തറ്റിയോട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ സമ്മേളനം

കൊറോണ സമ്മേളനം
 കൊറോണ മുത്തശ്ശി വിളിച്ചസമ്മേളനത്തിൽ എല്ലാ കൊറോണ മക്കളും കൃത്യസമയത്ത് എത്തി. മുത്തശ്ശി പറഞ്ഞു തുടങ്ങി. “മക്കളെ നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ കാലത്ത് ഇത്രയും മനുഷ്യരെ കൊന്നൊടുക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അന്നൊക്കെ മനുഷ്യരുടെ ശരീരം ശ്രദ്ധിക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും വീടും പരിസരവും വൃത്തിയായി വെക്കാനും ധാരാളം സമയമുണ്ടായിരുന്നു.”
   “ശരിയാണ് മുത്തശ്ശി. ഞങ്ങൾക്ക് അവസരമുണ്ടാക്കിത്തന്നത് മനുഷ്യന്റെ തിരക്കും, അശ്രദ്ധയും, ആർത്തിയും, അവജ്ഞയുമാണ്.”കൊറോണ കുട്ടികൾ ഒന്നിച്ചു പറഞ്ഞു.മുത്തശ്ശി തുടർന്നു, “മക്കളെ ഇനി ആണ് നമ്മൾ സൂക്ഷിക്കേണ്ടത്. മനുഷ്യർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. ശുചിത്വജീവിതം നയിച്ച് അവർ നമ്മളെ നശിപ്പിച്ചെ അടങ്ങു.നമ്മൾ നാശം വിതച്ചപല രാജ്യങ്ങളും ഇപ്പോൾ നമ്മുടെ പിടിയിൽ നിന്നുംരക്ഷപ്പെ ട്ടിരിക്കുന്നു.അതുകൊണ്ട് നിങ്ങൾ കരുതിയിരിക്കണമെന്ന് അറിയിക്കാൻ ആണ് വിളിച്ചത്.ഇനി എല്ലാവർക്കും പിരിഞ്ഞു പോവാം”.അങ്ങനെ കൊറോണ കുട്ടികൾ പേടിയോടെമടങ്ങിപ്പോയി.
ഇഷാൻ കൃഷ്ണ, ,
3 താറ്റിയോട് നോർത്ത്. എൽ. പി. എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