ജി എൽ പി എസ് ചളിപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ജി എൽ പി എസ് ചളിപ്പാടം
വിലാസം
ചളിപ്പാടം

GLPS CHALIPPADAM
,
എരഞ്ഞികോട് പി.ഒ.
,
676541
സ്ഥാപിതം1944
വിവരങ്ങൾ
ഇമെയിൽglpschalippadam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18506 (സമേതം)
യുഡൈസ് കോഡ്32050600202
വിക്കിഡാറ്റQ64566647
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ റസാഖ് സി
പി.ടി.എ. പ്രസിഡണ്ട്വേണുഗോപാലൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എൽ.പി.സ്കൂൾ. 1944 മേയ് 15 ന് നിലവിൽ വന്നു.1 മുതൽ 4 വരെ ക്ലാസ് പ്രവർത്തിക്കുന്നു.5 അധ്യാപകരും ഒരു പാർട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകർഷണീയവുമായ ഒരു കെട്ടിടമുണ്ട്.ബ്രോഡ് ബാൻറ് ,വൈഫൈ സൗകര്യമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൻെറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബുള്ള ആദ്യ ഗവ . എൽ.പി. സ്കൂളാണ് ചളിപ്പാടം.



ചരിത്രം

പ്രമാണം:Hummingbirds.gif

                           മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീർഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളിൽ നിരവധി പ്രൈമറി വിദ്യാലയങ്ങൾക്ക് തുടക്കമിട്ടു. അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയിൽ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കൽ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവിൽ വന്നു.

ഒരു വലിയ പുളിമരത്തിന് താഴെയായിരുന്നു ഈ കളപ്പുര. അതിനാൽ പുളി‍ഞ്ചോട്ടിലെ സ്കൂൾ എന്നറിയപ്പെട്ടിരുന്നു. അപ്പുണ്ണിനായരായിരുന്നുവത്രെ സ്കൂൾ തുടങ്ങാൻ നേതൃത്വം നൽകിയിരുന്നത്. 1944 മേയ് മാസം 15ന് വി.ഗോപാലൻ നമ്പ്യാർ പ്രഥമ അധ്യാപകനായി ചാർജ്ജെടുത്തു. അന്നുതന്നെ ആദ്യ വിദ്യാർത്ഥിയായി മുരിയൻകണ്ടൻ രാമൻ കുട്ടി മകൻ വേലായുധനെ ഒന്നാം ക്ലാസിൽ ചേർത്തി. പള്ളിക്കത്തൊടി ചെക്കുട്ടി മകൾ ഉണ്ണൂലിയാണ് ആദ്യ വിദ്യാർത്ഥിനി. ആദ്യ ദിവസം 5 ആൺകുട്ടികളും 4 പെൺകുട്ടികളും സ്കൂളിൽ ചേർന്നു.രണ്ടാം ദിവസം 3 ആൺകുട്ടികൾ മാത്രവും മൂന്നാം ദിവസം 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും സ്കൂളിൽ ചേർന്നു.1944-45 വർഷം 31 ആൺകുട്ടികളും 21 പെൺകുട്ടികളുമടക്കം 52 പഠിതാക്കൾ ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നു. അക്കാലത്ത് പെൺകുട്ടികളടക്കം ആരും തന്നെ ഷർട്ട് ഉപയോഗിച്ചിരുന്നല്ലത്രേ. ചില പെൺകുട്ടികൾ ചുമലിലൂടെ ഒരു തോർത്ത്മുണ്ട് പുതക്കും. അത്രമാത്രം.

                          
                         വി.ഗോപാലൻ നമ്പ്യാർ ലീവിൽ പ്രവേ‍ശിച്ചപ്പോൾ കെ.വി.മാധവൻ നായരും എം പി ശങ്കരൻ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബർ 29 മുതൽ എം പി ശങ്കരൻ നമ്പീശൻ, വി ഗോപാലൻ നായർ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതൽ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പിൽക്കാലത്ത് നിർത്തലാക്കി. പിന്നീട് വി.പി.ചെറിയാപ്പു ഹാജി വാടകക്ക് നൽകിയ കെട്ടിടത്തിൽ വളരെക്കാലം പ്രവർത്തിച്ചു. ഒരിക്കൽ സ്കൂളിന് എന്തോ കേടുപാടുകൾ സംഭവിച്ചു. അപ്പോൾ താത്‍‍‍‍‍ക്കാലികമായി രണ്ടിടത്ത് സ്കൂൾ പ്രവർത്തിച്ചു. താഴെ ചളിപ്പാടത്തെ താഴത്തേതിൽ ഉണ്ണീരിക്കുട്ടിയുടെ വീടിനോട് ചേർന്ന കളപ്പുരയിലും പുതുപ്പറമ്പൻ ആണ്ടിമാമൻെറ തറവാടു വീടായ തുപ്പിലിക്കോട്ടിലെ കളപ്പുരയിലും. ഇതിൽ ഉണ്ണീരിക്കുട്ടിയുടെ കളപ്പുര ഇന്നുമുണ്ട്. തുപ്പിലിക്കോട്ടിലെ കളപ്പുര പൂർണമായും നശിച്ചു. ഏകദേശം ഒരു വർഷത്തിനു ശേ‍ഷം വീണ്ടും വാടകക്കെട്ടിടത്തിൽ തന്നെ പ്രവർത്തനം പുനരാരംഭിച്ചു.
                           
