നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 22 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NNLPBS (സംവാദം | സംഭാവനകൾ) (താള്)
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്
17524 1.jpg
വിലാസം
ഫറൊക്ക്

നല്ലൂർ, ഫറോക്ക്‌
,
673631
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ9847833136
ഇമെയിൽnallurnarayanalpbs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17524 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവെർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. വീരമണികണ്ടൻ
അവസാനം തിരുത്തിയത്
22-07-2018NNLPBS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ചരിത്രം

1932 ൽ തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണൻ മാസ്റ്റർ ആണ് ഈ വിദ്യാലയത്തിനു അടിത്തറ പാകുന്നത്. ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേൾസ്‌ സ്കൂൾ എന്നായിരുന്നു പേര്. പിന്നീട് നാരായണൻ മേനോൻ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. നാരായണ മേനോൻറെ മരണ ശേഷം മകൻ ശശിധരൻ മാനേജ്‌മന്റ്‌ ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂർ സ്വദേശിയായ ടി കെ മുഹമ്മദ്‌ ഹാജി എന്നവർക്ക് സ്ഥാപനം കൈ മാറി. 2007 ൽ ടി കെ മുഹമ്മദ്‌ ഹാജി മാനേജ്‌മന്റ്‌ സ്കൂളിലെ പൂർവ അധ്യാപകനായ ടി മൂസ മാസ്റർ ക്ക് നൽകുകയുണ്ടായി. 2016 മെയ്‌ 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ


ഭൗതികസൗകര്യങ്ങൾ

നിലവിൽ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയും ആണ് ഉള്ളത്. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ്‌ മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ്‌ മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്‌, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം. സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്. മതിൽ സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ്‌ ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. എൽ സി ഡി പ്രോജെക്ടർ ഫറോക്ക്‌ സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു.



മുൻ സാരഥികൾ:

കൃഷ്ണൻ മാസ്റ്റർ നാരായണ മേനോൻ വാസു ദേവ കുറുപ്പ് 1975 -1980 ഗോപി മാസ്റ്റർ 1980 - 1992 പത്മിനി 1992 - 2004 എൻ ഹരിലാൽ 2004 - 2005 എൻ ഗംഗാധരൻ 2005 - 2007 ടി ജെ രാധാമണി 2007 - കെ വീര മണി കണ്ടൻ

മാനേജ്‌മെന്റ്

കൃഷ്ണൻ മാസ്റ്റർ നാരായണൻ മേനോൻ ശശിധരൻ ടി കെ മുഹമ്മദ്‌ ഹാജി ടി മൂസ മാസ്റ്റർ ടി കെ പാത്തുമ്മ

അധ്യാപകർ

കെ വീരമണികണ്ടൻ പി ബീന ജി പ്രബോധിനി എസ് വത്സല കുമാരിഅമ്മ ടി പി മിനി മോൾ കെ ബീന എ രാജു വി ബിന്ദു പി കെ പ്രസീത ടി സുഹൈൽ പി കെ ആയിഷ കെ അബ്ദുൽ ലത്തീഫ് പി കെ വാസില

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഫറോക്ക്‌ ഉപ ജില്ല കേരള സ്കൂൾ സാഹിത്യോത്സവം ഫറോക്ക്‌ ഗണപത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല ബാലാ കലോത്സവത്തിൽ മൂനാം സ്ഥാനം കരസ്ഥമാക്കി. ഫറോക്ക്‌ ഉപ ജില്ല അറബിക് സാഹിത്യോത്സവം ഫറോക്ക്‌ ഗണപത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല അറബിക് സാഹിത്യോല്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്‌ കരസ്ഥമാക്കി ഫറോക്ക്‌ മുന്സിൽപ്പാലിട്ടി കലാമേള നല്ലൂർ ഈസ്റ്റ്‌ എ യു പി സ്കൂൾ പെരുമുഖത്ത് വച്ച് നടന്ന ബാലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് കലാമേള ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് സഹിട്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല കായിക മേള ഫരൂക് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ മൂനാം സ്ഥാനം കരസ്ഥമാക്കി. മുന്സിപ്പലിട്ടി തല കായിക മേള ഫറോക്ക്‌ നല്ലൂർ മിനി സ്റെടിയത്തിൽ വച്ച് നടന്ന മുന്സിപ്പലിട്ടി കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര മേള ഉപജില്ല ശാസ്ത്ര മേളയിലും ജില്ല ശാസ്ത്ര മേളയിലും മികച് വിജയം ലഭിച്ചു. ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം അലിഫ് അറബിക് ക്ലബ്‌ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അക്ഷര മുറ്റം ക്വിസ്


യുരീക വിജ്ഞാനോത്സവത്തിൽ മികച വിജയം


സ്കൂളിലെ വിവിധ ക്ലബ്ബുകൾ

ഗണിത ക്ലബ്‌ ശാസ്ത്ര ക്ലബ്‌ വിധ്യരംഗം ക്ലബ്‌ കാര്ഷിക ക്ലബ്‌ സി സി ആർ ടി കല്ച്ചരൽ ക്ലബ്‌ ഇംഗ്ലീഷ് ക്ലബ്‌ ലഹരി വിരുദ്ധ ക്ലബ്‌ സാഹിത്യ ക്ലബ്‌ അലിഫ് അറബിക് ക്ലബ്‌

ചിത്രങ്ങൾ

[[

]] 17524_2 17524_3

വഴികാട്ടി