ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TIHSS (സംവാദം | സംഭാവനകൾ)
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
Tihssn.gif
വിലാസം
നായന്മാർമൂല

വിദ്യാനഗർ പി.ഒ., കാസറഗോഡ്
,
671 123
സ്ഥാപിതം.1956 - . - 1939
വിവരങ്ങൾ
ഫോൺ 04994 255288
ഇമെയിൽ 11021tihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദലി ടി പി
അവസാനം തിരുത്തിയത്
26-09-2020TIHSS

[[Category: 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:Ts.gif

കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എന്നാണ്.

ചരിത്രം

വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം നിർണ്ണയിക്കുന്നതിൽ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.

കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.

ചരിത്രത്തിന്റെ ആ നാൾ വഴികൾ ...................

വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തൻബീഹുൽ ഇസ്ലാം സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
1939 ൽ പരേതനായ ഇ. സുലൈമാൻ, തന്റെ സുഹ്രുത്തുക്കളായ എ.എം.അബ്ദുൾ ഖാദർ , എൻ. കെ. മുഹമ്മദ് എന്നിവരുടെ സജീവ സഹകരണത്തോടെ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു` തുടക്കമിട്ടു.
1940 ൽ തെക്കൻ കർണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസർ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് സ്ഥിരാംഗീകാരം നൽകിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂർത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുൾഖാദർ ‍, കുഞ്ഞാലി ഹാജി എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജർ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റർ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതൽ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുൾ ഖാദർ മാസ്റ്റർ ആണ്.തുടർന്ന് ഇ. മൊയ്തീൻ കുഞ്ഞി ഹാജിവളരെക്കാലം സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു.
1964 ൽ ഇത് യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1964 മുതൽ 1979 വരെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സി. കുമാരൻ മാസ്റ്റർ ആയിരുന്നു.1979 ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എൽ .എ. തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂൾ ആയി മാറി. സി.അബു മാസ്റ്റർ അസ്സിസ്റ്റന്റ് ഇൻ ചാർജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ൽ സ്കൂൾ മാനേജ്മെന്റ് ബദർ ജുമാ മസ്ജിദ് ജുമാ അത്തിന്റെ കീഴിൽ വന്നു.എൻ.എ. അബ്ദുൾ റഹ് മാൻ മാനേജർ ആവുകയും ചെയ്തു.
2000ൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയൻസ് (ബയോളജി , കമ്പ്യൂട്ടർ സയൻസ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്.


സാരഥികൾ

കാലം . മാനേജർ
1942-44 ജനാബ് അഹമ്മദ് ഷംനാട്
1944-80 മൊയ്തീൻ കുഞ്ഞി ഹാജി
1980-00 എൻ. എ. അബ്ദുൾ റഹ് മാൻ
2000-02 എൽ . എ. മഹമൂദ്
2002- 04 എം. ഇബ്രാഹിം ഹാജി
2004- 06 എ.എം. മഹമൂദ്
2006- എം. അബ്ദുള്ള ഹാജി
കാലം പ്രിൻസിപ്പാൾ
2000-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ .
2007-09 മുഹമ്മദാലി
2009- പി.പി.കുഞ്ഞിരാമൻ


കാലം ഹെഡ്മാസ്റ്റർ
1964-79 സി. കുമാരൻ മാസ്റ്റർ
1979-81 സി. അബു മാസ്റ്റർ
1981-93 ചാക്കോ മാസ്റ്റർ
1993-98 അബ്ദുള്ളക്കുട്ടി മാസ്റ്റർ
1998-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ
2007-08 ബി. രവീന്ദ്രൻ പിള്ള
2008- എസ്. ആർ ‍. വിജയകുമാർ



നായകർ
(ക്ലിക്ക് ചെയ്യുക)


സ്കൂൾ സ്റ്റാഫ് അംഗങ്ങൾ
(ക്ലിക്ക് ചെയ്യുക)


സ്കൂൾ കെട്ടിടങ്ങൾ .
(ക്ലിക്ക് ചെയ്യുക)


സ്കൂൾ കലോൽസവം
(ക്ലിക്ക് ചെയ്യുക)


സ്കൂൾ കായികമേള
(ക്ലിക്ക് ചെയ്യുക)


ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന് 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എൽ പി വിഭാഗത്തിൽ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തിൽ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


മാനേജ്മെന്റ്

നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് എൻ എ. അബൂബേക്കർ ഹാജി പ്രസിഡന്റ് ആയും, എ.എം. മഹമൂദ് സെക്രട്ടറി ആയും,. പി.പി. മൊയ്തു ഹാജി ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

[[{11021/NERKAZHCHA/NERKAZHCHA]]


സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ .
11021/എസ്.പി.സി NERKAZHCHA/NERKAZHCHA

Butterfly.gifമികവിന്റെ നേർക്കാഴ്ച്ചകൾ .Butterfly.gif
(ക്ലിക്ക് ചെയ്യുക)




പ്രധാന കണ്ണികൾ

(ക്ലിക്ക് ചെയ്യുക)


ദിനപത്രം

മലയാള മനോരമ
മാത്രുഭൂമി
ദീപിക
ദേശാഭിമാനി
ചന്ദ്രിക



വിദ്യാഭ്യാസം

വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എൽ .സി
ഐറ്റി@സ്കൂൾ
എസ്. സി. ഇ. ആർ . ടി .



പൊതുമേഖല


ഇന്ത്യൻ റെയിൽ വേ

ബീ.എസ്.എൻ.എൽ .

എയർ ഇൻഡ്യ

ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ

വഴികാട്ടി

Loading map...












.