"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 141: വരി 141:
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്| ഹിന്ദി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്| ഹിന്ദി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ചോക്ക് നിര്‍മ്മാണം| ചോക്ക് നിര്‍മ്മാണം.]]
*  [[{{PAGENAME}}/ ചോക്ക് നിര്‍മ്മാണം| ചോക്ക് നിര്‍മ്മാണം.]]
*  [[{{PAGENAME}}/ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കോച്ചിംഗ് | പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കോച്ചിംഗ്. ]]
*  [[{{PAGENAME}}/ ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം | ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം .]]
*  [[{{PAGENAME}}/ ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം | ശാസ്ത്രമേള, കലാമേള ,സ്പോര്‌ട്സ് പ്രത്യേക പരിശീലനം .]]
*  [[{{PAGENAME}}/LSS USS തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം | LSS USS തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം.]]
*  [[{{PAGENAME}}/LSS USS തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം | LSS USS തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം.]]
*  [[{{PAGENAME}}/ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കോച്ചിംഗ്| പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കോച്ചിംഗ്]]
 
==പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം==


  .
  .

12:11, 21 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് തരുവണ
വിലാസം
തരുവണ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-08-201715479





വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 350 ആണ്‍ കുട്ടികളും 350പെണ്‍കുട്ടികളും അടക്കം 700 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

  • തരുവണ ബസ് സ്റ്റാന്റില്‍നിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.


ചരിത്രം

     ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍  ഉള്‍പ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിന്‍റെ നിറവും ഗന്ദവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂള്‍  സ്ഥിതി ചെയ്യുന്നത് .   ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക്   പത്തു കിലോമീറ്റര്‍ ദൂരമുണ്ട് .       പുരാതനകാലത്ത് മാനന്തവാടിയില്‍ നിന്നും വൈത്തിരിയിലേക്ക് കുതിരപ്പാണ്ടി റോഡിലൂടെ  പോയിരുന്ന  വണ്ടികളില്‍ നിന്നും ചുങ്കം ഈടാക്കിയിരുന്ന സ്ഥലമാണിത്.    തരൂ  ,  അണ   എന്നീ രണ്ടു വാക്കുകള്‍ യോജിച്ചാണ് തരുവണ എന്ന പേരുണ്ടായത്.  അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് അണ.  വലിയ വണ്ടികള്‍ക്ക് നാലണയും  ചെറിയവയ്ക്ക്  രണ്ടണയുമാണ് ചുമത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.1896 -ല്‍ സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കോരന്‍കുന്നേല്‍ മൊയ്തു ഹാജി യുടെ നേതൃത്വത്തില്‍ നടയ്കലില്‍ ആരംഭിച്ച ആശാന്‍ കളരിയാണ് തരുവണ ഗവ.യൂപി സ്‌കൂളിന്റെ ആദ്യ രൂപം.  തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമഫലമയി മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1907- ല്‍ ഒരു എലമെന്ററി സ്കൂള്‍ തരുവണയില്‍ അനുവദിക്കപ്പെട്ടു  .  സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ 27 സെന്റ് സ്ഥലം തരുവണയിലെ പള്ളിയാല്‍ ആലി ഹാജി സൗജന്യമായി നല്‍കി.  ബ്രിട്ടീ‍ഷ് ഭരണത്തിന്‍ കീഴില്‍ ആധുനിക വിദ്യാഭാസം പ്രചരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായ സന്ദര്‍ഭത്തില്‍ തന്നെ  അതിനു വിത്തു പാകാന്‍ വളരെ പിന്നാക്കക്കാരായിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ദേയമായ കാര്യമാണ്.    1971 ല്‍ എലിമെന്റെറി സ്കൂള്‍ യൂ പി സ്കൂളായി ഉയര്‍ത്തുകയുണ്ടായി. 1971 വരെ പ്രതിവര്‍ഷം ശരാശരി 14 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത് . 1971 നു ശേഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ മദ്രസയിലേക്കു കൂടി താല്‍ക്കാലികമായി വ്യാപിപ്പിച്ചു. ഏതാണ്ട് ഒന്നര ദശാബ്ദക്കാലം ഈ അവസ്ഥ തടര്‍ന്നു. 1980 കളുടെ അവസാനം അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 10 സെന്റ് സ്ഥലം സ്കൂളിന് നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു ഓലഷെഡും വെള്ളമുണ്ട പഞ്ചായത്ത് ജെ ആര്‍ വൈ പദ്ധതിയില്‍ രണ്ട്മുറി കെട്ടിടവും പണിതതോടെ മദ്രസയില്‍ നടന്നുവന്നിരുന്ന സ്കൂള്‍ ക്ലാസ്സുകള്‍ സ്കൂളിന്റെ കെട്ടിടത്തിലേക്കേ് തന്നെ മാറ്റാന്‍ കഴിഞ്ഞു. അഡ്വ. കെ കെ കുഞ്ഞബ്ദുള്ള ഹാജി 22സെന്റ് സ്ഥലം കൂടി സ്കൂളിന് സൗജന്യമായി നല്‍കുകയും ഡി പി ഇ പി , ജില്ലാ പഞ്ചായത്ത് , എം പി & എം എല്‍ എ  തുടങ്ങിയ വിവിധ ശ്രോതസ്സുകളില്‍ നിന്നം ലഭ്യമായ ഫണ്ടുകളുപയോകിച്ച് കെട്ടിടങ്ങളും മറ്റ്  സൗകര്യങ്ങളും ഉണ്ടായതോടെ തരുവണ യൂ പി സ്ഖൂള്‍ അനുദിനം പഠന പഠനേതര മേഖലകളില്‍ പുരോഗമിക്കാന്‍ തുടങ്ങി .26 വര്‍ഷക്കാലം സ്കൂളിന്റെ പി ടി എ പ്രസിടണ്ടായി സേവനമനുഷ്ടിച്ച  ശ്രീ സി എച് അബ്ദുല്ല സ്കൂളിന്റ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു പ്രമുഖ വ്യക്തിയാണ്  . ഹെ‍ഡ്‌മാസ്ററര്‍ ആയി റിട്ടയര്‍ ചെയ്ത  കെ. ബാബു ഹാജി  , കെ സി ആലി , സി മമ്മു ഹാജി ,സി എഛ് അഷ്റഫ് തുടങ്ങിയവരും സ്കൂളിന്റെ പി ടി എ പ്രസിഡണ്ടുമാരായിട്ടുണ്ട്.    ശ്രി . നജ്മദ്ദീന്‍ സി കെ സി യാണ് ഇപ്പോഴത്തെ പ്രസിഡണ്ട്.       ഒട്ടേറെ ബാലാരിഷ്ടതകള്‍ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലര്‍ത്തിക്കൊണ്ട് മാനന്തവാടി ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‍ക്കുന്നു. നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സിരാകേന്ദ്രത്തിന്റെ വളർച്ചയ്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു

ഹൈസ്കൂള്‍

തരുവണ ഗവ.യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിനായി പി.മൊയ്തൂട്ടി ചെയര്‍മാനും കെ.സി. അലി കണ്‍വീനറുമായി തരുവണ സോഷ്യല്‍ വെല്‍ഫെയര്‍ കമ്മറ്റി  രൂപീകരിച്ചു. തുടര്‍ന്ന് സ്ഥലമെടുപ്പ്  ഒരു വെല്ലുവിളിയായി തരുവണയിലെ ജനങ്ങള്‍ ഏറ്റെടുത്തു. ഓരോ വീട്ടുകാരും നിശ്ചിത വരിസംഖ്യ നല്കി പത്തുലക്ഷം രൂപ സമാഹരിച്ച്  മൂന്നരയേക്ര സ്ഥലം വിലയ്ക്കു വാങ്ങി സര്‍ക്കാരിന് നല്കി. സ്ഥലമുടമകളായ പള്ളിയാല്‍  മൊയ്തൂട്ടി, പള്ളിയാല്‍ ഇബ്രാഹിം, പള്ളിയാല്‍ നിസാര്‍, എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ് .വ്യാപാരി വ്യവസായി ഏകോപനസമിതി തരുവണയൂണിറ്റ്  രണ്ടുലക്ഷം  രൂപ നല്കി. സര്‍ക്കാരിന്റെ നയം  പുതിയ ഹൈസ്കൂളുകള്‍ അനുവദിക്കുന്നതിന് തടസ്സമായപ്പോള്‍ കുട്ടികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതികള്‍ കൊണ്ടും പൊറുതിമുട്ടിയ   വെള്ളമുണ്ട  G.M.H.S.S ന്റെ ഘടനയ്ക്കുമാറ്റം വരുത്താതെ   ഒരു ബ്രാഞ്ച്  അനുവദിച്ചപ്പോള്‍ തരുവണയിലെ നാട്ടുകാരുടെ  ഹൈസ്കൂള്‍  എന്ന സ്വപ്നം ഭാഗികമായി  യാഥാര്‍ത്ഥ്യമായി.ഒരു ഉത്തരവു പ്രകാരം 2004 ജൂണ്‍  4-ന്  അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ നാലകത്ത് സൂപ്പി അവര്‍കള്‍  ബ്രാഞ്ച് ഹൈസ്കൂള്‍ നാടിന് സമര്‍പ്പിച്ചു. ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്നത്തെ എം.എല്‍. എ മാരായ ശ്രീമതി. രാധാ രാഘവന്‍, ശ്രീ. സി .മമ്മൂട്ടി  എന്നിവരുടെ  ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്കൂളിലേയ്ക്ക് രണ്ടു റോഡ് നിര്‍മ്മിച്ചതും നാട്ടുകാരുടെ പ്രവര്‍ത്തന ഫലമായാണ്. ഇതിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയത് ചാലിയാടന്‍ മമ്മൂട്ടി,ചാലിയാടന്‍ ഇബ്രാഹിം, ചാലിയാടന്‍ അബ്ദുള്ള, പള്ളിയാല്‍ നിസാര്‍ എന്നിവരേയും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇങ്ങിനെ നാട്ടുകാരുടെയും അദ്ധ്യാപകരുടേയും  ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി  ഈ സ്കൂളിനെ സ്വതന്ത്ര സ്കൂളാക്കി ഉയര്‍ത്തുന്നതിന്  മുന്‍ എം.എല്‍.എ. കെ.സി.കുഞ്ഞിരാമന്‍, എല്‍.ഡി.എഫ്, യു.ഡി.എഫ്, ഭേദമെന്യേ നിവേദനങ്ങളും ധര്‍ണ്ണകളും  മറ്റു സമര പരിപാടികളും നടത്തി.   2011 ല്‍  അന്നത്തെ സര്‍ക്കാര്‍ തരുവണ ബ്രാഞ്ച് ഹൈസ്കൂളിനെ  സ്വതന്ത്ര സ്കൂളായി പ്രഖ്യാപിച്ചു.   ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം 2011 ഫെബ്രു.22 ന് അന്നത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി  ശ്രീ. എം.എ ബേബി അവര്‍കള്‍  നിര്‍വ്വഹിച്ചു . 2011 മെയ് ഒമ്പതു മുതല്‍ ഈ സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റായ  എം. മമ്മു മാസ്റ്റര്‍ക്ക്  ഹെഡ്‍മാസ്റ്ററുടെ താത്കാലികചുമതല നല്കി. 29/08/2014 ന് പ്ലസ്സ് വണ്‍ സയന്‍സ് ബാച്ച് ആരംഭിച്ചു .

ഭൗതികസൗകര്യങ്ങള്‍

  • ആകര്‍ഷകമായ സ്കൂള്‍ അന്തരീക്ഷം
  • ടൈല്‍ പാകിയ നടുമുറ്റം
  • കളി സ്ഥലം
  • ജൈവ പച്ചക്കറി തോട്ടം.
  • റോബോട്ടിക് ബെല്‍ സിസ്റ്റം
  • എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
  • ഗേള്‍ ഫ്രണ്ട്‌ലി ടോയിലറ്റ്
  • ലൈബ്രറി & റീഡിംഗ് റൂം
  • കുട്ടികള്‍ക്കായി ശിശുസൗഹൃദ പാര്‍ക്ക്
  • കുടിവെള്ള സൗകര്യം
  • വിദ്യാലയ ജൈവ വൈവിദ്യ ഉദ്യാനം
  • അക്വാ പാര്‍ക്
  • മുള വൈവിദ്യ ഉദ്യാനം
  • മഴമറ കൃഷിയിടം
  • ജൈവ കൃഷിയിടം
  • LCD പ്രൊജക്ടര്‍ സൗകാര്യം
  • കംപ്യൂട്ടര്‍ ലാബ്
  • ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര
  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികള്‍
  • വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം
  • കോ ഓപ്പറേറ്റീവ് സൊസയ്റ്റി
  • ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകള്‍
  • എല്‍.കെ.ജി & യു.കെ.ജി ക്ലാസുകള്‍

ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവിൽ ലഘുചിത്ര[നടുവില്‍ ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവില്‍ ലഘുചിത്രം[നടുവില്‍

മണ്ണറിഞ്ഞ് മനം നിറഞ്ഞ് വിഷരഹിത പച്ചക്കറി വ്യാപന പദ്ധതി

ലഘുചിത്രം[തനത് പ്രവര്‍ത്തനം 2017

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സയന്‍‌സ് ക്ലബ്ബ്

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം

.

നേട്ടങ്ങള്‍

PTA & MPTA

അധ്യാപക രക്ഷാകര്‍തൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി രക്ഷിതാക്കള്‍ സ്‌കൂളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചര്‍ച്ച ചെയ്യാനും പോരായ്മകള്‍ പരിഹരിച്ച് തുടര്‍ നടപടികള്‍ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ സാരഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ&oldid=380206" എന്ന താളിൽനിന്ന് ശേഖരിച്ചത്