ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം
വിലാസം
നോർത്ത്,കഴിമ്പ്രം

ഡി.വി.നോർത്ത് എൽ.പി.എസ് കഴിമ്പ്രം
,
680567
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0487 2402183
ഇമെയിൽdvnlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24516 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎ.യ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.യു. ഗീത
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



\ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ തൃശൂർ ജില്ലയിൽ തളിക്കുളം ബ്ലോക്കിൽ വലപ്പാട് പഞ്ചാ.യത്തിൽ വട്ടപ്പരത്തി ദേശത്താണ് ധർമ്മവീലാസം നോർത്ത് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ‍‍‍പാദത്തിൽ ഗുരുദേവൻറെ വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന ആഹ്വാനം ഉൾകൊണ്ട് നമ്മുടെ നാട്ടിലെ രാജ്യസ്നേഹികളായഠഠ വ്യക്തികൾ സംഭാവന ചെയ്ത സ്ഥാപനങ്ങളിലൊന്നാണ് ധർമ്മവീലാസം സ്കൂൾ. വാലിപ്പറന്പിൽ ചോലയിൽ ശ്രീ കുഞ്ഞിമാമി വൈദ്യരും ഗുരുദേവനും തമ്മിലുള്ള ബന്ധമായിരുന്നു ഈ നാട്ടിലെ സ്കൂളുകൾക്ക് പ്രോരണയായത്. ഷഷ്ഠി സമാജം സംഘടനയിടെ നേത്യത്വത്തിൽ വാലിപ്പറന്പിൽ കൃഷ്ണൻ എന്ന വ്യക്തിയുടെ വീട്ടിൽ തുടങ്ങിയ കുടി പള്ളിക്കൂടത്തെ തുടർന്ന് 1917ൽ വാലിപ്പറന്പിൽ കുടുംബാംഗങ്ങൾ സംഭാവന ചെയ്ന സ്ഥലത്ത് നാട്ടുകാർ ഒത്തുചേർന്ന് സ്കൂൾ ഉണ്ടാക്കുകയായിരുന്നു. വാലിപ്പറന്പിൽ ഗോപാലൻ അവർകളെ മാനേജരായി നിശ്ചയിച്ചു.ഒന്നു മുതൽ അഞ്ച് വരെയുള്ള എലിമെൻററി സ്കൂളായിട്ടാണ് തുടക്കം. പിന്നീട് നാല് വരെയുള്ള ലോവർ പ്രൈമറി സ്കൂൾ ആയി. സ്കൂളിൻറെ ആദ്യത്തെ സാരഥി കുഞ്ഞയ്യപ്പൻ മാഷായിരുന്നു. തീരദേശത്തെ മത്സ്യബന്ധനതൊഴിലാളികളുടെയും ചകിരിക തല്ലുതൊഴിലാളികളുടെയും മക്കൾക്ക് ഈ സ്കൂൾ വലിയ ഒരു അനുഗ്രഹമായിരുന്നു. 1982ൽ ഗോപാലൻ മാനേജരുടെ ഒസ്യത്ത് പ്രകാരം സ്കൂൾ എസ്.എൻ.ഡി.പി. യോഗം സ്കൂൾസ് ജനറൽ മാനേജർ ശ്രീ വെള്ളാപ്പിള്ളി നടേശൻ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം സ്കൂളിന് അനുവദിച്ചുതന്നു. അടുത്ത വർഷം തന്നെ എം.പി.യും എം.എൽ.എ.യും നൽകി.യ കംപ്യൂട്ടറുകൾ ഉപയോഗിച്ച് ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കി. സ്മാർട്ട് ക്ലാസ് റൂമിലേക്ക് എം.എൽ.എ.യുടെ വകയായി എൽ.സി,ഡി. പ്രോജക്ടറും അനുവദിച്ചു നൽകി. സ്മാർട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ ഫർണീച്ചറുകൾ എല്ലാം പൂർവ്വ വിദ്യാർത്ഥികള്ഡ സ്പോൺസർ ചെയ്തു. ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മികച്ചതായിട്ടും നാട്ടിൽ ഉയർന്നുവന്ന അൺ എയ്ഡഡ്, സി.ബി.എസ്.സി. വിദ്യാലയങ്ങളുടെ അതിപ്രസരം ഈ പൊതുവിദ്യാ ഭ്യാസ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചു. വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഒാരോ ‍ഡിവിഷനായി കുറയുകയും ചെയ്തു. 2017ൽ സ്കൂളിൻറെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. 2016 ഒക്ടോബർ 2-ാം തിയ്യതി എം.എൽ.എ.മാരായ ശ്രീമതി.ഗീത ഗോപി, പ്രൊഫ. കെ.യു. അരുണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നൂറാം വാർഷികം ആഘോഷം ഉദ്ഘാടനം ചെയ്തു. ശതാബ്ദി സ്മാരകമായി ഒരു ഹാൾ നിർമ്മിക്കുവാനുള്ള ശ്രമത്തിലാണ്. സ്കൂൾ സംരക്ഷണസമിതി അംഗങ്ങൾ 2017 മാർച്ചിൽ സ്കൂൾ നൂറാം വാർഷികം ആഘോഷ സമാപനം വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.37358,76.10755|zoom=15}}