നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഇന്നത്തെ കാലകട്ട ത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വമെന്നത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷികേണ്ടതുണ്ട്. അസുഖം വന്നതിനു ശേഷം അല്ല നമ്മൾ ശുചിത്വം പാലികേണ്ടത്. അസു ഖം വരാതിരിക്കാൻ കുടി വേണ്ടിയാണ്. ഇന്നു നേരേ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും കുടിക്കുന്ന വെള്ളത്തിലുമെല്ലാം മാലിന്യമാണ്. അതിനെ നാം അറിഞ്ഞോ അറിയാതേയോ ശരീരത്തിന്റെ ഭാഗമാക്കുന്നുണ്ട്. അങ്ങനെ പലതരം അസുഖങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ച് തീർക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇതിൽ നിന്നൊരു മോചനം ഉണ്ടാക്കണമെങ്കിൽ ശുചിത്വം നാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയേ തീരൂ. ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാർ ആയിരിക്കണം. ചെറുപ്പകാലത്തിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം " എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. അതായത് ചെറുപ്പകാലം തൊട്ടെ നാം ശീലിച്ചു വരുന്ന നല്ല കാര്യങ്ങൾ മരണം വരെ നമ്മുടെ കൂടെ ഉണ്ടാകും. കുട്ടികളിലുള്ള ഇത്തരം നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ മുതിർന്നവരും നല്ല പങ്കു വഹിക്കേണ്ടതാണ്.നാം ദിവസവും രാവിലേയും വൈകുന്നേരവും കുളിക്കണം, നഖങ്ങൾ വെട്ടിയാക്കി വൃത്തിയാക്കണം, ഭക്ഷണത്തിനു മുമ്പും ശേഷവും കയ്യും വായയും കഴുകുക, അലക്കി തേച്ച വസ്ത്രം ധരിക്കുക ഇതെക്കെ ശുചിത്വത്തിന്റെ ഭാഗമാകുന്നു. നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കി സൂക്ഷിക്കുക. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ,കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നമുക്ക് വ്യക്തി ശുചിത്വം പാലിക്കാവുന്നതാണ്. ശുചിത്വത്തിലൂടെയാണ് ഒരാളുടെ സ്വഭാവം തിരിച്ചറിയുന്നത്. നാം ഓരോരുത്തരും ശുചിത്വം പാലിക്കുമെന്ന് പ്രതിജ്ഞ എടുതേണ്ടതാണ്.

പവിത്ര കെ ടി
8 A നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം