ജി യു പി എസ് കളർകോട്/അക്ഷരവൃക്ഷം/-ഒരു ക്വാറൈന്റൈൻ കാലം -

Schoolwiki സംരംഭത്തിൽ നിന്ന്
 -ഒരു ക്വാറൈന്റൈൻ കാലം -    

എന്റെ പേര് കണ്ണൻ, ഞാൻ ജനിച്ചതും വളർന്നതും ദുബായിലാണ്, എന്റെ അച്ഛൻ ദുബായിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ട് അച്ഛൻ അമ്മ അടങ്ങിയ കുടുംബവും ദുബായിലായിരുന്നു, സുമേഷ് എന്നായിരുന്നു അച്ഛന്റെ പേര് അച്ഛന് ദുബായിലെ പ്രമുഖ എണ്ണ കമ്പനിയിലായിരുന്നു ജോലി, അമ്മ വീട്ടിൽ തന്നെ. അടുത്ത ആഴ്ച എന്റെ മാമന്റെ കല്യാണമാണ്, അപ്പോഴാണ് ലോകം മുഴുവൻ കോവിഡ് പടർന്നുപിടിച്ചത്. ആദ്യം ദുബായിൽ ചുരുക്കം ചില സ്ഥലങ്ങളിലെ കോവിഡ് ബാധിച്ചിട്ടുണ്ട് ആയിരുന്നുള്ളൂ, അതുകൊണ്ടുതന്നെ ദുബായിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചി രുന്നില്ല, അങ്ങനെ മാമന്റെ കല്യാണത്തിന് ഞങ്ങൾ നാട്ടിലേക്ക് വിമാനം കയറി.

        നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ തന്നെ നേരിയ തൊണ്ടവേദന അനുഭവപ്പെട്ടിരുന്നു.. പരിശോധിച്ച ഡോക്ടർ ആംബുലൻസിൽ തന്നെ ആശുപത്രിയിലേക്ക് മാറ്റി, 14 ദിവസം ഐസൊലേഷൻ വേണമെന്ന് പറഞ്ഞു..
 അവിടെവച്ച് ഒരു നഴ്സിനെ പരിചയപ്പെട്ടു.., മേരി എന്നായിരുന്നു പേര്.. സ്വദേശം കാഞ്ഞിരപ്പള്ളി. എന്റെ  എന്റെ സ്രവ സാമ്പിൾ എടുക്കാൻ വരുമ്പോഴായിരുന്നു പരിചയപ്പെട്ടത് ഞങ്ങൾ പിന്നെ അടുത്ത സുഹൃത്തുക്കളായി, മേരി സിസ്റ്ററിന് എന്നെ വലിയ കാര്യം ആയിരുന്നു., ശേഷം രണ്ടു ദിവസമായി സിസ്റ്ററിനെ കാണാനില്ലായിരുന്നു. വേറൊരാളോട് അന്വേഷിച്ചു. ലക്ഷണങ്ങൾ കണ്ടതുകൊണ്ട് ഐസൊലേഷൻ ആണെന്ന് പറഞ്ഞു. എനിക്ക് വളരെ വിഷമം ആയി. എന്നിൽ നിന്നാണോ  പകർന്നത് എന്ന് ആശങ്ക ഉളവാക്കി.. എന്റെ എന്റെനിരീക്ഷണ കാലയളവ് അവസാനിക്കാറായി.. ടെസ്റ്റ് നെഗറ്റീവ് ആയതോടെ ആശുപത്രിയിൽ നിന്നും വിടുതൽ നൽകി. വീട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും മാമന്റെ കല്യാണം കഴിഞ്ഞിരുന്നു. കല്യാണം കൂടാൻ കഴിഞ്ഞില്ലെങ്കിലും കുടുംബത്തെ പോലും മറന്ന് ജീവൻ പോലും പണയപ്പെടുത്തി ഉള്ളവർക്കായി ത്യാഗം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരിൽ ഒരാളായ മേരി സിസ്റ്ററിനെ ദുബായിലേക്ക് മടങ്ങി പോകുന്നതിനു മുന്നേ ഒന്നുകൂടി കാണണം, അഭിനന്ദിക്കണം.. എന്റെ മനസ്സ് പറഞ്ഞു..
കോളിംഗ് ബെൽ ശബ്ദിച്ചു.. വാതിൽ തുറന്നപ്പോൾ പ്രദേശത്തെ ഒരു ആരോഗ്യ പ്രവർത്തകയാണ്.. " മോനേ കുഴപ്പമൊന്നുമില്ലല്ലോ"..

"ഇല്ല " ഞാൻ മറുപടി പറഞ്ഞു.. ചെറുപുഞ്ചിരിയോടെ അവർ മടങ്ങി. നമ്മുടെ നാടിന്റെ കരുത്തലിനെ ഓർത്ത് ഞാൻ അഭിമാനം കൊണ്ടു.

യുവൻ ശങ്കരൻ ഡി
7 A ജി യു പി എസ് കളർകോട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