തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
09:51, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24093 (സംവാദം | സംഭാവനകൾ) (ഉളളടക്കം ചേര്‍ത്തു)

കുട്ടികളില്‍ സാമൂഹിക ബോധം , ദേശസ്നേഹം ,സാഹോദര്യം , ഐക്യം ,മാനവീകത ,അച്ചടക്കം എന്നിവ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി പ്രാപ്തരായ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍കൂടി കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാണ് സ്കൂളുകളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.ഈ ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി 02-06-2016 ന് എല്ലാ ക്ലാസ്സുകളില്‍ നിന്നും കൂടി 35 കുട്ടികളെ അംഗങ്ങളാക്കി , രക്ഷാധികാരിയായി പ്രിന്‍സിപ്പാള്‍(പി പി രാജേഷ്) , അഡ്വൈസര്‍ (പ്രമീള ടീച്ചര്‍) , കണ്‍വീനര്‍(മുഹമ്മദ് ആഷിഖ് ഹസ്സന്‍) ജോയിന്റ് കണ്‍വീനര്‍ (റഹ്മത്ത് ഫാത്തിമ )എന്നിവരെ തിരഞ്ഞെടുത്തു. ക്ലബ്ബ് രൂപീകരിച്ചതിന്റെ ഭാഗമായി കുട്ടികളില്‍ പത്ര വായന ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി അതാതുമാസങ്ങളിലെ പത്രങ്ങള്‍ വായിച്ച് അതില്‍ നിന്നും ഓരോ മാസത്തിന്റേയും അവസാനത്തില്‍ ഓരോ ക്വിസ് മത്സരം നടത്താന്‍ തീരുമാനിച്ചു. ഓരോ മാസത്തിലും നടത്തിയ ക്വിസ് മത്സരത്തില്‍ കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് . ജൂണ്‍ മാസത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ആഗോളതാപനത്തില്‍ നിന്നും മോചനം നേടുന്നതിനും സയന്‍സ് ക്ലബ്ബുമായി സഹകരിച്ച് ഓരോ കുട്ടികള്‍ക്കും ഓരോ വൃക്ഷത്തൈ നല്‍കി . കൂടാതെ പോസ്റ്റര്‍ മത്സരം , ക്വിസ് മത്സരം എന്നിവയും നടത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികള്‍ വായിച്ച , അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തിനെക്കുറിച്ചും അതിന്റെ എഴുത്തുകാരനെ കുറിച്ചും ഒരു ലേഖനം തയ്യാറാക്കിച്ചു. പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പുകയില ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനം നടത്തി. ജൂലൈ മാസത്തില്‍ ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യ വര്‍ദ്ധിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാര്‍ സംഘടിപ്പിച്ചു. ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ നല്ല രീതിയില്‍ തന്നെ സെമിനാര്‍ അവതരിപ്പിച്ചു. ഐ ടി ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പ്രമീള ടീച്ചര്‍ , മണിടീച്ചര്‍ എന്നിവര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി. ചാന്ദ്രദിനത്തിന്റെ ഭാഗമായി നിങ്ങള്‍ ചന്ദ്രനില്‍ പോയാല്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഉപന്യാസമത്സരം നടത്തി. കുട്ടികള്‍ വളരെ രസകരസമായ രീതിയില്‍ തന്നെ ഉപന്യാസം തയ്യാറാക്കി.

. ആഗസ്റ്റ് മാസത്തില്‍ ഹിരോഷിമ ,നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് എല്ലാവര്ഷങ്ങളിലും നടത്തിയിരുന്ന സൈക്കിള്‍ റാലിയില്‍നിന്നും വ്യത്യത്തമായി ഒരു കൊളാഷ് മത്സരം നടത്തി. കുട്ടികള്‍ക്കതൊരു വേറിട്ട അനുഭവമായി മാറ്റാന്‍ കഴിഞ്ഞു. കൂടാതെ പ്ലക്കാര്‍ഡ് നിര്‍മ്മാണ മത്സരവും നടത്തി. ക്വിറ്റ് ഇന്ത്യ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ നിര്‍മ്മാണം നടത്തി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വര മത്സരം നടത്തി. കൂടാതെ ദേശഭക്തിഗാനമത്സരം ,ക്വിസ് മത്സരം ,പതാക നിര്‍മ്മാണം എന്നിവയും എല്‍ പി ക്ലാസ്സുകളില്‍ നിന്നും ദേശീയ ഗാനം ചൊല്ലുന്ന മികച്ച കുട്ടികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള മത്സരവും നടത്തി.

ഒരു പത്രം എങ്ങനെയായിരിക്കണം , അതിന്റെ ഘടന എങ്ങനെയായിരിക്കണം എന്നെല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി 1947 ആഗസ്സ് 15 ന് പുറത്തിറങ്ങുന്ന ഒരു പത്രം തയ്യാറാക്കിച്ചു. എല്ലാ ക്ലാസ്സുകളില്‍ നിന്നും നല്ല പ്രകടനം കാഴ്ചവെച്ചു. കൂടാതെ പ്രസംഗ മത്സരവും നടത്തി. സെപ്റ്റംബര്‍ മാസത്തില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ അധ്യാപകരെ ആദരിക്കല്‍ ചടങ്ങ് നടത്തുകയും അധ്യാപകര്‍ക്കുവേണ്ടി വിവിധ മത്സരങ്ങള്‍ നടത്തുകയും ചെയ്തു. ഒാസോൺ ദിനവുമായി ബന്ധപ്പെട്ട് അന്തരീക്ഷമലിനീകരണം ഒാസോൺ പാളിക്കുണ്ടാകുന്ന ഗുരുതര പ്രശ്ന്ങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ‍ഡിബേററ് തയ്യാറാക്കി. കുട്ടികള്‍ക്ക് വളരെ ആവേശകരവും പുതിയൊരു അനുഭവവും വളര്‍ത്തിയെടുക്കാൻ ഇതുകൊണ്ട്സാധി‍ച്ചു. അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനവുമായി ബന്ധപ്പെട്ട് ദാരിദ്ര്യം എങ്ങനെ നിര്‍മ്മാര്‍ജനം ചെയ്യാം എന്ന വിഷയം നല്‍കി ഒരു സെമിനാര്‍ സംഘടിപ്പിച്ചു . ചില കുട്ടികള്‍ അവരുടെ ചില അനുഭവങ്ങള്‍ പങ്കിട്ടു. അതായത് അവരുടെ വീടുകളില്‍ കല്യാണം തുടങ്ങിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ അധികം വരുന്ന ഭക്ഷണം അനാഥാലയങ്ങളിലേക്ക് കൊടുക്കുന്ന രീതി വിവരിച്ചു. ഇത് മറ്റുള്ള കുട്ടികളിലും സമൂഹത്തോട് ഒരു കടപ്പാട് ഉണ്ടാക്കാവുന്ന ഒരു അനുഭവമായി മാറി. നവംബറിലെ കേരളപ്പിറവിയോടനുബന്ധിച്ച് ആശംസാ കാര്‍ഡുകള്‍ നിര്‍മ്മിച്ചു. കൂടാതെ കേരളം രൂപീകൃതമായതിന്റെ ചരിത്രക്കുറിപ്പുകളും തയ്യാറാക്കി. ശിശുദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികള്‍ നടത്തി .ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കിച്ചു. ക്വിസ് മത്സരം നടത്തി. ജനുവരിമാസത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജി പിന്നിട്ട വഴികളിലൂടെ എന്ന വിഷയത്തില്‍ ഉപന്യാസം തയ്യാറാക്കി.