                 കുട്ടികൃഷ്ണൻ മാഷ്, വാസന്തി ടീച്ചർ, കുറുപ്പുമാഷ്, വേലായുധൻ മാ‍ഷ്,അർജുന ആചാരി, പൊന്നമ്മ ടീച്ചർ, നാരായണി ടീച്ചർ,  ദാസ് മാസ്ററർ,  ശ്രീധരൻ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചർ, രാധ ടീച്ചർ, വത്സമ്മ ടീച്ചർ..................അങ്ങനെ നീണ്ടുപോകുന്നു  ചളിപ്പാടത്തുകാരെ  അക്ഷരം പഠിപ്പിച്ചവർ. ഇന്ന് ചളിപ്പാടം ഗവ.എൽ.പി.സ്കൂൾ അതിൻെറ മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു.  വിദ്യാഭ്യാസ പുരോഗതിയിൽ  ഏറെ തൽപരനായിരുന്ന ചളിപ്പാടത്തുകാർക്ക് ഏററവും പ്രിയങ്കരനായിരുന്ന മർഹും വി.പി.മുഹമ്മദ് എന്ന  ചെറിയാപ്പുഹാജി  സംഭാവനയായി നൽകിയ സ്ഥലത്ത് ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്. അന്നത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ.സി.ചന്ദ്രൻ ക്രിയാത്മകമായ നേതൃത്വം നൽകി. ഇപ്പോൾ ഈ സരസ്വതീക്ഷേത്രത്തിൽ  71 പഠിതാക്കളും 5 അധ്യാപകരും ഒരു പാർട്ട്ടൈം  സ്ററാഫുമുണ്ട്. സ്കൂളിൻെറ പുരോഗതിയിൽ തൽപരരായ  ഒരു പി.ടി.എ. കമ്മിറ്റി നിലവിലുണ്ട്.ശ്രീ. വടക്കൻ ലുക്മാനുൽ ഹക്കീമാണ് പി.ടി.എ.പ്രസിഡണ്ട്. പി.ടി.എ.യുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി  ശ്രീമതി.സജീന പാലക്കലിൻെറ നേതൃത്വത്തിലുള്ള എം.ടി.എ.കമ്മിററിയും പ്രവർത്തിക്കുന്നു.
                          
                      എൽ. സി.ഡി.പ്രൊജക്ടർ അടക്കമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്,  പഠനം പാൽ പായസമാക്കാൻ ശാസ്ത്രലാബ്,  ആയിരക്കണക്കിന് പുസ്തകങ്ങളുളള സ്കൂൾ ലൈബ്രറി,  ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി,വിഷമയമില്ലാത്ത പച്ചക്കറികൾക്കായി "പച്ചപ്പ്", എെ.ഇ.ഡി.സി. കുുട്ടികളെ പരിഗണിക്കുന്ന റാമ്പും അഡാപ്ററഡ് ടോയ് ലററും,  കുുട്ടികൾക്ക് കളിച്ചു പഠിക്കാൻ കുട്ടികളുടെ പാർക്ക്,  സ്കൂളിനെ മനോഹരമാക്കുന്ന പൂന്തോട്ടം,  ശിശു സൗഹൃദം ഉറപ്പ് വരുത്തുന്ന ചുമർ ചിത്രങ്ങൾ, പെൺകുുട്ടികൾക്കായി സൈക്ലിംഗ് പരിശീലനം എന്നിവ സ്കൂളിൻെറ ഇന്നത്തെ പ്രത്യേകതകളാണ്.

അദ്ധ്യാപകർ

അനദ്ധ്യാപകർ

ഭൗതികസൗകര്യങ്ങൾ


ഫോട്ടോ ഗാലറി ‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്ലബ്ബുകൾ

രക്ഷിതാക്കളുടെ താളുകൾ

കുട്ടികളുടെ രചനകൾ‍

മികവുകൾ‍‍

ദിന പത്രങ്ങൾ‍

വഴികാട്ടി ‍‍

നന്ദിവാക്ക് ‍‍

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചളിപ്പാടം&oldid=1730666" എന്ന താളിൽനിന്ന് ശേഖരിച്ചത്