ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സ്ഥലനാമ ചരിത്രം

ആലപ്പുഴിയിൽ 'എ.എൻ. പുരം ' എന്ന സ്ഥലത്തിന് ആ പേര് ലഭിക്കാൻ ഇടയാക്കിയ സാഹചര്യമാണ്  ഇവിടെ വെളിപ്പെടുത്താൻ പോകുന്നത്. എ.എൻ പുരത്തിന് ആ പേര് ലഭിക്കാൻ ഇടയാക്കിയ സംഭവം ഇവിടെയുള്ള തിരുമല ദേവസ്വം ക്ഷേത്രത്തിന്റെ ഇൽപത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആലപ്പുഴ പഴയ തിരുമല പ്രദേശത്ത് ജനിച്ചു വളർന്ന ഒരു ഭക്തതനായിരുന്നു റവളനായ്ക്കൻ. ആലപ്പുഴയിൽ ഒരു ക്ഷേത്രം നിർമ്മിച്ച് അവിടെ ശ്രീലക്ഷ്മി നരസിംഹ സ്വാമിയുടെ വിഗ്രഹം പ്രതിഷ്ഠിക്കണമെന്നുള്ളത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷം ആയിരുന്നു. വിധിവശാൽ അദ്ദേഹത്തിന് ആലപ്പുഴ വിട്ട് തുറവൂരിലെ വടക്കനപ്പൻ ക്ഷേത്രത്തിനു സമീപം താമസമുറപ്പിക്കേണ്ടി വന്നു. വടക്കനപ്പൻ ക്ഷേത്രത്തിൽ നിത്യവും പോയി ശ്രീ നരഹരിയെ ഭജിച്ചിരിക്കുക റവളനായ്ക്കൻ പതിവാക്കി.വേണ്ട ധനസഹായവും രാജാവ് നൽകുകയുണ്ടായി. അങ്ങനെയിരിക്കെ ഒരു ദിവസം ചില തദ്ദേശവാസികൾ അദ്ദേഹത്തിന്റെ പൂജയ്ക്ക് തടസങ്ങൾ സൃഷ്ടിച്ചു. ഇതിൽ മനംനൊന്ത റവളനായ്ക്കൻ ദുഃഖിതനായി. സ്വവാസസ്ഥാനത്തേക്ക് മടങ്ങി.അന്ന് രാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു അതിൽ രണ്ട് ശിൽപികൾ തന്നെ സന്ദർശിക്കുന്നതായിട്ടും അവർ തനിക്ക് രണ്ട് വിഗ്രഹങ്ങൾ നിർമ്മിച്ചു നൽകുന്നതായും കണ്ടു. അത് വാസ്തവത്തിൽ അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ആ വിഗ്രഹങ്ങൾ ശേഷം പ്രായാധിക്യം മൂലവും ക്ഷേത്രത്തിലെ പൂജകൾനേരാവണ്ണം നടത്താൻ സാധിക്കാത്തതു മൂലവും അദ്ദേഹം തന്റെ ക്ഷേത്രവും സ്വത്തുക്കളും കൊച്ചിയിലെ തിരുമല ദേവസ്വം അധികാരികൾക്ക് കൈമാറി. അധികം താമസിയാതെ റവളനായ്ക്കൻ നിര്യാതനായി.ക്ഷേത്രവും സ്വത്തുക്കളും കൊച്ചി ദേവസ്വത്തിന് കൈമാറിയത് തദ്ദേശീയരായ കൊങ്കിണി ബ്രാഹ്മണർക്ക് അന്യായമായി തോന്നി.കാലങ്ങൾക്ക് ശേഷം ഈ വിഗ്രഹം കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തിലേക്ക് മാറ്റി.പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കൊച്ചി ഭരിച്ചിരുന്ന ശക്തൻ തമ്പുരാന്റെ പീഡനങ്ങളെ തുടർന്ന് കൊച്ചിയിലെ കൊങഅകണർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള മരതക വിഗ്രഹങ്ങളും റവളനായ്ക്ക് നിർമ്മിച്ച നരസിംഹ മൂർത്തിയുടെ വിഗ്രഹവും മറ്റും ആലപ്പുഴയുടെ കനാൽ തീരത്തുള്ള വെങ്കടാചലപതി ക്ഷേത്രത്തിലെ അഗ്രശാലയിൽ താത്കാലികമായി പ്രതിഷ്ഠിക്കുകയും നിത്യപൂജകൾ നടത്തുകയും ചെയ്തു. അതിനുശേഷം ആലപ്പുഴ നഗരത്തിന് അത്ഭുതകരമായി വളർച്ച കൈവരിച്ചു. വ്യാപാരം അഭിവൃദ്ധി പ്രാപിക്കുകയും ധാരാളം സമ്പത്ത് ലഭിക്കാനും അത് ഇടയാക്കി. ഇതിൽ സന്തുഷ്ടനായ തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രത്തിന് കുറച്ചക്കലെയായി 57 മുറി സ്ഥലം കരം ഒഴിവാക്കി നൽകി. അവിടെ പുതിയൊരു ക്ഷേത്രം പണിയുന്നതിന് വേണ്ട ധനസഹായവും രാജാവ് നൽകുകയുണ്ടായി. 1852 ജൂൺ രണ്ടാം തീയതിയിലെ ശുഭമുഹൂർത്തത്തിൽ മരതകം പതിച്ച വെങ്കാടാചലപതിയുടെയും റവളനായ്ക്കിന്റെ ശ്രീ ലക്ഷ്മി നരസിംഹ സ്വാമിയുടെ വിഗ്രഹവും പ്രതിഷ്ഠിച്ചു. അങ്ങനെ ആലപ്പുഴയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന റവളനായ്ക്കിന്റെ ആഗ്രഹം പൂർത്തിയായി. മഹാരാജാവ് തന്നെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിനെ അനന്തനാരായണപുരം എന്നും ക്ഷേത്രത്തിന് അനന്തനാരായണപുരം തിരുമല ദേവസ്വം ക്ഷേത്രം എന്നും നാമകരണം ചെയ്തു

