ജി എൽ പി എസ് മുണ്ടക്കൈ

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 30 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് മുണ്ടക്കൈ
15217.jpg
വിലാസം
മുണ്ടക്കൈ

മുണ്ടക്കൈ പി.ഒ,
വയനാട്
,
673577
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ9526337282
ഇമെയിൽglpsinmundakkai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.ടി.മാത്യു
അവസാനം തിരുത്തിയത്
30-12-2018Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ ഉപജില്ലയിൽ മുണ്ടക്കൈ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മുണ്ടക്കൈ . ഇവിടെ 29 ആൺ കുട്ടികളും 29 പെൺകുട്ടികളും അടക്കം 58 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന ഗ്രാമം ജില്ലയുടെ ഒരു അതൃത്തി പ്രദേശമാണ്.കാടുകളും മലകളും പുഴകളും നിറഞ്ഞ ഈ പ്രദേശത്തിലെ കാട്ടിലൂടെ 13 km യാത്ര ചെയ്താൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ എത്തിച്ചേരാം.ഗ്രാമവാസികളെല്ലാം തന്നെ തോട്ടം തൊഴിലാളികളായിരുന്നു.ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് പല പ്രകൃതി ക്ഷോഭങ്ങൾക്കും ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്.1984ൽ അതി ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി.മുണ്ടക്കൈ ഗ്രാമത്തിന്റെ ഒരു പ്രദേശം തന്നെ ഉരുൾപൊട്ടലിൽ നഷ്ടമായി.ഈ കുഗ്രാമത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടാൻ മരപ്പാലത്തിലൂടെ സഞ്ചരിച്ച് വേണമായിരുന്നു 5 km അകലെ ഉള്ള അട്ടമലയിലെ വിദ്യാലയത്തിലെത്താൻ.ഇത്തരം പ്രകൃതി ദുരന്തങ്ങൾ താണ്ടിയുള്ള ഈ യാത്ര വളരെ ദുഷ്കരവും അപകടം നിറഞ്ഞതുമായിരുന്നു.അതുകൊണ്ട് തന്നെ മാതാപിതാക്കൾ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനയക്കാൻ വൈമനസ്യം കാണിച്ചിരുന്നു.ഇത് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയെ സാരമായി ബാധിച്ചു.ഈ പരിതസ്ഥിതിയിൽ ഇതിനൊരു പരിഹാരമായി പ്രദേശത്തെ സുമനസുകൾ സംഘടിക്കുകയും കലക്ടറെ തങ്ങളുടെ വിഷമാവസ്ഥ അറിയിക്കുകയും അദ്ദേഹത്തിന്റെ അനുമതിയോടെ DPEP യുടെ നേതൃത്വത്തിൽ സ്ഥലത്തെ മദ്രസ കെട്ടിടത്തിൽ അനൗപചാരിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു.ഇതിനു വേണ്ട മാർഗ നിർദേശങ്ങളും നേതൃത്വവും നൽകിയത് അന്നത്തെ വയനാട് ജില്ലാ ഡയറ്റ് പ്രിൻസിപ്പാൾ ലക്ഷ്മണൻ സാറായിരുന്നു. അദ്ദേഹത്തെ ഈ അവസരത്തിൽ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ശേഷം വിദ്യാലയത്തിനു വേണ്ടി ഹരിസൺസ് മലയാളം ലിമിറ്റഡ് അര ഏക്കർ സ്ഥലം അനുവദിച്ചു തരികയും അഞ്ച് മുറകളോടു കൂടിയ കെട്ടിടം പണി ആരംഭിക്കുകയും 1998-99 അക്കാദമിക വർഷത്തിൽ സർക്കാർ വക വിദ്യാലയമായി തുടക്കം കുറിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1998ൽ പണിത കെട്ടിടം പിന്നീട് 2012ൽ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ചു.അതോടൊപ്പം വിദ്ദയാലയത്തിന്റെ ചുറ്റു മതിലും കുടിവെള്ളത്തിനായുള്ള കുഴൽകിണറും പൂർത്തീകരിച്ചു. 2014-15 ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ രണ്ട് റൂമുകളോടു കൂടിയ പുതിയൊരു കെട്ടിടം അനുവദിക്കപ്പെട്ടു. വിശാലമായ കളിസ്ഥലവും കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പഠനം രസകരം

വായനാ തൊട്ടിൽ പഠനം രസകരമാക്കുന്നതിനു വേണ്ടി പപ്പറ്റ്, ഗണിത ചാർട്ടുകൾ, വായനാ തൊട്ടിൽ, ഗണിത കിറ്റ്, മണൽ തടം, വിവിധ തരം ശേഖരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുകയും ജില്ലയിലെ ഏറ്റവും നല്ല എൽ പി സ്കൂൾ എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു.

കളരി പരിശീലനം

2006-07 കാലഘട്ടത്തിൽ വിദ്യാലയത്തിലെ അധ്യാപകനായ ശശി മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കളരി വിദ്യാഭ്യാസം നൽകിയിരുന്നു.

ശുചിത്വ വിദ്യാലയം

2007-08ൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്ര മേള

2009 മുതൽ കലാമേളകളിലും ശാസ്ത്രമേളകളിലും വിദ്യാലയം തിളങ്ങി നിന്നു.

മികവുത്സവം

മേപ്പാടി പഞ്ചായത്തിലെ മികവുത്സവം എന്ന പരിപാടിയിൽ വിദ്യാലയത്തെ ഒന്നാമതായി തിരഞ്ഞെടുത്തത് വിദ്യാലയ മികവുകളിലെ ഒരു പൊൻ തൂവലായി.

അമ്മ വായന

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടി അമ്മമാരെ സ്കൂൾ ലൈബ്രറിയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനമാണിത്. ഇതിലൂടെ കുട്ടികളിൽ വായനാ ശീലം വർധിപ്പിക്കുവാൻ സാധിച്ചു.

ഹോണസ്റ്റി ഷോപ്പ്

കച്ചവടക്കാരനില്ലാത്ത സത്യസന്ധതയുടെ കട വിദ്യാലയത്തിൽ വിജയകരമായി പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മുണ്ടക്കൈ&oldid=570367" എന്ന താളിൽനിന്ന് ശേഖരിച്ചത്