തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
09:46, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24093 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേര്‍ത്തു)

കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. പ്രധാന പ്രവര്‍ത്തനങ്ങള്‍  :

  • ശാസ്ത്രപ്രധാനമുള്ള ദിനങ്ങളുടെ ആചരണം
  • ബോധവത്കരണ ക്ലാസ്സുകള്‍ ,റാലികള്‍ ,മത്സരങ്ങള്‍.

ഭരണസമിതി കണ്‍വീനര്‍ - വിനിത കെ എന്‍ ഭരണസമിതി അംഗങ്ങള്‍ - മുഹമ്മദ് അസ്‌ലം തങ്ങള്‍ മുഹമ്മദ് സഹദ് ഫാരിഷ മുഹമ്മദ് ഇഷാല്‍ ഷമീം സന പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ നടന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ .

  • ജൂണ്‍ 15 പരിസ്ഥിതി ദിനം . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സ്കൂള്‍ അസംബ്ലിയില്‍ പ്രിന്‍സിപ്പാള്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റര്‍ രചനാ മത്സരം നടന്നു. സമ്മാനര്‍ഹമായ പോസ്റ്ററുകളുടെ പ്രദര്‍ശനവും നടന്നു.
  • ജൂണ്‍ 26 - പുകയില വിരുദ്ധ ദിനം
ലഹരി വര്‍ജ്ജിക്കുക  , ജീവന്‍ സംരക്ഷിക്കുക എന്നിങ്ങനെ ആഹ്വാനം ചെയ്തുകൊണ്ട് അമ്പതോളം കുട്ടികള്‍ പങ്കെടുത്ത സൈക്കിള്‍ റാലി ഉണ്ടായി.  ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകയില നിരോധിത കേരളം എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. 
  • സെപ്റ്റംബര്‍ 8 - നേത്രദാന ദിനം.
    നേത്ര ദാനം മഹാദാനം  എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടന്നു. പത്താം ക്ലാസ്സിലെ ഷിഹാന എന്ന വിദ്യാര്‍ത്ഥിനിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.    കൂടാതെ റയ്യാന്‍ ഐ കെയര്‍ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റുകള്‍ പങ്കെടുത്ത നേത്രദാന ക്യാമ്പ് നടന്നു.
  • സെപ്റ്റംബര്‍ 16- ഓസോണ്‍ ദിനം .

ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണം വിപുലമായാണ് ആഘോഷിച്ചത്. എല്‍പി , യുപി . ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് , പോസ്റ്റര്‍ രചന ,കാര്‍ട്ടൂണ്‍ എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍പി വിഭാഗത്തില്‍ അല്‍ഫിയ , യു പി വിഭാഗത്തില്‍ സിനാന്‍ , ഹൈസ്കൂള്‍ വിഭാഗത്തില്‍ അര്‍ഷാന എന്നിവര്‍ സമ്മാനര്‍ഹരായി.

  • ഒക്ടോബര്‍ 1 - രക്തദാന ദിനം .
	രക്ത ദാന ദിനത്തോടനുബന്ധിച്ച് രക്തദാനത്തിന്റെ ആവശ്യകതയെയും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വൈസ് പ്രിന്‍സിപ്പാള്‍ ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
  • നവംബര്‍ 7 – സി വി രാമന്‍ ദിനം.
  സി വി രാമന്‍ ദിനത്തോടനുബന്ധിച്ച് ഭൗതികശാസ്ത്രത്തില്‍ സി വി രാമന്റെ സംഭാവനകള്‍ എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി.പ്രസംഗ മത്സരം മികച്ച നിലവാരം ഉള്ളതായിരുന്നു. 
  • ഡിസംബര്‍ 1-- എയ്‌ഡ്സ് ദിനം

പ്രിന്‍സിപ്പാളിന്റെ എയ്ഡ്‌സ് ദിന സന്ദേശത്തോടുകൂടി എയ്ഡ്‌സ് ദിനത്തിനു തുടക്കം കുറിച്ചു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ച് കൊണ്ട് റാലി നടന്നു. ചുവന്ന റിബ്ബണണിഞ്ഞ് എയ്ഡ്‌സ് ദിന സന്ദേശമുണര്‍ത്തിയ റാലി വളരെ മനോഹരമായിരുന്നു. തുടര്‍ന്ന് തടയാം ഈ മഹാവിപത്തിനെ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാമത്സരം നടന്നു.മികച്ച പോസ്റ്ററുകളുടെ പ്രദര്‍ശനവും നടന്നു.

  • ഫെബ്‌റുവരി 4 - ലോക കാന്‍സര്‍ ദിനം.
 കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയറിന്റെ ഒരു ബോധവത്കരണ ക്ലാസ്സ് നടത്തി. കാന്‍സര്‍ രോഗികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക അവര്‍ക്ക് കൈമാറി.