ജി യു പി എസ് പിണങ്ങോട്/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണല്ലോ. അതിനനുസരിച്ച് പുതുതലമുറയെ മാറ്റി എടുക്കുന്നതിനുള്ള ഗുണമേന്മ വിദ്യാഭ്യാസം നമ്മുടെ കുട്ടികൾക്കും ലഭിക്കേണ്ടതുണ്ട്.ബോധനപ്രക്രിയയിൽ ict ഏറ്റവും അനുയോജ്യമായി ഉപയോഗിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നൂതന സാങ്കേതിക വിദ്യകളിലൂടെ പഠനം എളുപ്പമാക്കാനും, സമഗ്രമായ പഠനത്തിനും സഹായകമായ ഡിജിറ്റൽ ക്ലാസ് മുറി എന്ന സങ്കൽപ്പം സാക്ഷാത്കരിക്കേണ്ടതുണ്ട് . വിദ്യാലയത്തിനോടൊപ്പം വിദ്യാർത്ഥികളും ഹൈടെക് ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഐടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകാറുണ്ട്.വിദ്യാർഥികളിലെ കമ്പ്യൂട്ടർ അധിഷ്ഠിത സർഗ്ഗവാസന വളർത്തുന്നതിനു വേണ്ടി വ്യത്യസ്ത പരിപാടികൾ ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ജിയോജിബ്ര പരിശീലനം, കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള പ്രാഥമിക പരിജ്ഞാനം, എന്നിവ ചില പരിപാടികൾ ആണ്. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത ലാപ്ടോപ്പുകൾ അർഹതപ്പെട്ട  വിദ്യാർഥികൾക്ക് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ  വിതരണം ചെയ്തു.

പ്രധാന പരിപാടികൾ

ജിയോജിബ്ര പരിശീലനം

കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള പ്രാഥമിക പരിജ്ഞാനം

ഡിജിറ്റൽ ലൈബ്രറി.

ഡിജിറ്റൽ ക്ളാസുകൾ.