നവകേരള എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നവകേരള എൽ പി സ്കൂൾ
വിലാസം
കോളിൽ മൂല

ഏച്ചൂർ പി.ഒ.
,
670591
സ്ഥാപിതം19 - 6 - 1957
വിവരങ്ങൾ
ഫോൺ0497 2792523
ഇമെയിൽnavakerala.lp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13326 (സമേതം)
യുഡൈസ് കോഡ്32020100135
വിക്കിഡാറ്റQ64456953
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടേരി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീത കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് പി
എം.പി.ടി.എ. പ്രസിഡണ്ട്ദിൽന
അവസാനം തിരുത്തിയത്
20-01-202213326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമത്തിലുള്ള കോളിൽമൂലയിൽ 1957 ജൂൺ 19 നു നവ കേരള എൽ പി സ്കൂൾ സ്ഥാപിതമായി. കേരളപ്പിറവിയെ അനുസ്മരിച്ച്കൊണ്ടാണ് നവ കേരള എന്ന് സ്കൂളിനു നാമകരണം ചെയ്തത്. വിജ്ഞാനത്തിൻറെ അക്ഷരവെളിച്ചം ഏറ്റിട്ടില്ലാത്ത കാനച്ചേരി കൊളിൽമൂല പ്രദേശത്തെ നാട്ടുകാർക്ക് ഇതൊരനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ശ്രീ കെ കുഞ്ഞിരാമപ്പണിക്കർ മാസ്റ്റർ ആയിരുന്നു സ്കൂളിൻറെ സ്ഥാപക മാനേജർ.

വിദ്യാലയപരിസരത്തെക്കുറിച്ച്

ന്നത്തെ 'കോളിൽ മൂല' എന്ന സ്ഥലം- 'ഗോവുള്ള മൂല' എന്നായിരുന്നെന്നും (ധാരാളം പശുക്കളുണ്ടായിരുന്ന സ്ഥലം) പ്രഹരമേറ്റ് ഒരു പശു ചത്തുപോയതിൻെറ വിഷമം തീർക്കാൻ കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ കുളം തീർക്കുകയും മേയാൻ സ്ഥലം ഒഴിച്ചിടുകയും ,മേലുരക്കാർ കല്ല് സ്ഥാപിക്കുകയും ചെയ്തതായി പറഞ്ഞു കേൾക്കുന്നു. പശുക്കൾക്ക് വെള്ളം കുടിക്കുവാനായി കുഴിച്ച കുളം പ്രത്യേകത ഉള്ളതാണ്, കരയിൽ നിന്നും ചരിഞ്ഞിറങ്ങി അടിത്തട്ടുവരെ കന്നുകാലികൾക്ക് പോകാം, ഇന്നിത് മണ്ണിടിഞ്ഞ് മിക്കവാറും മൂടപ്പെട്ടിരിക്കുന്നു പൊന്തക്കാടുകൾ നിറഞ്ഞ ഇവിടം പാണൽ, ഈശ്വര മുല്ല തുടങ്ങിയ പൂമ്പാറ്റകളുടെ ലാർവ്വാസസ്യങ്ങൾ ഉള്ളതിനാൽ പൂമ്പാറ്റ നിരീക്ഷണത്തിന് പറ്റിയ സ്ഥലമാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെങ്കിലും ഒരു ചെറു മൈതാനം ഇവിടുണ്ട് , കാൽനടയാത്രക്കാർക്ക് വെള്ളം കുടിക്കാനായി ഒരു കിണറും, തണലിനും ആഹാരത്തിനും ആൽ, മാവ്, തെങ്ങ് ഇവ നട്ടതായും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്, കിണർ ഇന്ന് സ്കൂളിൻെറ കിണറാണ്. ആലുംമാവും ഉള്ളതിനാൽ ആത്മാവ് എന്ന് ആളുകൾ പറയാറുണ്ടത്രേ.പഠനപ്രവർത്തനങ്ങൾക്കായി ഈ പരിസരം ഉപയോഗപ്പെടുത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

വ്യക്തിഗതം

ശ്രീമതി. കമലാക്ഷി കെ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്.

ചിത്രശാല

വഴികാട്ടി

മുണ്ടേരി പഞ്ചായത്ത് വാർഡ്‌ നമ്പർ 18 കോളിൽമൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് നവകേരള എൽ പി സ്കൂൾ. വലിയന്നൂർ-നായാട്ടുപാറ റോഡിൽ കണ്ണൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് സ്കൂൾ

{{#multimaps: 11.915022,75.431778 | width=800px | zoom=20 }}

"https://schoolwiki.in/index.php?title=നവകേരള_എൽ_പി_സ്കൂൾ&oldid=1353017" എന്ന താളിൽനിന്ന് ശേഖരിച്ചത്