അനന്തനാരായണപുരം ക്ഷേത്രത്തിലെെ ചുവർചിത്രം

(i) ചരിത്രം

അനന്തനാരായണപുരം ക്ഷേത്രത്തിൽ നാലമ്പലത്തിന്റെ പുറം ചുവരുകളിൽ വ്യത്യസ്ത അളവുകളുള്ള നൂറ്റിയിരുപത്തിയേഴ് പുറങ്ങളിലായാണ് ചുവർചിത്രങ്ങൾ വരച്ചിരിക്കുന്നത്. 1852 ൽ ഈ ക്ഷേത്ര പ്രതിഷ്ഠ നടക്കുമ്പോൾ തന്നെ ഈ ചിത്രങ്ങളും ആലേഖനം ചെയ്യപ്പെട്ടിരിക്കാം. ഇതു കൂടാതെ 'മാണ്ഡ' അഗ്രശാലയിലും കുളപ്പുര മണ്ഡപത്തിലും ചുവർചിത്രങ്ങളുണ്ട്.

    127 പുറങ്ങളിൽ 118 എണ്ണത്തിൽ ആയാണ് രാമായണ കഥ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ രാമായണ കഥാ സന്ദർഭങ്ങളാണെന്ന് വർഷങ്ങൾക്ക് മുമ്പ് രു 7 വയസുള്ള കുട്ടിയാണ് ആദ്യം തിരിച്ചറിഞ്ഞത്. ഓരോ ചിത്രവും ഒരു വിദഗ്ദ ചിത്രകാരൻ രാമായണം- കഥ,സാരാംശം,ദർശനം-ഇവയൊട്ടും ചോരാതെ ആലേഖനം ചെയ്തിരിക്കുന്നു.ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ നമ്മുടെ പൂർവികർ ഗോവൻ,സാരസ്വത് പാരമ്പര്യങ്ങളോടപ്പം കേരളീയ വാസ്തു ശിൽപപാരമ്പര്യങ്ങളെ ആരോഗ്യപരമായി സമ്മേളിപ്പിക്കാൻ ശ്രമിച്ചതായി കാണാം.ചിത്രങ്ങളുടെരചനയെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ കാണാൻ കഴിഞ്ഞിട്ടില്ല. ''ചിത്ര ലക്ഷ്ണം '' പോലുള്ള പ്രാചീന ഗ്രന്ഥങ്ങളിൽ നിന്ന് ചുവർചിത്രങ്ങളുടെ നിർമ്മാണ രീതികൾ മനസിലാക്കാം.

(ii) ഇപ്പോഴത്തെ അവസ്ഥ

ഭൂരിഭാഗം ചിത്രങ്ങളുടെയും  താഴത്തെ ഒന്നരഅടിയോളം പൊളിഞ്ഞ് ഇളകുകയും പല കാലങ്ങളിലായി സിമന്റ് തേച്ച് അടച്ച് ഇരിക്കുകയും ചെയ്തിരിക്കുന്നു. പല ചിത്രത്തിന് മേൽ കരി ,പെൻസിൽ,ചെങ്കല്ല് എന്നിവ എഴുതിയിരിക്കുന്നതായും കാണപ്പെടുന്നു. കിഴക്ക് വശത്തെ പല ചിത്രങ്ങളിലും പാത്രങ്ങളും മറ്റും ദീർഘകാലം ചാരി വെച്ചതിന്റെ ഉരച്ചിൽ പാടുകളും ഉണ്ട്. ചില ചിത്രങ്ങളിൽ പുക,എണ്ണ എന്നിവ പുരണ്ടിട്ടുണ്ട്.    വെയിലും മഴയും കൂടുതലേക്കുന്ന തെക്കേഭാഗത്തുള്ള ഭിത്തിയിലാണ് കൂടുതൽ മങ്ങലുള്ളത്. വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ഇത് തരത്തിലുള്ള നാശം കുറവാണ്.ചിത്രങ്ങളുടെ മുകൾ ഭാഗം താരതമ്യേന നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

(iii) ചുവർചിത്രസംരക്ഷണ മാർഗങ്ങൾ

മഹത്തായ ഈ ചുവർചിത്രങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുകയും വരും തലമുറക്കായി കാത്ത് സൂക്ഷിക്കുകയും ചെയ്യേണ്ടത് സമുദായത്തിന്റെ കടമയാണ്. ഇതിനുള്ള മാർഗങ്ങളും സാങ്കേതിക വൈദഗ്ദ്ധ്യവും ഗുരുവായൂർ ദേവസ്വം ചുവർചിത്രപഠനകേന്ദ്രം,ആറൻമുള വാസ്തു ശിൽപ വിദ്യപഠന കേന്ദ്രം എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. കേന്ദ്ര സംസ്ഥാന  പുരാവസ്തു വകുപ്പിന്റെ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കാനുള്ള മാർഗങ്ങൾ നാം തേടേണ്ടതാണ്.