നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 20 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
JRC നന്മ പ്രവർത്തനങ്ങൾ
സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവ‍‍‍ശ്യം വേണ്ട പഠനോപകരങ്ങൾ, യൂനിഫോം,ബേഗ് മുതലായവ വാങ്ങിനൽകുന്നതിന്  ജെ ആർ സി യും മാതൃഭൂമി നന്മ ക്ലബും ചേർന്ന്  പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളായി മാതൃഭൂമി നന്മ അവാർഡ് ലഭിച്ച തുക RS 25000/-  ഈ ആവശ്യത്തിനായി ഉപയോഗിച്ചു.

മുൻ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക സർവേയുടെ അടിസ്ഥാനത്തിലും;നിരീക്ഷണത്തിലും അർഹരായ കുട്ടികളെ കണ്ടെത്തി.അവർക്ക് ആവശ്യകതയ്ക്കനുസരിച്ച് ബേഗ്, കുട,യൂനിഫോം,ബോക്സ്,നോട്ട്ബുക്ക്,ടെസ്റ്റ്ബുക്ക്,മുതലായവ വാങ്ങി. ഓർക്കാട്ടേരി എംബ്ലോയിസ് കോ-ഓപ്പറേറ്റീവ് ബേങ്ക് സൗജന്യമായി നോട്ട്ബുക്ക് നൽകി. ഓണം ,പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പലവ്യഞ്ജന കിറ്റ് എല്ലാ വർഷവും നൽകാറുണ്ട്. ഈ വർഷം നിധനരായ 16 വിദ്യാർഥികൾക്ക് സ്റ്റാഫിന്റെ സഹകരണത്തോടു കൂടി ഓണക്കോടി വാങ്ങി നൽകാനും തീരുമാനിച്ചിട്ടുണ്ട്.



JRC നന്മ പ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=നന്മ&oldid=629786" എന്ന താളിൽനിന്ന് ശേഖരിച്ചത്