ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 3 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്ര വിജയം ആവർത്തിച്ച്

2020 ലും SSLC ക്ക് മികച്ച നേട്ടം ആവർത്തിച്ച് DHOHSS Pookkarathara.453 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 437 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 96.47%.

2019 സംസ്ഥാന കലോത്സവം

കൗമാര മേളയിൽ മിന്നുന്ന പ്രകടനവുമായി DHOHSS പൂക്കരത്തറ

കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ HS, HSS വിഭാഗങ്ങളിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യയും സംഘവും വൃന്ദയും സംഘവും A ഗ്രേഡ് കരസ്ഥമാക്കി DHOHSS പൂക്കരത്തറയെ മികച്ച വിജയത്തിലേക്ക് എത്തിച്ചു.അഞ്ചാം തവണയും A ഗ്രേഡ് നേടി മിമിക്രിയിൽ മിന്നും താരമായി ബിൻഷ. കഥാപ്രസംഗത്തിൽ A ഗ്രേഡ് നേടിയ ആദ്യയും സംഘവും അക്ഷരശ്ലോകത്തിൽ A ഗ്രേഡ് നേടിയ ശ്രീദേവിയും ഇംഗ്ലീഷ് കവിതാ രചനയിൽ A ഗ്രേഡ് നേടിയ അഞ്ജനപ്രിയയും തമിഴ് കവിതാരചനയിലും തമിഴ് പ്രസംഗത്തിലും മികച്ച പ്രകടനം നടത്തിയ കീർത്തനയും വിജയത്തിന്റെ മാറ്റ് വർദ്ധിപ്പിച്ചു. ഇന്നിന്റെ നേർക്കാഴ്ചയെ മൂകാഭിനയത്തിലൂടെ വേദിയിലെത്തിച്ച് ശ്രീതുവും സംഘവും Aഗ്രേഡും പ്രശംസയും പിടിച്ചു പറ്റി. മലപ്പുറം ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ പോയന്റ് നേടിയ രണ്ടാമത്തെ വിദ്യാലയമായി, അഭിമാനമായി, DHOHSS പൂക്കരത്തറ.

മികവ‌ുകൾ & അംഗീകാരങ്ങൾ

  • 2018 സംസ്ഥാന സക‌ൂൾ കലോൽസവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ത്രെഡ് പാറ്റേൺ വിഭാഗത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ശ്രേയ.



  • 2018-19 അധ്യയന വരി‍ഷത്തിൽ 30 വിദ്യാർത്ഥികൾക്ക് Full A+ ലഭിച്ച‌ു.