തിറയാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
01:15, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)

തിറയാട്ടം തെക്കൻമലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ)കാവുകളിലും തറവാട്ട്‌ സ്ഥാനങ്ങങ്ങളിലും വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം.ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. എന്നാൽ മലബാറിലെ തെയ്യം, തീയാട്ട്,മദ്ധ്യകേരളത്തിലെ മുടിയേറ്റ്‌, തിരുവിതാംകൂറിലെ പടയണി, തുളുനാട്ടിലെ കോള എന്നീ അനുഷ്ഠാനകലകളുമായി തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്."തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്നാണ് പൂർവ്വികർ നൽകീരിക്കുന്ന അർത്ഥം. .നൃത്തവും , ഗീതങ്ങളും, വാദ്യഘോഷങ്ങളും, മുഖത്തെഴുത്തും, മെയ്യെഴുത്തും, ചമയങ്ങളും,ആയോധനകലയും, അനുഷ്ടാനങ്ങളും കോർത്തിണക്കിയ ചടുലമായ കലാരൂപമാണിത്.ചൂട്ടുവെളിച്ചത്തിൽ ചെണ്ടമെളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതുകലാരൂപമാണ്.കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളില് കാവുകളിലാണ് (ദേവതാസങ്കൽപ്പങ്ങളുള്ള മരകൂട്ടങ്ങളാണ് കാവുകൾ ) തിറയാട്ടം അരങ്ങേറുന്നത്.ആദിമ ഗോത്രസംസ്ക്കാരത്തിൻറെ ജീവിതരീതികളും അചാരാനുഷ്ഠാനങ്ങളും തിറയാട്ടത്തിലും അനുബന്ധ കവാചാരങ്ങളിലും പ്രകടമാണ്.നാഗാരാധന, വൃക്ഷാരാധന, മലദൈവ സങ്കൽപ്പങ്ങൾ, വീരാരാധന, അമ്മദൈവ ആരാധന, മുതലായവ ഇവിടുത്തെ കാവാചാരങ്ങളിൽ ഉൽപെടുന്നു. പരുമണ്ണാൻ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള പരമ്പരാഗത അവകാശമുള്ളത്. എന്നാൽ ചെറുമർ, പാണൻ എനീസമുദായങ്ങളും ചിലയിടങ്ങളിൽ തിറകെട്ടിയാടാറുണ്ട്. കോലധാരികൾ, ചമയക്കാർ, മേളക്കാർ, അനുഷ്ടാന വിദ്വാന്മാർ, കോമരങ്ങൾ, സഹായികൾ എന്നിവരടങ്ങുന്ന തിറയാട്ട സമിതികളാണ് കാവുകളിൽ തിറയാട്ടം നടത്തുന്നത്. തിറയാട്ടത്ത് വെള്ളാട്ട്, തിറ എന്നിങ്ങനെ രണ്ടായി തിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്. രാത്രിയിൽ ചൂട്ടുവെളിച്ചത്തിലാണ് തിറക്കോലങ്ങൾ നിറഞ്ഞാടുന്നത്. ദേവമൂർത്തികൾക്കും കുടിവെച്ചമൂർത്തികൾക്കും തിറകെട്ടിയാടുന്നു. ഭഗവതി, ഭദ്രകാളി, നീലഭാട്ടരി, കരിംകളി, നാഗകാളി, തീചാമുണ്ഡി, രക്തേശ്വരി തുടങ്ങിയ ദേവീ ഭാവ കോലങ്ങളും കാരിയാത്തൻ, കരുമകൻ,കുലവൻ, മുണ്ട്യൻ, തലച്ചിലവൻ,കരിവില്ലി,തുടങ്ങിയ ദേവഭാവത്തിലുള്ള കോലങ്ങളും പ്രാദേശിക ദൈവസങ്കൽപ്പങ്ങളിലുള്ള കുട്ടിച്ചാതൻ, കാളിനീലിയമ്മ, പണ്ടാരമൂർത്തി, തുടങ്ങിയവയും തിറയാട്ടത്തിൽ ദേവമൂർത്തികളാണ്. തെക്കൻമലബാറിലെ കാവുകളിൽകുടിവെച്ച മൂർത്തികൾക്കും തിറകെട്ടിയാടാറുണ്ട്. തറവാട്ട് കാരണവർ, മന്ത്രം, വൈദ്യം, കലകൾ മുതലായവയിൽ പ്രാവീണൃം നേടിയവർ കാവിന് കാരണഭൂതനായ വ്യക്ത്തി, ആയോധനമുറകളിൽ കഴിവുള്ളവർ (വീരാരാധന) മുതലായവരുടെ മരണശേഷം കാവിൽ കുടിയിരുത്തി ആരാധിക്കുകയും കോലം കെട്ടിയാടുകയും ചെയ്യുന്നു.ഗുരുമൂർത്തി, ചെട്ടിമൂർത്തി, പെരുവണ്ണാൻ മൂർത്തി,മലയാളം തമ്പുരാൻ, മുത്തപ്പൻ, കളവങ്കേട് മാക്കം, പന്തപ്പുറത്തു പാഞ്ചാലി മുതലായവ കുടിവെച്ചമൂർത്തികളാണ്.തിറയാട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള വേഷം ഭഗവതിത്തിറ ആകുന്നു.പുരാവൃത്തത്തിലുള്ള ദാരികവധംഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. തിറയാട്ടത്തിൽ ചെണ്ട, ഇലത്താളം, തുടിപഞ്ചായുധം കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. ഓരോ തിറക്കും പ്രത്യേകം തോറ്റങ്ങളുംഅഞ്ചടികളും താളങ്ങളും പ്രയോഗത്തിലുണ്ട്. ചൂട്ടുകളികോപ്പമാണ്‌ തിറകോലങ്ങൾ ഉറഞ്ഞാടുന്നതും നൃത്തം ചെയ്യുന്നതും. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദർശിപ്പിക്കുന്നതാണ് ചൂട്ടുകളി.വൈവിദ്ധ്യങ്ങളായ അനുഷ്ടാനങ്ങളാൽ സമ്പന്നമാണ് തിറയാട്ടംഇരുന്നു പുറപ്പാട്, കാവിൽകയറൽ, വില്ലികളെ കെട്ടൽ,കാവുണർത്തൽ, അരിയും പൂവും എടുക്കൽ, ഒടക്കു കഴിക്കൽ, തിരുനെറ്റി പതിക്കൽ, വെട്ടുവാചകം ചൊല്ലൽ, ഗുരുതി, കനലാട്ടം,ചാന്തുതിറ, കുടികൂട്ടൽ ഇവ പ്രധാനപ്പെട്ട അനുഷ്ഠാനങ്ങളാണ്.വിചിത്രമായ വേഷവിധാനങ്ങളാണ് തിറക്കോലങ്ങൾക്കുള്ളത്.ഓരോ കോലങ്ങൾക്കും പ്രത്യേകം മുഖത്തെഴുത്തും മെയ്യെഴുത്തും മറ്റു ചമയങ്ങളും ഉണ്ടാകും.ചില തിറകൾക്കു വളരെ ഉയരത്തിലുള്ള മുടി കാണുന്നുണ്ട്. ഈ പ്രത്യേകതകളാണ് ഓരോ കോലങ്ങളേയും മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാക്കുന്നത്.കത്തിച്ച പന്തങ്ങൾ, വാൾ, പരിച, കുന്തം, അമ്പും വില്ലും ഇവ വേഷങ്ങൾക്കനുസരിച്ച് കോലധാരികൾ ആട്ടത്തിനിടയിൽ ഉപയോഗിക്കാറുണ്ട്.ജനുവരിമുതൽ ഏപ്രിൽവരെയാണ് തിറയാട്ട കാലം.


"https://schoolwiki.in/index.php?title=തിറയാട്ടം&oldid=407760" എന്ന താളിൽനിന്ന് ശേഖരിച്ചത്