പ്രപഞ്ചത്തെ നിലനിർത്തുന്നത് പരിസ്ഥിതിയാണ്. പ്രപഞ്ച സത്തയുടെ സംരക്ഷണവും പരിസ്ഥിതിയുടെ പരിധിയിൽ വരും. പ്രപഞ്ചത്തിന്റെ അസ്തിത്വവും സത്തയും നിലനിറുത്തുന്നതും പരിസ്ഥിതി തന്നെ. പ്രപഞ്ചത്തിന്റെ സമതുലിതവും പരസ്പര ബന്ധിതവും തനതുപൂരകമായ സ്ഥിതിയാണ് പരിസ്ഥിതിയെന്നതുകൊണ്ട് അർത്ഥമാക്കേണ്ടത്. പരിസ്ഥിതിയെ തകർക്കുന്ന പ്രവർത്തനങ്ങൾ പ്രകൃതിയിൽ നടത്തുന്ന ഏക ഘടകം മനുഷ്യനാണ്. ഭൂമിയുടെ നിലനിൽപും പ്രപഞ്ച ജീവജാലങ്ങളുടെ ഭാവിയും തകർത്തെറിയുന്നത് മനുഷ്യന്റെ വിവേകപരമല്ലാത്ത ജീവിതരീതികളാണ്. തകരുന്ന പരിസ്ഥിതി മൂലം ഉണ്ടാകുന്ന വിപത്തിന് ഉത്തരവാദിയും മനുഷ്യൻ തന്നെയാണ്. ഭാവിയുടെ ഭീഷണിയായിട്ടുള്ളത് മനുഷ്യന്റെ നികൃഷ്ടമായ ജീവിതരീതികളും. പരിസ്ഥിതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെടുന്നതോടെ ശാസ്ത്രത്തിനുപോലും പരിഹരിക്കാൻ കഴിയാത്ത ദുരന്തത്തിലേക്കാവും പ്രകൃതിയുടെ പോക്ക്. അത് സർവ്വനാശത്തിന്റെ വാരിക്കുഴിയുമാകും. പരിസ്ഥിതിയുടെ നാശത്തിലൂടെ പ്രപഞ്ചത്തിന്റെ നാശത്തിന് കാരണക്കാരനായിട്ടുള്ള മനുഷ്യൻ ഭൂമിയുടെ കാൻസറാണ്. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ താളം തെറ്റിക്കുമ്പോൾ ഉണ്ടാകാവുന്നവിപത്ത് എത്രയെന്ന് മുൻകൂട്ടിക്കാണാനാവില്ല. ധനസമ്പാദനത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.

ജിൽന സജി
8C നിർമ്മല ഹൈസ്കൂൾ കബനിഗിരി
സു.ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം