ജി എഫ് യു പി എസ് കീഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി എഫ് യു പി എസ് കീഴൂർ
വിലാസം
ജി എഫ് യു പി സ്കുള്‍ കീഴൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201711459




ചരിത്രം

1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.    കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു.   സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍  വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക്  ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂള്‍ ലൈബ്രറി, കംപ്യുട്ടര്‍ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാള്‍ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്.   17 കമ്പ്യൂട്ടറുകള്‍, ഒരു പ്രൊജക്ടര്‍, 3 പ്രിന്ററുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നല്ല പാഠം -കൃഷികള്‍---വാഴ , നെല്ല് , പച്ചക്കറി

 വിദ്യാരംഗം കലാസാഹിത്യവേദി

പ്രവര്‍ത്തി പരിചയം കല-കായിക പ്രവര്‍ത്തനങ്ങള്‍ ശുചീകര​ണസ്ക്വാഡ്

മാനേജ്‌മെന്റ്

കാസര്‍ഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് കീഴൂര്‍ ഗവ.ഫിഷറീസ് യു .പി. സ്കൂള്‍. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളില്‍ നിന്നും നിര്‍ലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

സാമിക്കുട്ടി മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, എ നാരായണന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, സണ്ണി മാസ്റ്റര്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

എന്‍ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവര്‍ത്തകന്‍) ഡോ.രാമചന്ദ്രന്‍(ശാസ്ത്രജ്ഞന്‍ ഐ .എസ്. ആര്‍. ഒ.) ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.)

വഴികാട്ടി

കളനാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട് അടുത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കാസര്‍ഗോഡ് - ചെമ്പരിക്ക റൂട്ടില്‍ കീഴൂര്‍ ടൗണില്‍ നിന്ന് 100മീറ്റര്‍ പടിഞ്ഞാറ്

"https://schoolwiki.in/index.php?title=ജി_എഫ്_യു_പി_എസ്_കീഴൂർ&oldid=263979" എന്ന താളിൽനിന്ന് ശേഖരിച്ചത്