ടി എം എൽ പി എസ് ഹരിപ്പാട്

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

................................

ടി എം എൽ പി എസ് ഹരിപ്പാട്
35404 school.jpg
വിലാസം
ഹരിപ്പാട്
,
ഹരിപ്പാട്. പി ഒ പി.ഒ.
,
690514
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0479 2417775
ഇമെയിൽ35419haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35419 (സമേതം)
യുഡൈസ് കോഡ്32110500701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുഷ. എസ്
പി.ടി.എ. പ്രസിഡണ്ട്രാജി ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
01-03-202435419HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ഹരിപ്പാട് AEO - യുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഹരിപ്പാട് മുനിസിപ്പാലിറ്റി 10-ാം വാർഡിൽ സ്ഥിതിചെയ്യുന്നു വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുള്ള സ്കൂൾ ആണ് ടൗൺ മുസ്ലിം എൽ.പി.എസ്. പൈങ്ങാലിൽ സ്കൂൾ എന്നും അറിയപ്പെടുന്നുണ്ട്. 1882-ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശിക്ക് 139 വയസുണ്ട്. ആദ്യകാലത്ത് മദ്രസയായിട്ടാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. പിന്നീടാണിത് പ്രൈമറി വിദ്യാലയം ആയി മാറിയത്. പണ്ട് അവിടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും , കർഷകരുമായിരുന്നു അവിടെ അധിവസിച്ചിരുന്നത്.അവർ എല്ലാവരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെ ആണ് .ആദ്യകാലത്ത് ഓലമേഞ്ഞതാ യിരുന്നു ഈ സ്കൂൾ .ഓരോ ക്ലാസും രണ്ട് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.പിന്നീട് വളരെ കെട്ടുറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ ആയി മാറി. എങ്കിലുംവേണ്ടത്ര ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൾ പ്രകടമായിരുന്നു.അതിനാൽ തന്നെ കുട്ടികളെ ആകർഷിക്കുവാൻ സ്കൂളിന് കഴിഞ്ഞില്ല.അധ്യാപകർ ചേർന്ന് ശൗചാലയങ്ങൾ നിർമ്മിച്ചു.പിന്നീട് വൈദ്യുതി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ഇവ നടത്തി.തുടർന്ന് കുറെ നല്ല നാട്ടുകാരും അധ്യാപകരും ചേർന്ന് സ്കൂൾ നവീകരണം നടത്തി.അങ്ങനെ ഇന്നു കാണുന്ന നിലയിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉള്ള നല്ലൊരു സ്കൂളായി ഉയർന്നു വരികയും ഒപ്പം കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുകയും ചെയ്തു.അധ്യാപകർ ശമ്പളത്തിലെ ഒരു വിഹിതം സ്കൂൾ വികസനത്തിന് എല്ലാമാസവും മാറ്റിവയ്ക്കുന്നു ഒപ്പംപഠനേതര പ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാൻ കഴിയുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഗ്രന്ഥശാല-

വായനാശീലം കുട്ടികളിൽ വളർത്തുന്നത്ഉതകുന്ന രീതിയിലുള്ള വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ഒഴിവുവേളകളിൽ പ്രയോജനപ്പെടുത്തുവാൻ കുട്ടികളെ പ്രേരിപ്പിക്കുന്നുണ്ട്. സ്മാർട്ട് ക്ലാസ് റൂം- പാഠഭാഗങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ദൃശ്യശ്രവ്യ രൂപത്തിൽ അവതരിപ്പിക്കാനും പഠനം ആസ്വാദ്യകരമാകാനും ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നു . 1)ക്ലാസ് റൂമിൽ കുടിവെള്ള സൗകര്യം 2)അടച്ചുറപ്പുള്ളതുംകാറ്റും വെളിച്ചവും കടക്കുന്ന ക്ലാസ് റൂമുകൾ 3) നല്ല വൃത്തിയുള്ളതും സൗകര്യം ഉള്ളതുമായ കളിസ്ഥലം 4)സ്മാർട്ട് കിച്ചൻ 5)ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം 6)ചുറ്റുമതിൽ ഗേറ്റ് 7)ചെറിയ ഔഷധത്തോട്ടം 8) ചെറിയ ഗാർഡൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഐ.ടി. ക്ലബ്ബ്

