സഹായം Reading Problems? Click here


ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 4 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
20024 1.jpg
വിലാസം
വാണിയംകുളംപി.ഒ
ഒറ്റപ്പാലം

വാണിയംകുളം
,
679533
സ്ഥാപിതം01 - 07 - 1951
വിവരങ്ങൾ
ഫോൺ0466222715
ഇമെയിൽtrkhss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്20024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഒറ്റപ്പാലം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്‍‍‍ഡഡ്‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം2268
പെൺകുട്ടികളുടെ എണ്ണം2068
വിദ്യാർത്ഥികളുടെ എണ്ണം4336
അദ്ധ്യാപകരുടെ എണ്ണം53
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.രാജീവ്
പ്രധാന അദ്ധ്യാപകൻനിർമ്മല ജോർജ്ജ്
അവസാനം തിരുത്തിയത്
04-01-2021Ravikumar


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഒരു വിളക്കുമരം സ്ഥതി ചെയ്യുന്നത് അതിരുകൾ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്. ടി ആർ കെ എച്ച് എസ് എസ്

ചരിത്രം

1പണ്ട് ഹൈസ്ക്കൂൾ വിദ്യാഭ്യാസം വാണിയംകുളത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലത്തേക്കും ഷൊർണൂരിലേക്കും നടന്ന് നീണ്ടു പോകുന്ന യാത്രകളായിരുന്നു. ഇതു മൂലം പലരും അറിവിന്റെ ലോകത്തു നിന്നും പടവുകളിറങ്ങി പോന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി രൂപീകൃതമായ വാണിയംകുളം എഡ്വുക്കേഷ്ണൽ സൊസൈറ്റിയുടെ ശ്രമ ഫലമായി 1951 ജൂലൈ മാസത്തിൽ വാണിയംകുളം ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വാണിയംകുളം പഞ്ചായത്താഫീസിന് സമീപത്തുള്ള ഇരുമ്പാശ്ശേരിക്കാരു ടെ വക കെട്ടിടത്തിൽ മിസ്സിൽ സ്ക്കൂളായി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1952ൽ വാണിയംകുളം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി ഇന്ന് നിലകൊള്ളുന്ന സ്ഥലങ്ങളും കെട്ടിടത്തിലും നാട്ടുകാരു ടെ സഹകരണത്തോടെ സ്വന്തമാക്കി. ശ്രീ.കെ.നാരായണൻ നമ്പീശൻ, ശ്രീ.എം.ഗോവിന്ദൻ നായർ എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ ശ്രീ.ടി.എൻ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രാധാന അദ്ധ്യാപകൻ. 1955 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1985ൽ മാനേജർ സ്ഥാനം ഏറ്റെടുത്ത ശ്രീ.ടി.ആർ.കുഞ്ഞികൃഷ്ണന്റെ ശ്രമഫലമായി 1988ൽ പ്ലസ് ടു. അനുവദിച്ചു കിട്ടി. മൂന്ന് സയൻസ് ബാച്ചുകളും ഒന്ന് വീതം കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വഴികാട്ടി