തൃക്കോട്ടൂർ എ.യു. പി സ്കൂൾ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

തൃക്കോട്ടൂർ മീഡിയ ക്ലബ്

തൃക്കോട്ടൂർ മീഡിയ ക്ലബ് എന്ന പേരിൽ സ്കൂളിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ മികവ് എന്ന പേരിൽ സ്കൂളിലെ വിവിധ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ഒരു ഹ്രസ്വ ചിത്രം നിർമ്മിച്ചിരുന്നു. മുൻവർഷങ്ങളിൽ സ്‌കൂളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് നിരവധി ഷോർട്ട് ഫിലിമുകൾ ഈ ഫിലിം ക്ലബ്ബിൻറെ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ പ്രശസ്തരുടെ വീടുകൾ സന്ദർശിക്കുകയും പ്രതിഭയോടൊപ്പം എന്ന പേരിൽ ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് , ഇവയൊക്കെ സ്കൂളിലെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ സ്കൂളിൻറെ ചരിത്രം വിശദീകരിക്കുന്ന 'ആലിൻചുവട്ടിൽ ' എന്ന പേരിലുള്ള ഷോർട്ട് ഫിലിം തൃക്കോട്ടൂർ മീഡിയ ക്ലബ് നിർമ്മിച്ചിട്ടുണ്ട്.