സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം എൽപി സ്‌കൂൾ. ‍ കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വ തബ്ലീഗുൽ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം. 1921 ൽ സ്ഥാപിക്കുകയും 1932 ൽ സ്‌കൂൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു.

ജെ.‍ഡി.റ്റി.ഇസ്ലാം. എ.എൽ.പി.എസ്.
വിലാസം
മേരിക്കുന്ന്

മേരിക്കുന്ന് പി.ഒ.
,
673012
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0495 2730036
ഇമെയിൽhmjdtilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17424 (സമേതം)
യുഡൈസ് കോഡ്32040501406
വിക്കിഡാറ്റQ64551709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ330
പെൺകുട്ടികൾ311
ആകെ വിദ്യാർത്ഥികൾ641
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ മജീദ് ടി.എ
പി.ടി.എ. പ്രസിഡണ്ട്ആഷിക് ചെലവൂർ
എം.പി.ടി.എ. പ്രസിഡണ്ട്റസ്‌ല
അവസാനം തിരുത്തിയത്
30-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം എൽപി സ്‌കൂൾ. ‍ കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വ തബ്ലീഗുൽ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം. 1921 ൽ സ്ഥാപിക്കുകയും 1932 ൽ സ്‌കൂൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു മലബാർ കലാപത്തെതുടർന്ന് മലബാറിൽ ഒട്ടേറെപേർ മരണപ്പെടുകയും അവരുടെ മക്കൾ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുൽ ഖാദർ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിച്ചത്.

മാനേജ്മെന്റെ്

ഡോ. പി.സി.അൻവർ പ്രസി‍ഡണ്ടും സി.പി. കു‍‍‍ഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോൾ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂർണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾപെടെ 18ഓളം സ്ഥാപനങ്ങൾ ഈ കമ്മററിക്ക് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  1. 3 നിലകളിലായി വിദ്യാർത്ഥി സൗഹൃദമായ മികച്ച കെട്ടിടം.
  2. സ്മാർട്ട് ക്‌ളാസ് റൂം
  3. തിയേറ്റർ
  4. ഡ്രീം ലെ - റീഡിങ് കോർണർ
  5. ക്ലാസ്സ് റൂമിൽ ടിവികൾ
  6. SCHOOL RADIO

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സി.കെ ചന്ദ്രമതി

എം.ലക്ഷ്മിയമ്മ

ടി അബൂബക്കർ

ഐ. ശരീഫ ഉമ്മാൾ

ടി നബീസ ബീവി

കെ ഇബ്രാഹീം അബ്ബാസ്

ടി മുഹമ്മദ് ബഷീർ

അബ്ദുസ്സലാം

പി.കെ കുഞ്ഞി മൊയ്‌തീൻ കുട്ടി

ഇ മാമുക്കോയ

സി വീരാൻ

വീരാൻ കോയ

കെ.ടി അബ്ദുൽ നാസർ

എം.കെ റസിയ സത്യപാലൻ

നേട്ടങ്ങൾ

2016 - 2017 അധ്യായന വർഷത്തിലെ മികച്ച നേട്ടങ്ങൾ :

  1. ഉപജില്ല കായിക മേളയിൽ ഓവറോൾ കിരീടം
  2. ഉപജില്ല കലാമേളയിൽ ഓവറോൾ
  3. ഉപജില്ല അറബി കലോത്സവത്തിൽ സെക്കൻഡ് ഓവറോൾ

ഗ്രീൻ കേരളം പദ്ധതി ഉദ്ഘാടനം

 
ഗ്രീൻ കേരളം പദ്ധതി ഉദ്ഘാടനം

പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും ജന്മ ദിനത്തിൽ തൈകൾ നൽകുന്നു. വാർഡ് കൗൺസിലർ പദ്ധതി ഉദ്ഘാടനം ചെയ്തു. ജെഡിറ്റി സെക്രട്ടറി സി.പി കുഞ്ഞി മുഹമ്മദ്, അബ്ദുൽ ഗഫൂർ തുടങ്ങി പ്രമുഖർ പങ്കെടുത്തു

ഹിരോഷിമ നാഗസാക്കി ദിനം

 
ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം

പ്രവേശനോത്സവം 2016 - 17

 
പ്രവേശനോത്സവം 2016 - 17

SCHOOL RADIO Coming soon

 
chatty jam

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 212 കോഴിക്കോട് വയനാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 8 കിലോമീറ്റർ പിന്നിട്ട് വെള്ളിമാട്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:11.293788,75.824717|zoom=18}}