ഡി.ജി.എച്ച്. എസ്.എസ്. താനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

താനാളൂർ പഞ്ചായത്ത്

താനാളൂർ പഞ്ചായത്തിലെ പ്രാചീന കേരളത്തിന്റെ മധ്യഭാഗം എന്നു കരുതപ്പെടുന്ന കേരളധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം ഉൾകൊള്ളുന്ന കേരളദ്ധീശ്വരപുരം ഗ്രാമത്തിൽ ആണ് സ്കൂൾ ഉള്ളത്. മധ്യ കാലഘട്ടത് വെട്ടത്തു നാടിന്റെ ഭാഗമായിരുന്നു താനൂർ. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന തൃക്കൈക്കാട്ടുമഠം താനൂരിലാണ്. കേരളത്തിലെ ആദ്യത്തെ റെയിൽ പാതയായ തിരൂർ -ബേപ്പൂർ പാത കടന്നുപോകുന്നതും താനൂരിലൂടെയായിരുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിൽ ഒന്നായിരുന്നു താനൂർ. എ. ഡി 1546ൽ സെന്റ് ഫ്രാൻസിസ് ഇവിടം സന്ദർശിച്ചതായും രേഖകൾ പറയുന്നു.