തോട്ടട നോർത്ത് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soorajkumarmm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തോട്ടട നോർത്ത് എൽ.പി.സ്കൂൾ, കണ്ണൂരിൽ നിന്നും തെക്കോട്ട് 7 കി.മീറ്റർ സഞ്ചരിച്ച് തോട്ടട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിൻ്റെ ഭാഗമാണ്. ഗവ: പോളിടെക്നിക്കിന് എതിർവശമായി തോണിയോട്ട് കാവിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തോണിയോട്ട് സ്കൂൾ എന്നും അറിയപ്പെടുന്നു. അതിന് കാരണം തോണിയോട്ട് കുമാരൻ എന്നയാൾ തോണിയോട്ട് കാവിനോട് ചേർന്ന് 1928-ൽ ഒരു ഓലഷെഡ്ഡിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1944ൽ ആ സ്ഥാപനം കത്തിപ്പോവുകയും അദ്ദേഹം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നല്ല കെട്ടുറപ്പുള്ള ഒരു സ്കൂൾ പണിയുകയും ചെയ്തു. 1944 മുതലുള്ള അഡ്മിഷൻ റജിസ്റ്ററാണ് നിലവിലുള്ളത്. തോണിയോട്ട് കുമാരൻ എന്നവരിൽ നിന്നും കൈമാറി കൈമാറി ഇപ്പോൾ 40 വർഷത്തോളമായി ശ്രീ.സി.ശിവാനന്ദൻ മാസ്റ്ററായിരുന്നു മാനേജർ. അദ്ദേഹം 2021 ആഗസ്റ്റ് 26ന് അന്തരിച്ചു. ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ പ്രമോദ് ആണ് മാനേജർ. തോട്ടടയിലും പരിസരത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായിരുന്ന ഈ വിദ്യാലയം ധാരാളം പ്രഗത്ഭൻമാരെ വാർത്തെടുത്തിട്ടുണ്ട്. ആദ്യ കാലത്ത് ധാരാളം കുട്ടികളുള്ള വിദ്യാലയമായിരുന്നു. പിന്നീട് കുട്ടികൾ കുറഞ്ഞു.2002-ൽ ഇത് അടച്ചു പൂട്ടലിൻ്റെ വക്കിലെത്തി. രാഷ്ടീയനേതാക്കളുടെയും, നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വളരെ ശക്തമായ ഇടപെടലിൻ്റെ ഭാഗമായി അടച്ചു പൂട്ടൽ ഒഴിവാകുകയും വർഷം തോറും 50 കുട്ടികളെ നിലനിർത്തിക്കൊണ്ട് തുടരാനും സർക്കാർ ഉത്തരവായി.2014-ൽ SS Aനടപ്പാക്കിയfocus (കുട്ടികൾ കുറഞ്ഞ സ്കൂളിനെ ഭൗതികമായും അക്കാദമികമായും സാമൂഹികമായും മെച്ചപ്പെടുത്തി ഉയർത്തിക്കൊണ്ടുവരിക)എന്ന പരിപാടിയിൽ ഉൾപ്പെട്ട തോട്ടട നോർത്ത് എൽ.പി.സ്കൂൾ ആ പരിപാടിയുടെ അന്തസ്സത്ത ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിച്ചതിൻ്റെ ഫലമായി സ്കൂൾ വളരെയധികം മെച്ചപ്പെട്ടു.ആ വർഷം സ്കൂളിൽ വിപുലമായ ഒരു പൂർവ്വ വിദ്യാർഥി സംഗമം നടത്തി. പല ക്ലബ്ബുകളുടെ നേതൃത്വത്തിൽ പല ക്യാമ്പുകളും നടത്തി. തത്ഫലമായി സാമൂഹ്യ പങ്കാളിത്തം കൂടുകയും നഷ്ടപ്പെട്ടു പോയ ഓജസ്സും തേജസ്സും വിദ്യാലയം തിരിച്ചുപിടിക്കുകയും ചെയ്തു. സ്കൂളിൽ നഴ്സറി ക്ലാസ് ആരംഭിച്ചു.പുതിയ ക്ലാസ് മുറികളും ടോയ്ലറ്റും പണിതു.വാഹനം വാങ്ങി. അങ്ങിനെ 2017-ൽ സ്കൂൾ എക്കണോമിക് ആയി. 2017-ൽ അറബിക്കിൻ്റെ പുതിയ പോസ്റ്റ് അനുവദിച്ചുകിട്ടി.ഇപ്പോൾ LKG മുതൽ നാലാം ക്ലാസ് വരെ 6 ക്ലാസുകളും 7 അധ്യാപകരും ജോലി ചെയ്യുന്നു.