ജി എൽ പി എസ് മേപ്പാടി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

മേപ്പാടി ഗവ: എൽ പി . സ്കൂളിൽ  വർഷങ്ങളായി  സജീവമായി പ്രവർത്തിച്ചു വരുന്ന ക്ലബ്ബാണ്  വിദ്യാരംഗം കലാ സാഹിത്യ വേദി . എല്ലാ വർഷവും ജൂൺ മാസത്തിൽ വായനാ വാരത്തോടനുബന്ധിച്ച് തന്നെ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്താറുണ്ട്. വായനാ വാര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്  വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്.

കഥാ രചന, കവിതാ രചന, ചിത്രരചന, ജലഛായം, , കവിതാലാപനം, നാടൻ പാട്ട് അവതരണം, ആ സ്വാദനക്കുറിപ്പ് തയ്യാറാക്കൽ, അഭിനയം തുടങ്ങി വിവിധ മത്സരങ്ങൾ സ്കൂളിൽ നടത്താറുണ്ട്. കഥാ രചന, കവിതാ രചന, നാടൻ പാട്ട് തുടങ്ങിയവയിൽ കുട്ടികൾക്ക്  അറിവ് നൽകുന്നതിനായി എല്ലാ വർഷവും സ്കൂളിൽ  പ്രഗത്ഭ വ്യക്തികളെ  പങ്കെടുപ്പിച്ചു കൊണ്ട് ശില്പശാലകൾ  സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ വായനയും , സർഗാത്മക ശേഷികളും വർദ്ധിപ്പിക്കുവാനായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ അധ്യാപകർ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ ലൈബ്രറി പുസ്തകങ്ങൾ എത്തിച്ചു നൽകി. വിദ്യാരംഗം കലാ സാഹിത്യ വേദി എല്ലാ വെള്ളിയാഴ്ചയും സ്കൂളിൽ ബാലസഭകൾ നടത്തി വരാറുണ്ട്. സബ് ജില്ലാ തല മത്സരങ്ങളിൽ ജി.എൽ.പി.എസ് മേപ്പാടിയിലെ കുട്ടികൾ പങ്കെടുക്കുകയും , വിജയം നേടുകയും ചെയ്യാറുണ്ട്. 2016 ൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തയ്യാറാക്കിയ" രസക്കുടുക്ക" എന്ന കയ്യെഴുത്ത് മാസിക സബ് ജില്ലാ തലത്തിൽ ഒന്നാം സമ്മാനം നേടി.ഈ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദി  ബി ആർ . സി. തലത്തിൽ സംഘടിപ്പിച്ച കഥാ രചനാ മത്സരത്തിൽനാലാം ക്ലാസ് വിദ്യാർഥിനി ഹണി പ്രിയ മുരളി സബ് ജില്ലാ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാരവാഹികളായി  ഡാലി  .എം.പി, ബിന്ദു. എ.റ്റി. എന്നീ അധ്യാപകർ പ്രവർത്തിച്ചു വരുന്നു.