സഹായം Reading Problems? Click here


ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
< ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ
12:56, 26 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (Our school എന്ന താൾ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search

വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.

            സവിശേഷഷമായ ഭൂപ്രകൃതി കൊണ്ടും സാംസ്കാരികവും ചരിത്രപരവുമായ വ്യത്യസ്തത കൊണ്ടും പ്രത്യേകത പുലർത്തുന്ന വയനാട്ടിലെ മുസ്ലിം,പിന്നോക്ക ജനലക്ഷങ്ങളുടെ ആശാകേന്ദ്രമാമണ് വയനാട് മുസ്ലിം ഓർഫനേജും അവയുടെ സ്ഥാപനങ്ങളും.വിശിഷ്ട്യാ "വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻററി സ്കൂൾ".

അനാഥ കുരുന്നുകലളുടേയും,അശണരുടേയും പാവപെട്ട ഗ്രാമീണ ജനതയുടെയും വിദ്യാഭ്യാസ ഉയർച്ചക്കുള്ല കർമവേദിയായി സ്ഥാപനം വളർച്ചയുടെ പുതിയ മാനങ്ങൾ തേടുന്നു.43 വർഷം മുൻപ് 1967 ഏപ്രിൽ നാസത്തിൽ കൽപററ നീലികണ്ടി കുഞ്ഞമ്മദ് ഹാജിയിടെ വസതിയിൽ വയനാട്ടിലെ മുസ്ലിം പൗര പ്രൗമുഖരെയും പണ്ട്തൻമാരെയും പങ്കെടുപ്പിച്ച്കൊണ്ട് മുക്കം യതീംഖാന സ്ഥാപകൻ വി. ബീരാൻ കുട്ടി ഹാജി വിളിച്ച് ചേര്ത്ത യോഗത്തിൽ കേരള മുസ്ലിംകളുടെ വ‍ഴികാട്ടിയായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫകി തങ്ങൾ തുടക്കം കുറിച്ച വയനാട് മുസ്ലിം ഓർഫനേജിന്റെ പ്രഥമ സ്ഥാപനമാണ് വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർസെക്കൻററി സ്കൂൾ മുട്ടിൽ.

                                        യശശരീരനായ മുൻ കേരള മുഖ്യ മന്ത്രി സി.എച്ച്.മുഹമ്മദ് കോയസാഹിബ് വിദ്യാഭ്യാസമന്ത്രി യായാരിക്കേ സമുദായത്തിന്റേയും നാടിന്റേയും പിന്നോക്ക വസ്ഥ പരിഹരിക്കുന്നതിനായി അനുവധിച്ച സ്കുൾ യതീംഖാന അന്തേവാസികൾക്ക് താമസത്തിനായി നിർമിച്ച് കൊണ്ടിരുന്ന കെട്ടിടത്തിൽ. 1968 ഏപ്രിൽ 12ന് ഓർഫനേജിന്റെ പ്രധമവാർഷിക സമ്മേളനത്തിൽ സി.എച്ച്.മുഹമ്മദ് കോയസാഹിബ് ഉദ്ഘാടനം ചെയ്തു