ജി എൽ പി എസ് രാമൻകുളം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ജി . എൽ . പി .എസ് . രാമൻകുളം

ജി . എൽ . പി .എസ് . രാമൻകുളം 1957-ൽ സ്ഥാപിതമായ വിദ്യാഭ്യാസ വകുപ്പാണ് ഇതു കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .സ്കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു . ഹെഡ് മാസ്റ്റർ ഒഴികെ പ്രീ - പ്രൈമറി അടക്കം 11 അധ്യാപകർ ഇവിടെ ഉണ്ട് . സ്കൂൾ കോ - എഡ്യൂക്കേഷണൽ ആണ് , അതിനോട് അനുബന്ധിച്ച് ഒരു പ്രീ -പ്രൈമറി വിഭാഗമുണ്ട് . മലയാളമാണ് സ്കൂളിലെ പഠന മാധ്യമം .സ്കൂളിന് സർക്കാർ കെട്ടിടമുണ്ട് . 3 നിലകളിലായി നല്ല സൗകര്യത്തോടെ ഈ സ്ഥാപനം പ്രവർത്തിക്കുന്നു. പഠനാവശ്യങ്ങൾക്കായി 8 ക്ലാസ് മുറികളുണ്ട് . എല്ലാ ക്ലാസ്റൂമും കുട്ടികൾക്ക് പഠന സൗകര്യമുള്ളതാണ്. പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി സ്കൂളിൽ ഓരോ ക്ലാസ്സിനും ലാപ് ടോപ് സൗകര്യം ഉണ്ട് . അധ്യാപകർക്ക് പ്രത്യക സ്റ്റാഫ്‌റൂമും ഹെഡ്മാസ്റ്റർക്കു പ്രത്യക റൂമും ഉണ്ട് .സ്കൂളിന് വൈധ്യുതി കണക്ഷനുണ്ട് .ടോയ്ലറ്റ് സൗകര്യം നല്ല നിലയിൽ ഉണ്ട് . കുടിവെള്ള സൗകര്യം ടാപ്പ് മുതലായവ ഉണ്ട് . സ്കൂൾ പരിസരത്തു തന്നെ ഉച്ചഭക്ഷണം തയ്യാറാക്കാൻ നല്ല സൗകര്യപ്രദവും വൃത്തിയുമുള്ള കിച്ചൻ ഉണ്ട് . അതിനടുത്ത തന്നെ കുട്ടികൾക്ക് ഭക്ഷണം വിളമ്പാനുള്ള സൗകര്യവുമുണ്ട് . ഗ്രൗണ്ട് സൗകര്യം ഇല്ല എന്ന് തന്നെ പറയാം  . സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുകളിലായി ഒരു കുന്നിൻ പുറത്താണ് ഗ്രൗണ്ട് .