ജി യു പി എസ് പൂതാടി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള

2 വർഷക്കാലം കോവിസ് 19 സ്കൂളിലെ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഇല്ലാതാക്കിയിരുന്നു. പൂതാടി ഗവ യു പി സ്കൂൾ ആ പരിമിധികളെ അതിജീവിച്ചു കൊണ്ട് 2022 മാർച്ച് 9 ന് സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേള നടത്തി  .കുട്ടികൾ

പ്രവൃത്തിപരിചയ മേള
പ്രവൃത്തിപരിചയ മേള

ആഹ്ലാദത്തോടെ ഏറ്റെടുത്തതോടെ മേള മികവുറ്റതും വിജയപ്രദവുമായിത്തീർന്നു. രക്ഷിതാക്കളുടെയും , അധ്യാപകരുടെ യും സഹായ സഹകരണങ്ങൾ മേളയ്ക്ക് കരുത്തേകി.

സ്മാർട്ട് എനർജി പ്രോഗ്രാം (SE P)

നമ്മുടെ വിദ്യാലയങ്ങൾ കാലത്തിനൊത്ത പാഠ്യ പദ്ധതികളും അടിസ്ഥാന സൗകര്യവുമൊരുക്കി മികവിൻ്റെ കേന്ദ്രങ്ങളായി മാറി. വിദ്യാർത്ഥികളെ ഊർജ്ജ സംരക്ഷണമെന്ന മഹത്തായ ആശയത്തിൻ്റെ പ്രചാരകരും പ്രവർത്തകരുമായി മാറ്റേണ്ടതും കാലത്തിൻ്റെ ആവശ്യമാണ്. ഇതിൻ്റെ ഭാഗമായി കേരള സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടിയാണ് സ്മാർട്ട് എനർജി പ്രോഗ്രാം (SEP).ഇതിൻ്റെ ഭാഗമായ ഊർജ്ജ ഉത്സവത്തിൻ്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ പൂതാടി Gup സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും വളരെ മികച്ച നിലവാരം പുലർത്തി. 13.01.2022 വ്യാഴാഴ്ച്ച വൈകുന്നേരം 7.30 ന് ഓൺലൈനായി നടന്ന Up വിഭാഗം പ്രസംഗ മത്സരത്തിൽ  Gup സ്കൂൾ  പൂതാടിയിലെ വിദ്യാർത്ഥിനിയായ ശലഭഗോവിന്ദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച അവതരണ ശൈലിയിലൂടെ ശലഭ ഗോവിന്ദിൻ്റെ പ്രസംഗം മികച്ച നിലവാരം പുലർത്തി. ഇത്തരത്തിൽ SEP നടത്തുന്ന എല്ലാ പരിപാടികളിലും വയനാട്ടിലെ തന്നെ മികച്ച സ്കൂളായ Gup പൂതാടി സ്കൂൾ വളരെ അധികം ശ്രദ്ദിക്കപ്പെടുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനാഘോഷം

ഈ ദിവസം പോസ്റ്റർ ,ക്വിസ്സ് ,പ്രസംഗം എന്നിവ സ്കൂളിൽ നടത്തി