ഡി.യു.എച്ച്.എസ്.എസ്. തൂത/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളം അദ്ധ്യപികയായ മിസ്സിസ് ജ്യോതി പാര്‍വ്വതി ടീച്ചറുടെ നേതൃത്വത്തില്‍ സജീവമാണ് വിദ്യാരംഗ പ്രവര്‍ത്തനങ്ങള്‍.2009-2010 വര്‍ഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉല്‍ഘാടനം 30/09/2009 ന് പെരിന്തല്‍മണ്ണ ബീ.ആര്‍.സി ട്രൈനിയായ മനോജ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു,സാഹിത്യ ക്വിസ്, വാര്‍ത്താക്വിസ്,പുരാണ ക്വിസ് എന്നിവ സ്കൂള്‍ തലത്തില്‍ നടത്തി.30/07/2009ന് ബഷീര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.പഞ്ചായത്ത് തല മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.ഉപജില്ലാ തല മത്സരത്തില്‍ ഈ സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി.ജില്ലാതനലത്തില്‍ അജയ് കൃഷ്ണന്‍, മഞ്ജരി.എം എന്നീ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും, സന.വി.കെ എന്ന യു.പി.വിദ്യാര്‍ത്ഥിനിയും പങ്കെടുത്തു.സംസ്ഥാന തലത്തില്‍ മഞ്ജരി.എം എന്ന വിദ്യാര്‍ത്ഥിനി പങ്കെടുത്തു.എഴുത്ത് കൂട്ടം,വായനക്കൂട്ടം ശില്‍പശാല നടത്തി.ഇതിനോടനുബന്ധിച്ച് ഒരു കയ്യെഴുത്ത് മാസിക പുറത്തിറക്കി.ജനുവരി അവസാനത്തോടു കൂടി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ ഉള്‍ പ്പെടുത്തി ഹൈസ്കൂള്‍ തലത്തിലും,യു.പി. തലത്തിലും കയ്യെഴുത്ത് മാസികകള്‍ ഇറക്കുന്നുണ്ട്.പഠന യാത്ര നടത്താന്‍ ഉദ്ദേശിക്കുന്നു.