ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നര വർഷത്തോളമായി കോവിഡ് എന്ന മഹാമാരി മൂലം വിദ്യാലയങ്ങൾ  ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും അടഞ്ഞുകിടന്നു എന്നുള്ള ഒരു യാഥാർത്ഥ്യമാണ്. സ്കൂളിൽ നിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടിവിയുടെയും മുൻപിൽ നിർജീവമായി നോക്കി നിൽക്കുന്ന ഒരു കാഴ്ചയാണ് നാം കണ്ടു കൊണ്ടിരുന്നത്. നെറ്റ് കണക്ഷൻ ലഭിക്കാത്തതും മൊബൈൽ ഫോണുകളുടെ അപര്യാപ്തതയും ഓൺലൈൻ ക്ലാസ്സുകൾ വിദ്യാർഥികൾക്ക് ഒരു പരീക്ഷണ കാലഘട്ടമായിരുന്നു. ഈ മഹാമാരി നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു പോകട്ടെ നമ്മുടെ വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലേക്ക്.... എത്തട്ടെ.