ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 30 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Grsrvhssvelur (സംവാദം | സംഭാവനകൾ)
ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
വിലാസം
വേലൂര്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-09-2010Grsrvhssvelur



തൃശൂര്‍ ജില്ലയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്കൂള്‍. govt.r.s.r.v.h.s.s,velur സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ കെ.എ.വെങ്കിടേശ്വരയ്യര്‍ 1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

Govt.R.S.R.V.H.S.S,VELUR 1925 -ലാണ് ഗവ.രാജസര്‍ രാമവര്‍മ്മ ഹയര്‍സെക്കന്ററി സ്കൂള്‍ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ദുര്‍ഗാവിലാസം ഹൈസ്കൂള്‍ എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകന്‍. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകന്‍.സ്വകാര്യമേഖലയില്‍ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സര്‍ക്കാര്‍ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ഗവ.രാജസര്‍ രാമവര്‍മ്മ ഹൈസ്കൂള്‍ എന്ന് പേര് മാറ്റി. 2000ല്‍ കേരളത്തില്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയര്‍സെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോള്‍ സ്കൂളിന്റ പേര് ഗവ.രാജസര്‍ രാമവര്‍മ്മ ഹയര്‍സെക്കന്ററി സ്കൂള്‍,വേലൂര്‍ എന്നാക്കി മാറ്റി. 1

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ 25 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടര്‍,ഹാന്‍ഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്
  • വീഡിയോ മാഗസിന്‍
  • ടൂറിസം ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്

മാനേജ്മെന്റ്

പി.റ്റി.എ.ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പി .ആര്‍ പത്മവും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി എഫ് ജോണ്‍ജോഫിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1925-42 കെ.എ.വെങ്കിടേശ്വരയ്യര്‍
1942 - 1957 നാരായണ പിഷാരടി
1957 - 61 കെ.രാഘവമേനോന്‍
1961 - 71 മാധവി അമ്മ
1973 - 74 കൊച്ചന്ന ഡേവിഡ്
1975 - 76 പി.സി ജോണ്‍സന്‍
1976 - 76 വിശ്വനാഥന്‍ .കെ
1977- 78 രാമകൃഷ്ണ്ന്‍ കെ.ആര്‍
1978 - 79 റ്റി.റ്റി ചേറപ്പന്‍
1980 - 82 വി.ന്‍ വാസുദേവന്‍ നമ്പൂതിരി
1982 - 87 സി.ഡി മേരി
1987- 88 വി.ആര്‍ ശ്രീധരന്‍
1988 - 90 കെ.എന്‍ രാജേശ്വരി
1991 - 93 പി.എന്‍ നാരായണന്‍ നമ്പീശന്‍
1993-95 സി.വി ലില്ലി
1995-96 ഭവാനി ഒ.കെ
1996-98 ദമയന്തി കെ.എസ്
1998- 2001 നബീസ സി.വി
2001 - 2003 പി.കെ സുബ്രഹ്മമണ്യന്‍
2003-03 എ.കെ ഡെയ്സി




|} ‌‌‌‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എ.എസ്.എന്‍.നമ്പീശന്‍ ‍- മുന്‍ എം.എല്‍.എ
  • മാടമ്പ് കുഞ്ഞുകുട്ടന്‍- സാഹിത്യകാരന്‍
  • സി.പ്രഭാകരമേനോന്‍ - സാഹിത്യകാരന്‍
  • എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി

വഴികാട്ടി

<googlemap version="0.9" lat="10.662295" lon="76.185379" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.6461, 76.179886, GRSRVHS Velur Velur School </googlemap>