അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ലൈബ്രറി

സ്കൂളിലെ JRC Cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു. കുട്ടികളുടെ വായനാലോകം വികസിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി എല്ലാ ദിവസവും പ്രവർത്തിച്ചു വരുന്നു. 8-ാം ക്ലാസുകാർക്ക് തിങ്കൾ, ചൊവ്വ 9-ാം ക്ലാസുകാർക്ക് ബുധൻ, വ്യാഴം 10-ാം ക്ലാസുകാർക്ക് വെള്ളി തുടങ്ങിയ ദിവസങ്ങളിൽ പുസ്തക വിതരണം നടന്നു വരുന്നു. 5000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകമെടുത്ത് വീട്ടിൽ കൊണ്ട് പോയി വായിക്കാനുള്ള അവസരവും നൽകുന്നുണ്ട്. ടെലിവിഷൻ കാണാനുള്ള സൗകര്യവും , കൂടാതെ മലയാള മനോരമ, മാധ്യമം, ദേശാഭിമാനി, THE HINDU തുടങ്ങിയ പത്രങ്ങളും വിദ്യാരംഗം പോലെയുള്ള മാസികകളും ലൈബ്രറിയിൽ വരുത്തുന്നുണ്ട്.