ജി എൽ പി എസ് കൊഴുമ്മൽ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

ഈ വർഷത്തെ ഒഴിവ് കാലം നേരത്തെ തുടങ്ങി. പരീക്ഷയും നടന്നില്ല എന്നാലും എനിക്ക് ക്ലാസ്സ് കയറ്റം കിട്ടുമത്രേ. 1 മുതൽ 8 വരെയുള്ള ക്ലാസ്സിലെ കുട്ടികളൊന്നും തോൽക്കൂല എന്ന് എന്റെ അമ്മ പറയുന്നുണ്ടായിരുന്നു. സ്കൂൾ നേരത്തേ അടച്ചത് കൊറോണ കാരണമത്രേ. ചൈനയിലെ വുഹാൻ പട്ടണത്തിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് 192 രാജ്യങ്ങളിലായി വ്യാപിച്ചു എന്ന് ടി.വിയിലും പത്രത്തിലുമൊക്കെ വാർത്തയുണ്ടായിരുന്നു. കൊറോണ വൈറസിനെ പറ്റി പറയുമ്പോൾ ഞാനെന്റെ കൂട്ടുകാരെയും അധ്യാപകരെയും ബന്ധുക്കളെയും ഓർക്കാറുണ്ട് കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ എല്ലാവർക്ക് വേണ്ടിയും പ്രാർത്ഥിക്കാറുമുണ്ട്. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ വൃത്തിയാക്കിയും ഈ വൈറസിനെ തുരത്താമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ആരെയും കാണാതെ വിട്ടിലിരിക്കുന്നത് സങ്കടമാണ് എന്നാലും നമ്മുടെ നാടിന് വേണ്ടിയല്ലേ? കൊറോണ വൈറസിനെ ഓടിച്ചിട്ട് ഞാനും കൂട്ടുകാരും ഒത്തുകൂടും അതുവരെ കളിക്കാൻ എനിക്കെന്റെ വീട്ടിൽ തന്നെ കൂട്ടുകാരുണ്ട്. നല്ല കാലത്തിനായി നമുക്ക് ക്ഷമയോടെ കാത്തിരിക്കാം


ദേവാനന്ദ് പി
4 ജി എൽ പി എസ് കൊഴുമ്മൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം