ജി എൽ പി എസ് പൂമല/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുടുംബമരം പദ്ധതിക്ക് കീഴിൽ എല്ലാ കുട്ടികൾക്കും വിവിധയിനം വൃക്ഷ തൈകൾ നൽകുകയും അവകൾ നട്ട് പിടിപ്പിച്ച് നല്ല രീതിയിൽ പരിപാലിച്ച് പോരുന്ന മികച്ച വിദ്യാർത്ഥിക്ക് വർഷാവസാനം അവാർഡ് നൽകാനും തീരുമാനിച്ചു. മാതൃഭൂമി പത്രത്തിന്റെ കീഴിൽ അവതരിപ്പിക്കപ്പെട്ട സീഡ് പദ്ധതി പ്രകാരം വിവിധയിനം വിത്തുകൾ വിതരണം ചെയ്തു. നല്ല രീതിയിൽ കൃഷി ചെയ്ത് തെളിയിച്ച മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ശ്രീ. വൈഷ്ണവ് കുട്ടികർഷകൻ അവാർ‍ഡിന് അർഹനാവുകയും ചെയ്തു. നല്ല സ്കൂളായി പൂമല എൽപി സ്കൂളിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

2021 ലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ശ്രീ. സുന്ദർലാൽ സാറിന്റെ നേതൃത്വത്തിൽ വിപുലമായ തരത്തിൽ വെബിനാ‍ർ സംഘ‍ടിപ്പിച്ചു. ~

ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ഇവിഎസ് പാഠ ഭാഗങ്ങളിലെ പഠന നേട്ടത്തേയും പഠന ലക്ഷ്യങ്ങളേയും നേടിയെടുക്കുന്നതിനായി വാതിൽപുറ പഠനം എന്ന പേരിലായി കുട്ടികൾ വ്യത്യസ്ത സ്ഥലങ്ങളൾ സന്ദർശിക്കുകയും പ്രായോഗിക പഠനം നേടിയെടുക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി മണ്ണറിയാം മണമറിയാം എന്ന പേരിലായി ഒരു മാഗസിൻ തയ്യാറാക്കുകയും ചെയ്തു.