_____________

   ഐ ടി. ലാബ് ഉണ്ട് .2 ഡെസ്ക്ടോപ്,2 ലാപ്‍ടോപ് ,പ്രൊജക്ടർ  എന്നിവ  സ്കൂളിൽ ഉണ്ട്. 
  • ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നടത്തുന്നു .കളിപ്പെട്ടി ഇതിനായി പ്രയോജനപ്പെടുത്തുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദി. _________________ ക്ലാസ് തലത്തിൽ എല്ലാ വെള്ളിയാഴ്‌ചയും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌ മാസത്തിൽ ഒരു ദിവസം സ്കൂൾ തല പ്രവർത്തനങ്ങൾ നടത്തുന്നു .സമ്മാനങ്ങളും കൊടുക്കുന്നുണ്ട് .

ഗണിതക്ലബ്ബ് 

________________ ഒരോ ക്ലാസ്സിലും ഗണിതമൂല സജ്ജീകരിച്ചിട്ടുണ്ട് .ഓരോ കുട്ടിക്കും ഗണിതകിറ്റ് ഉള്ളതിനാൽ ക്ലാസ്സ്‌തലപ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ട് .ഉല്ലാസഗണിതപ്രവർത്തങ്ങളും ഗണിതവിജയപ്രവർത്തനങ്ങളും നടക്കുന്നുണ്ട് .

ഹെൽത്ത് ക്ലബ്ബ് _______________ 7 കുട്ടികൾ ഉൾപ്പെട്ട ഒരു ഗ്രൂപ്പ് ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .അവർ ശുചികരണപ്രവർത്തനങ്ങൾക്കും ഉച്ചഭക്ഷണക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു .ബോധവത്കരണക്ലാസ്സ് സംഘടിപ്പിക്കാറുണ്ട്


പരിസ്ഥിതി ക്ലബ് __________________ 8 കുട്ടികൾ ചേർന്ന് ഒരു ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട് .അവരുടെ മേല്നോട്ടത്തിൽ ഔഷധ സസ്യങ്ങളുടെ പരിപാലനം നടക്കുന്നുണ്ട് . പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട് .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമാൻ രാമൻ നായർ, ശ്രീമതി കാമാക്ഷി അമ്മ, ശ്രീമതി സരസമ്മ, ശ്രീമതി പൊന്നമ്മ, ശ്രീമതി ശ്രീദേവി.

നേട്ടങ്ങൾ

പഠനപ്രവർത്തനങ്ങളുടെ മികവ് കലാകായിക മേഖലയിലെ നേട്ടങ്ങൾ . കുട്ടികൾക്ക് പഠന ആവശ്യമായ internet,projecter , laptopഎന്നിവ ഉണ്ട് .പരിചയസമ്പന്നരായ അധ്യാപകർ ,വാഹന സൗകര്യം, ടേം യൂണിറ്റ് പരീക്ഷകൾ,സ്മാർട്ട് ക്ലാസ്സ് റൂം,സ്മാർട്ട് കിച്ചൻ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. രാമകൃഷ്ണപിള്ള ( കിംസ് ഹോസ്പിറ്റൽ ) ദാമു - കഥകളി പാട്ട്

വഴികാട്ടി

  • ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താം.(200 മീറ്റർ).
  • നാഷണൽ ഹൈവേയിൽ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ

Loading map...

അവലംബം

"https://schoolwiki.in/index.php?title=ടി_എം_എൽ_പി_എസ്_ഹരിപ്പാട്&oldid=2126402" എന്ന താളിൽനിന്ന് ശേഖരിച്ചത്