ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

             
      ഭൂമിയുടെ അധോഭാഗങ്ങിൽ നിന്നോ ആകാശത്തിന്റെ
        അറകളിൽ നിന്നോ ഒരു ആഗോള സ്പന്ദനമായി-
        മാനവരാശിക്കു മരണം വിതയ്ക്കുവാൻ-
     " കൊറോണ" യെന്നൊരു മാരകരോഗം.
       മാനവരെല്ലാം വീട്ടിലിരുന്നു ഭയന്ന
       നാളുകൾ പുഞ്ചിരിതൂകിയ പൊന്മുഖങ്ങൾ.
       മക്കളെ കാണാതെ നെഞ്ചു
       പിളർന്നു കരഞ്ഞിടുമാതാപിതാക്കൾ
      പോയി മറ‍ഞ്ഞു ദൂരത്തേക്ക്.
        മന്നിലെ മർത്യനെ ചാരത്തിൻ
        കൂമ്പാരമാക്കുവാൻ മാരകരോഗമേ!
       നീ എന്തിനു വന്നു?
        പുതുതായി പിറവിയെടുത്ത
       പരിസ്ഥിതിയിൽ കിളികളുടെ-
        ശബ്ദവും മഴയുടെ ഇരമ്പലും
       പ്രക്രതി മലനീകരണത്തെ കീഴടക്കി.
         മാനത്തെ താരകഗണങ്ങളെ കണ്ട്
     പുഞ്ചിരി തൂകി പിഞ്ചുകിടാങ്ങൾ.
     ഒന്നിച്ചു നിന്നു പൊരുതിടാം നമ്മൾ-
     തൻ നാടിന്റെ നന്മയെ പക്ഷത്താക്കി
    ശുചിത്വത്തിൻ വില്ലു കുലച്ച് നിന്നെ തുരത്തും നിശ്ചയം .
    ആദിത്യൻ തന്നുടെ കിരമങ്ങളേറ്റ് നീ ഉന്മൂലമാകും.
     അതിജീവനത്തിന്റെ മൺചിരാതുകൾ
   വീണ്ടും പ്രകാശിക്കും നിശ്ചയം.
         

അൻസു അന്ന സുനിൽ
9 A JMHSS,Vakathanam
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത